ശ്രീമതി മേധാ പട്കർ, ഇന്ത്യനൂർ ഗോപിമാസ്റ്ററെ അനുസ്മരിച്ചുകൊണ്ട്.

Also read my other posts 1.Letter to Jignesh Mevani , carry on with the Great Mission!   2. Reply by Chief Seattle to President Pierce  3.പ്രൊഫ .യോഗേന്ദ്ര യാദവ്: പുതിയ രാഷ്ട്രീയ പാർട്ടിയുടെ വിശദാംശങ്ങൾ 4.Two letters to Mathrubhoomi weekly 5.Mother Teresa is right! and Justice Markandey Katju is wrong ! 6.കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി!  7.ഹിന്ദു -ഫാസിസവും ജാതി വ്യവസ്ഥയും 8.ജാതിയുടെ ഉന്മൂലനം -ഡോ. ബി. ആർ. അംബേദ്കർ 9.വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !gopimaster_noticemedhajiഇന്ത്യനൂർ ഗോപിമാസ്റ്ററെ അനുസ്മരിച്ചുകൊണ്ട് 2016 ഡിസംബർ 18 ന് ശ്രീമതി മേധാ പട്കർ നടത്തിയ അനുസ്മരണ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ, പൂർണരൂപം , സമയ പരിമിതി കാരണം, അനുസ്മരണ സമ്മേളന വേദിയിൽ മേധാജി സംസാരിച്ചു കഴിഞ്ഞതിനുശേഷം , അതിന്റെ വളരെ ചുരുക്കത്തിലുള്ള സംഗ്രഹം മാത്രമേ അവതരിപ്പിക്കുവാൻ, എനിക്കു കഴിഞ്ഞിരുന്നുള്ളൂ! . അപ്പോൾ തന്നേ, അതിന്റെ പൂർണരൂപം ‘മുഖപുസ്തത്താളിലും’ ബ്ലോഗി ലുമായി തുറന്ന ചർച്ചയ്ക്കായി പ്രസിദ്ധികരിക്കാം എന്ന് വാക്കുകൊടുത്തിരുന്നു – ക്രിസ് (ഗോപാലകൃഷ്ണ പണിക്കർ )
////* Full Text of the historic talk!..Demanding a ‘paradigm shift ‘!. Those who were present in the meeting may please correct my errors in translation -or missing points (I have done the full text of translation, while listening the talk from the dias and written the translation on few sheets of paper borrowed (rather stolen!) from Prof.Kusumam Joseph’s note book, as the assignment was not at all preplanned, naturally, few points might have missed!) **//ആദരണീയരായ ‘സഹോദരി സഹോദരന്മാരെ ‘ ! ദയവായി ക്ഷമിക്കുക !, ഇത്രയും ഒക്കെ മലയാളമേ എനിക്ക് വഴങ്ങുകയുള്ളൂ!, അതുകൊണ്ടു ഞാൻ ആഗലേയഭാഷയിൽ സംസാരിക്കുകയാണ് , മൊഴിമാറ്റം നടത്താനുള്ള സംവിധാനം ഉണ്ട് എന്നുതന്നെ കരുതട്ടെ ! (I have taken up the task of translating her words just after that ! now read the full text of her wise words in our own language!)….///* ബഹുമാന്യനായ അദ്ധ്യക്ഷൻ, ശ്രീ എം ബി രാജേഷ് എം .പി, ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ സെക്രട്ടറിയും, നാമിന്ന് ആദരവോടെ അനുസ്മരിക്കുന്ന ഇന്ത്യനൂർ ഗോപിമാസ്റ്ററുടെ സഹചാരിയുമായിരുന്ന, ഡോ .പി എസ് പണിക്കർ, മുഖ്യ പ്രഭാഷണം നടത്തുന്ന, കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ എം. എ . ബേബി , എൻ . എ. പി . എം. ന്റെ സംസ്ഥാന കോ-ഓർഡിനേറ്റർ, പ്രൊഫ.കുസുമം ജോസഫ്, ഈ സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിൽ പ്രമുഖനായ, ശ്രീ ശ്രീധരൻ സർ , വേദിയിലും സദസിലുമുള്ള ആദരണീയരായ, പാരിസ്ഥിതി പ്രