പ്രൊഫ .യോഗേന്ദ്ര യാദവ്: പുതിയ രാഷ്ട്രീയ പാർട്ടിയുടെ വിശദാംശങ്ങൾ

Prof. Yogendra About the  New party (English)

Swaraj Abhiyan Facebook

Swaraj Abhiyan -web portal (സ്വാരാജ് അഭിയാൻ വെബ് പേജ് )

മലയാള  പരിഭാഷ  പൂർണ്ണ  രൂപം:

പ്രൊഫ .യോഗേന്ദ്ര യാദവ്: പുതിയ  രാഷ്ട്രീയ പാർട്ടിയുടെ വിശദാംശങ്ങൾ    മാധ്യമങ്ങളോട്.

SA_Leaders

 സ്വരാജ് അഭിയാൻ നേതാക്കൾ (യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, പ്രൊഫ അനന്ദ കുമാർ) മാദ്ധ്യമങ്ങളോട്  സംസാരിക്കുന്നു.  ഭാരത  ജനത  പ്രതീക്ഷയോടെ കാത്തിരുന്ന, ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണം  സ്ഥിരീകരിച്ചു !. ആറ്  അംഗ സമിതിയാണ്, ഒക്ടോബർ 2. മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉള്ള ചുമതല  ശിരസാ വഹിച്ചിരിക്കുന്നത്,  പ്രമുഖരായ  സ്ഥാപക അംഗങ്ങളെ  പുറത്താക്കിയ   ആം ആദ്മി പാർട്ടി (എഎപി) യുടെയും   അരവിന്ദ് കെജ്രിവാൾ ന്റെയും   ‘അപ്രമാദിത്യ  സംസ്കാരത്തിൽ ‘ നിന്ന് എങ്ങനെയാണ്  പുതിയപാർട്ടി  വ്യത്യസ്തമായിരിക്കുന്നത്  എന്ന്  പ്രൊഫ .യാദവ്  വ്യക്തമാക്കി.   സംഭാഷണത്തിന്റെ  പൂർണ രൂപം

ചോദ്യം : താങ്കൾ എന്തുകൊണ്ടാണ്  പുതിയ  പാർട്ടി  ഇപ്പോൾ  രൂപീകരിക്കുവാൻ  തയ്യാറായിരിക്കുന്നത്?. ചില  ‘സ്വരാജ് അഭിയാൻ’  നേതാക്കന്മാർ  തന്നേ  ഇതിനെതിരെ  അഭിപ്രായ  വ്യത്യാസം  പ്രകടിപ്പിച്ചു  എന്നാണല്ലോ  പറയപ്പെടുന്നത്?.

പ്രൊഫ .യാദവ് :  യഥാർത്ഥത്തിൽ ഞങ്ങൾ  വളരെ ചിട്ടയായി ആണ്  മുന്നോട്ടുപോകുന്നത്. സ്വരാജ് അഭിയാൻ   രൂപീകൃതമായ ആദ്യ ദിവസം, അതായത് ഏപ്രിൽ 14/2015, ഞങ്ങൾ വ്യക്തമാക്കിയതാണ് നമ്മുടെ ലക്ഷ്യം ബദൽ രാഷ്ട്രീയ ശക്തിതന്നെയാണ് എന്ന്.

 ഒരു രാഷ്ട്രീയ പാർട്ടി  ആകണമോ?  എന്ന  ചോദ്യം  തന്നെ ഉദിക്കുന്നില്ല. ഞാൻ തന്നെ കഴിഞ്ഞ ഒരു വർഷമായി, നൂറു തവണ ഈ ചോദ്യംത്തിന്  ഉത്തരം പറഞ്ഞു കഴിഞ്ഞു. ഒരു ശരിയായ  രാഷ്ട്രീയ  പ്രസ്ഥാനം  രൂപപ്പെടുത്തുക എന്നത്  നമ്മുടെ  രാജ്യത്തെ സംബന്ധിച്ച്‌  ധാർമ്മികവും  പവിത്രവുമായ  ഒരു  സംരംഭം ആണ്, പാർട്ടി രൂപീകരണം നടക്കുന്നതിനുമുമ്പ് രണ്ടു പ്രധാന കടമ്പകൾ  കടക്കണം  ൧)  ഒരു  നിർണ്ണായക  സംഖ്യാബലം, ഒരു നാമമാത്ര  ജനപിന്തുണയുമായി  ഒരുപാർട്ടി  ഉണ്ടാക്കുവാനാവില്ല ൨) സുതാര്യതയും, ജനങ്ങളോട് ഉള്ള ഉത്തരവാദിത്തവും    ബോധിപ്പിക്കാനുള്ള സംവിധാനം!. ഇത്  അടിസ്ഥാന പ്രഖ്യാപനത്തിൽ തന്നെ ഞങ്ങൾ വ്യക്തമാക്കിയിരുന്നു. നൂറു  ജില്ലകളിൽ  എങ്കിലും, അതേപോലെ  ആറുസംസ്ഥാനങ്ങളിൽ  എങ്കിലും, നമ്മളുടെ സജീവ സാന്നിദ്ധ്യം  ഉറപ്പാക്കണ്ടതായുണ്ട്.  അത് ഞങ്ങൾ  സാദ്ധ്യമാക്കി!. ലോക് പാൽ, പരാതി-പരിഹാര സംവിധാനം, പൊതു വിവരാവകാശ  ഉദ്യോഗസ്ഥൻ ,(പി.ഐ.ഓ ) ഇവ . ഞാൻതന്നെ എഴുതി തയാറാക്കിയ  ‘രാഷ്ട്രീയത്തിലേക്ക് ‘ എന്ന  രേഖ  നിങ്ങൾക്കു ഞങ്ങളുടെ  വെബ് സൈറ്റിൽ  പരിശോധിക്കാവുന്നതാണ് . ഏപ്രിൽ 14 തന്നെ ഞങ്ങളുടെ പ്രഥമ പ്രഖ്യാപനം നടത്തിയിരുന്നുവല്ലോ?.

 നവംബർ 2015ന് നാം രണ്ടാം ഘട്ടം ഏറ്റെടുത്തു,  ഇപ്പോൾ  114  ജില്ലകളിൽ  ഞങ്ങൾക്ക്  കമ്മറ്റികൾ  ഉണ്ട്, ഇത്  ഏഴ്  സംസ്ഥാനങ്ങളുടെ  മൂന്നിലൊന്നുവരും, തെളിയിക്കപ്പെട്ട  വിശ്വാസ്യത യുള്ള  നേതാക്കളാണ്, കമ്മറ്റികളിൽ  അഡ്വ .കമിനി  ജയ്സ്  വാൾ, പ്രമുഖ ജേർണലിസ്റ്  സുമിത്  ചക്രബർത്തി, (നേരത്തേ  ഡപ്യൂട്ടി  ഇലൿഷൻ  കംമ്മീഷണർ ആയിരുന്നു), വിവരാവകാശ ഉദ്യോഗസ്ഥനെ (PIO) നിയമിച്ച  ഇന്ത്യയിലെ  ആദ്യ  രാഷ്ട്രീയ  പാർട്ടി  ആണെന്ന്  നമുക്ക്  അഭിമാനിക്കാം, അതുപോലെതന്നെ  അച്ചടക്ക-തർക്ക പരിഹാര  സംവിധാനവും  ഞങ്ങൾ  തയാറാക്കി  കഴിഞ്ഞു. ഇതൊക്കെ  ശരിയായ  ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ  തയ്യാറെടുപ്പുകൾ  മാത്രം  ഇനി  അടുത്തഘട്ടമാണ്.   ഒക്ടോബർ  രണ്ടിനു പാർട്ടി രൂപീകരിക്കുക എന്നത്, തീരുമാനം  ഞങ്ങൾ  എടുത്തു കഴിഞ്ഞു, അതിനുമുൻപ്‌,  പാർട്ടിയുടെ  പേര്, ഭരണഘടന, സജീവ  ജനപങ്കാളിത്തം, ഘടനാ പരമായും,  നിയമപരമായും ഉള്ള  ഔപചാരികതകൾ  ഇവ  പാലിക്കേണ്ടതായുണ്ട്.   ഞങ്ങൾ  വ്യത്യസ്തരാണ്, മറ്റേതെങ്കിലും  ഒരു  രാഷ്ട്രീയ  പാർട്ടി  പോലെയല്ല!. പൂർണമായും  വികേന്ദ്രീകൃതമായ  രാഷ്ട്രീയ  പ്രസ്ഥാനം!  ഡൽഹി  ദർബാർ  പോലെയോ, ഹൈക്കമാൻഡ്  പോലെയോ  അല്ല!. ഞങ്ങൾ  പറഞ്ഞുകൊണ്ടിരുന്ന  മൂല്യങ്ങളിൽ  ഉറച്ചു  നിന്നുകൊണ്ട്, ഫെഡറൽ  സംവിധാനത്തോട് നീതി  പുലർത്തുന്ന  പ്രസ്ഥാനം!.

                                     ഇതു കുറെ കേട്ടതാണ്!. എന്നുനിങ്ങൾ  പറയും എന്നെനിക്ക്  ഉറപ്പുണ്ട്. അതേ  ആം ആദ്മി  പരീക്ഷണം  ചിലതു  നമ്മളേ പഠിപ്പിച്ചു !.

     മൂല്യ ബോധത്തെപറ്റി  പറയാൻ എളുപ്പമാണ്, പക്ഷേ ഞങ്ങൾ  ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്ന  വെല്ലുവിളി കളെ പറ്റി  ഞങ്ങൾക്ക്  തികഞ്ഞ  ബോദ്ധ്യമുണ്ട്!, ചില  രൂഢമൂലമായ അവിശ്വാസങ്ങളേ, തിരുത്തുവാനുള്ള  പരിശ്രമത്തിലാണ് ഞങ്ങൾ. ഞങ്ങളുടെ  വാക്കുകൾ  പ്രവർത്തിച്ചു കാണിക്കാനുള്ളതാണ്  എന്നതിന്  വ്യക്തമായ  തെളിവു തരാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്, ‘സ്വരാജ് അഭിയാൻ ‘ തനിയെ  ഇതിനു മതിയാകില്ല, എന്നു ഞങ്ങൾക്ക്  നല്ല ബോദ്ധ്യം ഉണ്ട്, മറ്റു രാഷ്ട്രീയ പാർട്ടികളെയും പ്രസ്ഥാനങ്ങളേയും പങ്കെടുപ്പിക്കുക  തന്നേ വേണം, ഇത്‌ പ്രമേയമായി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്, അത് പാർട്ടിയുടെ രൂപീകരണത്തോടൊപ്പം  തന്നേ  നടപ്പാക്കേണ്ടതാണ്!. അടുത്ത രണ്ടുമാസക്കാലം കൊണ്ട്  ഏറ്റെടുക്കേണ്ടതായ വെല്ലുവിളിയാണിത്!.

ചോദ്യം : അടിസ്ഥാന നിലപാടുകളിൽ  നിങ്ങൾ  ഇടതു പക്ഷ പാർട്ടികളുമായി പലതും   പങ്കുവയ്ക്കുന്നുണ്ടല്ലോ?. അതുപോലെ തന്നെ  പഞ്ചാബിൽ  ആംആദ്മി പാർട്ടിയുമായും അതുപോലെ പല സംസ്ഥാനങ്ങളിലും,  അങ്ങനെ വരുമ്പോൾ  അത്  മതേതര  വോട്ടുകളുടെ  വിഭജനത്തിനു  കരണമാവില്ലേ?, അതിൽ  താങ്കൾക്ക് വ്യാകുലത ഉണ്ടോ? പ്രത്യേകിച്ച്  വലതുപക്ഷം  പലവിധത്തിലും  തലയുയർത്തുമ്പോൾ?

പ്രൊഫ .യാദവ് :അതിലേക്കുതന്നെയാണ് ഞങ്ങൾ  കൃത്യമായി ഇപ്പോൾ കേന്ദ്രീകരിക്കുന്നത് .(That is precisely our point now.) ഞങ്ങളുടെ  പ്രമേയത്തിൽ, പറയുന്നത്  ഇന്ത്യ  എന്ന ആശയത്തിനു തന്നേ  ഇപ്പോൾ  ഭീഷണി  ഉണ്ടായിരിക്കുന്നു  അതുകൊണ്ടു തന്നെയാണ്  ഞങ്ങൾ  രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്!. മുമ്പൊരിക്കലും ഇല്ലാതിരുന്ന വിധത്തിൽ ഭരണഘടനാ മൂല്യങ്ങൾ  വെല്ലുവിളി നേരിടുന്നു.

അടിയന്തരാവസ്ഥ,ജനാധിപത്യം എന്ന ആശയത്തിന് വെല്ലുവിളിയായിരുന്നു എങ്കിൽ,ഇന്ന്ബഹുസ്വരതയ്ക്കും, മതേതരത്തിനും  മാരകമായ  വെല്ലുവിളി ഉയർന്നിരിക്കുന്നു! നിർഭാഗ്യ വശാൽ, മതേതര പാർട്ടികൾ  എന്നവകാശ പ്പെടുന്നവർ, പ്രത്യേകിച്ച് കോൺഗ്രസ്, സമാജ് വാദി പാർട്ടി, ആർജെഡി, ജെഡി (യു) തുടങ്ങിയ വരും  സാംപ്രദായിക  ഇടതുപക്ഷ പാർട്ടികളിൽ  പ്രമുഖരും ബിജെപി ക്കെതിരെ പ്രതിരോധിക്കുന്നതിൽ  നിന്നും  വളരെ  അകലെയാണ്, മാത്രമല്ല  അവർ നരേന്ദ്ര മോഡിയെ   രാജ്യത്തെ പ്രധാനമന്ത്രി  ആക്കിയതിൽ  മുഖ്യ കുറ്റവാളികളും ആണ്. ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങൾ,  മുസ്ലിംസമൂഹത്തെ  രാഷ്ട്രീയമായി ബന്ദികളാക്കുന്നതിനാണ്  അവർ ഉപയോഗിച്ചത്, ഇതിനെയാണ്  ഞങ്ങൾ  എതിർക്കുന്നത്. കോൺഗ്രസ് മുക്ത  ഭാരതം  എന്നതുപോലെ  തന്നേ   ബിജെപിക്കെതിരെ  എന്നുമാത്രം  പറയുന്നത്  സ്വയം പരാജയപ്പെടുവാനുള്ള കുതന്ത്ര-രാഷ്ട്രീയം ആണ് എന്നാണ് ഞങ്ങളുടെ  വിശ്വാസം.

യഥാർഥ ബദൽ രാഷ്ട്രീയമാണ് ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത്, മറ്റെന്തിലുമുപരി  ഈ ആവശ്യമാണ് ഒരു രാഷ്ട്രീയശക്തിവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.

ചോദ്യം :ദളിത -ന്യൂനപക്ഷ  വിഭാഗങ്ങൾക്കെതിരെ യുള്ള അക്രമങ്ങൾക്കെതിരെ  എന്ത്  വ്യത്യസ്ത നിലപാടാണ് താങ്കൾക്കുള്ളത് ?

നമ്മുടെ രാജ്യത്തെ പുരോഗമന ശക്തികളുടെ ഏറ്റവും  വലിയപരാജയം അവർ എന്നേ ദേശീയത യുടെ  നിലപാട് കൈ വിട്ടു എന്നതാണ്! സ്വാഭാവികമായി  സ്വാതന്ത്ര സമരത്തിനുവേണ്ടി  ഒരുതുള്ളി  രക്തം പോലും ചീന്താത്തവരുടെ കൈയിലാണ് -ദേശീയതയുടെ അവകാശം,  പിന്നെ എത്തിയത്. ആർ എസ് എസ്സും,  മോദിയും, ബിജെപിയും  ദേശീയതയുടെ, ചാമ്പ്യന്മാരാകുന്നത്, നമ്മുടെ ദേശീയപാരമ്പര്യത്തെ  കൊഞ്ഞനം  കുത്തുന്നതാണ്; കോമാളിത്തമാണ്. നിർഭാഗ്യവശാൽ, പുരോഗമന- മതേതര ശക്തികൾ, ദേശീയതയുടെ  ഭാഷ സംസാരിക്കാൻ വിമുഖരായപ്പോൾ  വന്ന  അപജയമാണിത്. അത് സാഹചര്യം കൂടുതൽ  വഷളാക്കുകയാണുണ്ടായത്!. ഭരണഘടനയെപ്പറ്റി  മാത്രം സംസാരിച്ചതുകൊണ്ട്, മാത്രമായില്ല  മതേതര സമരത്തിനാവശ്യമായ ഊർജവും, വിഭവവും, വിശ്വസനീയമായ ദേശീയ ബോധത്തിൽ നിന്നാണ് ഉരുവം  ചെയ്യണ്ടത്. അല്ലാതെ   അരാജകത്വത്തിൽ  നിന്നല്ല.  നമ്മുടെ  സ്വാതന്ത്യ്ര സമരം  അരാജകത്വം  ആയിരുന്നില്ല, ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസത്തിലായിരുന്നില്ല  ഇന്ത്യയിലെയും  ദക്ഷിണാഫ്രിക്കയിലേയും  മഹത്തായ  സ്വാതന്ത്ര്യ  സമരം.    അത് ലോകത്തിനു തന്നേ  മാതൃകയായിരുന്നു. എന്നാൽ  കോൺഗ്രസും  മറ്റു മതേതരമെന്ന്  അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികളും  ആ അടിത്തറ ഉപേക്ഷിച്ചത്! ഇന്നത്തെ പ്രധാന  വെല്ലുവിളി  അതിന്റെ തന്നേ  പുനഃശാക്തീകരണം  ആണ്. മൂന്നുകാര്യങ്ങളാണ്  ഒരേപോലെ ചെയ്തു കരഗതമാക്കേണ്ടത്  ഒന്ന് -ശരിയായ ദേശീയ ബോധത്തിന്റെ  പുനഃസ്ഥാപനം, രണ്ട്  ഹിന്ദു മുസ്ലിം  ഐക്യം,  മൂന്ന്  ജാതി  നിർമ്മാർജനം. ഇത്  തുല്യ  പ്രാധാന്യത്തോടെ  ഏറ്റെടുക്കേണ്ടതായ  ചരിത്ര  ദൗത്യം  ആണ് -ഇതിൽ  ഏതെങ്കിലും  ഒന്നു  വിട്ടുകളഞ്ഞാൽ – അത്  ചരിത്രപരമായ  വിഡ്ഡിത്തം  ആയിരിക്കും!

ചോദ്യം : നിങ്ങളുടെ  രാഷ്ട്രീയ  പോരാട്ടം  എവിടെയാണ്  തുടങ്ങാൻ  ഉദ്ദേശിക്കുന്നത്,ഡൽഹി ജനസഭയിലേക്കോ? പഞ്ചാബ് നിയമസഭയിലേക്കോ? 

പ്രൊഫ .യോഗേന്ദ്ര : അത്  ഇനിയും  തീരുമാനിക്കേണ്ടതായുണ്ട്, മറ്റ്  സമാനചിന്താഗതിക്കാരെ കൂടെ കൂട്ടാൻ  തീരുമാനിച്ച സ്ഥിതിക്ക്  അവരോടും  കൂടി  ആലോചിച്ചു  വേണമല്ലോ  അതു തീരുമാനിക്കാൻ! പക്ഷേ  ഒന്നുപറയാം  ഞങ്ങൾ  രാഷ്ട്രീയ പാർട്ടി  രൂപീ കരിക്കുവാൻ തീരുമാനിച്ചു എന്നതുകൊണ്ട്, ഇനി തിരഞ്ഞെടുപ്പ്  വരുന്ന ഇടങ്ങളിലേക്കെല്ലാം  എടുത്തു ചാടണം  എന്നില്ല. അതിന്റെ  വരും വരായ്കകൾ  ദീർഘ ദൃഷ്ടി യോടെ  തന്നേ  വിലയിരുത്തേണ്ടതായുണ്ട്. ഞങ്ങൾ  എടുത്തുചാട്ടക്കാരല്ല, മതിയായ  തയാറെടുപ്പോടെയല്ലാതേ, വലിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ  ഭാഗ്യപരീക്ഷണം  നടത്തുന്നത്  യുക്തിഭദ്രമാവില്ല! നല്ല അടിത്തറയും, നല്ലവരാണെന്ന പൊതുബോധവും  മാത്രം പോരാ, മത്സര ക്ഷമതയും  ലക്ഷ്യ പ്രാപ്തിക്ക്  ശേഷിയുയുള്ളവരാണ്, എന്ന  ബോദ്ധ്യവും  ഉറപ്പിക്കേണ്ടതായുണ്ട്. ഇത്  നൈതികതയുടെയും, സാദ്ധ്യതകളുടെയും  ഒരു സമന്വയമാണ്.

ചോദ്യം :  നിങ്ങൾ എങ്ങനെയാണ് ഇപ്പോൾ ആപ്പിനെ  കാണുന്നത്, അവരും കോൺഗ്രസ്സിതര, ബിജെപി -ഇതര ബദൽ  ഇടമാണല്ലോ  അന്വേഷിക്കുന്നത്  ഇതുനിങ്ങളെ  വിഷമിപ്പിക്കുന്നില്ലേ ?

പ്രൊഫ .യോഗേന്ദ്ര : സത്യസന്ധമായി പറഞ്ഞാൽ, ഞാൻ  ഈ വിഷയത്തെപ്പറ്റി  കൂടുതൽ  ചിന്തിച്ചു   സമയം പാഴാക്കാറില്ല, അവർ ഞങ്ങൾക്ക്  എതിരാളിയേ അല്ല!.  പ്രതേകിച്ചും രാഷ്ട്രീയ-ഘടനാപരമായി. അവർ സ്വയം  നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഒരുപക്ഷേ, അത്രവേഗത്തിൽ അല്ലെങ്കിൽ കൂടി, ഒരു  സംവിധാനം, ആത്‌മ -നാശം തുടങ്ങുന്നത്, അതിന്റെ ധാർമ്മിക  അടിത്തറ തകർത്തുകൊണ്ടാണ്, ദൗർഭാഗ്യവശാൽ  അവർ അത്തരം ഒരു പ്രക്രിയയിൽ ആണ്. സത്യത്തിൽ കഷ്ടമുണ്ട്!.   അവരെ ഓർത്തല്ല, രാജ്യത്തെ അവസ്ഥ ഓർത്ത്. ആം ആദ്മി പാർട്ടിയിൽ  ജനങ്ങൾ അത്രയ്ക്ക്  വിശ്വാസം അർപ്പിച്ചിരുന്നു! ഞാൻ ഉൾപ്പെടെ. ഒരു പ്രതീക്ഷയുടെ  അടയാളമായെങ്കിലും  അത് നിലനിൽക്കണമേ!  എന്ന് ആഗ്രഹിച്ചിരുന്നു. രാജ്യത്തെ യുവതലമുറയ്ക്കും, ജനതയ്ക്കും  ഒരു  ആശാ കിരണമായെങ്കിലും!. ഇപ്പോൾ  കോൺഗ്രസിനും, ബിജെപിക്കും  എതിരായി  ബിഹാറിലെ  ലാലുപ്രസാദ്  പോലൊരു കൂട്ടം!. ഇന്നത്തെ  പത്രം  തന്നെ നോക്കുക, ആപ്പിന്റെ  തൊഴുത്തിൽ  കുത്തു കാണാം, പക്ഷേ ഞങ്ങളുടെ  വിജയം,  ഞങ്ങൾ ശരിയായ  ദിശാബോധത്തോടെ ചെയ്യുമ്പോൾ  നേടണ്ടതാണ്  അല്ലാതെ  ‘ആപ്പ്‌ ‘ദൂഷണം   പാടി  നേടണ്ടതല്ല!. ഞങ്ങൾ  അവരുടെ  എം എൽ എ  മാരെയോ, പ്രവർത്തകരെയോ ചാക്കിട്ടുപിടിക്കാൻ  ഉദ്ദേശിക്കുന്നുമില്ല. അതു ഞങ്ങളുടെ  പ്രധാന ലക്ഷ്യവുമല്ല, ഇപ്പോഴത്തെ അവരുടെ  നിയമസഭാ  സാമാജികത്വം, ബിജെപി  വിരുദ്ധ, കോൺഗ്രസ് വിരുദ്ധ,  ഐക്യം തന്നെയാണ്!.  അതിന്റെ  പല പാഠഭേദങ്ങളും  നാം  പലയിടത്തായി കണ്ടുകഴിഞ്ഞു. ഏതായാലും  ഞങ്ങൾ  അത്തരം  മുന്നണിയ്ക്ക്  ഇല്ല. അവർ  വഴിയിൽ ഉപേക്ഷിച്ചു പോയ, ആദർശ രാഷ്ട്രീയത്തിന്റെ, സാങ്കേതികതയുടെയും നൈപുണ്യത്തിന്റെയും, എല്ലാത്തുറകളിലുമുള്ള  ജനസാമാന്യത്തിന്റെ  നൈതീക അടിത്തറയിലാണ്  ഞങ്ങൾ ഉറ്റു നോക്കുന്നത്  ആദർശ ബോധവും, പ്രതീക്ഷയും അർപ്പണബുദ്ധിയുമായി  ജനങ്ങൾ  അതിനു പിൻതുണ കൊടുത്തു!. ജനങ്ങളുടെ  വോട്ടുനേടിയപ്പോൾ  അവർ  അതിനുവേണ്ടിയാണ് നിലകൊണ്ടത്! ‘ആപ്പി’ന്റെ  കെണിയിൽ  വീഴാഞ്ഞ  ധാരാളം  നല്ലവരും  ഉണ്ടായിരുന്നു,   അവരിലേക്കാണ് ഞങ്ങൾ  ചെല്ലേണ്ടത്. ഒരു  ശുഭ പ്രതീക്ഷയുള്ള  ബദലായി! തന്നെ!. അമ്പതു വർഷങ്ങൾക്കു മുമ്പു പറയുമായിരുന്നു!  “നിങ്ങൾ ചെറുപ്പമായിരിക്കുകയും  കമ്മ്യൂണിസ്റ്റ്  അല്ലായിരിക്കുകയും  ചെയ്യുന്നെകിൽ  നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട്”എന്ന്.  അത്തരമൊരു  സാഹചര്യമാണ്  ഇന്നു ഞങ്ങൾ കാണുന്നത്.

ചോദ്യം : ജനസംഖ്യയുടെ  60% ത്തോളോം  യുവജനങ്ങൾ  ആയിരിക്കുകയും,  സമൂഹ -മാധ്യമങ്ങൾ അവരിലേക്ക്‌ എത്താനുള്ള  മുഖ്യ ഉപാധി ആയിരിക്കുകയും, ആണല്ലോ. ‘ആപ്പ് ‘ അത്  ഫലപ്രദമായി  ഉപയോഗിച്ചതും ആണ്, താങ്കളും  അതിൽ  പങ്കാളി  ആയിരുന്നല്ലോ? ‘സ്വരാജ് അഭിയാൻ ‘ ഈ മാദ്ധ്യമത്തെ എങ്ങനെ  ഉപയോഗപ്പെടുത്തും?

യോഗേന്ദ്ര : തീർച്ചയായും രാഷ്ട്രീയ ആശയ വിനിമയത്തിൽ അത് ഒരു വിപ്ലവം തന്നെ ആയിരുന്നു, സംശയം  ഇല്ല. ഞങ്ങൾ  ഇതുവരെ ചെയ്തുകൊണ്ടിരുന്നതിൽ  കൂടുതൽ ഇനിയും  ചെയ്യണ്ടതായുണ്ട്. ഞാൻ  ‘മുഖപുസ്തകവും ‘ ട്വിറ്ററൂം ഉപയോഗിക്കുന്നുണ്ട്, കുറെ  പിന്തുടരുന്നവരും  ഉണ്ട്. പ്രശാന്ത്ജി  അതിൽ എന്നെക്കാളൊക്കെ ബഹുസമർഥനാണ്‌, പക്ഷേ  ഒരു  സംഘടന എന്നനിലയിൽ  ഇനിയും ബഹുദൂരം  മുന്നേറണ്ടതായുണ്ട്. വ്യക്തികൾ എന്നനിലയിൽ ധാരാളം പേരിലെത്തുന്നുണ്ട് എങ്കിലും  ഒരു ‘ബ്രാൻഡ്’ എന്നനിലയിൽ യുവജനങ്ങളിൽ  ഇനിയും  എത്തണ്ടതായുണ്ട്. ഞങ്ങൾ  അത്തരം  ശ്രമത്തിൽ  തന്നെയാണ്.  ഇനിയുള്ള രണ്ടുമാസം കൊണ്ട്  ഞങ്ങൾ  നല്ല പുരോഗതി  ഉണ്ടാക്കും!  

ചോദ്യം : പാർട്ടി യുടെ  പേര്  എന്തായി ? ‘സ്വരാജ് അഭിയാൻ ‘ എന്നുതന്നെ  ആയിരിക്കുമോ ?.

ഉ : തീരുമാനം  ഇതുവരെ  ആയില്ല, എന്നാൽ  ‘സ്വരാജ്അഭിയാൻ’ അങ്ങനെതന്നെ തുടരും  എന്നു  തീരുമാനിച്ചിട്ടുണ്ട്   ,ജയ് കിസാൻ  ആന്തോളൻ ,ജന ആന്തോളൻ ,ശിക്ഷാ  സ്വരാജ്  തുടങ്ങിയ  മുഖ്യ  ജനവേദി കളും .

ചോ : ‘ആപ്പ്’ നടത്തിയതുപോലെയുള്ള  തെറ്റുകൾ  ആവർത്തിക്കില്ല എന്നും,’സുതാര്യത’ ഉറപ്പാക്കുമെന്നും  താങ്കൾ  പറഞ്ഞല്ലോ ?  എങ്ങനെയാണു  സ്വരാജ്അഭിയാൻ  വ്യത്യസ്തമായി കാര്യങ്ങൾ  ചെയ്തു കൊണ്ടിരിക്കുന്നത്?.

ദൗർഭാഗ്യവശാൽ  നമ്മുടെ രാഷ്ട്രീയ സംവിധാനമാകെ  സുതാര്യ രഹിതമാണ്‌, സാധാരണ പ്രവർത്തകർക്ക്  പാർട്ടിക്കകത്ത് നടക്കുന്ന കാര്യങ്ങളേ പ്പറ്റി  ഒരുവിവരവും  ലഭിക്കാറില്ല, അതുപാടില്ല!.  ഇരുമ്പുമറ തുറക്കണം, അതുകൊണ്ടാണ് സ്വരാജ് അഭിയാനെ, വിവരാവകാശ നിയമത്തിന്റെ പരിധിയിൽ എത്തിക്കുകയും. വിവരാവകാശ ഉദ്യോഗസ്ഥനെ, നിയമിക്കുകയും  ചെയ്തത്. RTI യുടെ  ഉദ്യാഗസ്ഥ ഘടകങ്ങൾ, ഒരു  സർക്കാർ സംവിധാനം അല്ലാത്തതുകൊണ്ട്  രാഷ്ട്രീയപ്പാർട്ടികളിൽ അതേപോലെ നടപ്പാക്കാനാവില്ല എന്നെനിക്കറിയാം!. പക്ഷേ നേതൃത്തത്തിലുള്ളവരെപ്പറ്റിയുള്ള പൂർണവിവരങ്ങൾ, അവരുടെ വരവു -ചിലവ് കണക്കുകൾ, എന്തുകൊണ്ട് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ കൊടുക്കുന്നില്ല  എന്നെനിക്കു മനസ്സിലാകുന്നില്ല.  ‘സ്വരാജ് അഭിയാൻ ‘ അതിന്റെ  എല്ലാ വരവുചിലവ് കണക്കുകളും  പൊതുജനങ്ങൾക്കായി  പരിശോധനയ്ക്ക്  സമർപ്പിച്ചിട്ടുണ്ട്, ഏതു  വിവരാവകാശ അന്വേഷണത്തിനും   മറുപടി പറയുവാൻ  PIO സന്നദ്ധനായിരിക്കും.  മറ്റേതൊരു  രാഷ്ട്രീയപാർട്ടിയേക്കാളും  ഒരുപടി  മുന്നിൽ!.

————————————————————————–

Now watch a super discourse of honest politics – 2014-USA Talk by Prof.Yogendra and its discussion ->Indian Democracy: Listen to Prof. Yogengdra

Also read->

1. The land !,The Power! and Equal justice!

2.Swaraj Abyan meeting in Kochi on 18/10/2015 and ‘A brief outline of history ‘

3.കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ മലയാള പരിഭാഷ !

4.ജാതിയുടെ ഉന്മൂലനം -ഡോ. ബി. ആർ. അംബേദ്കർ

5.Why I oppose Vizhinjam Port —- Prof.Gopalakrishna Panicker

6വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !

7.Vision Swaraj: An Agenda for India

Advertisements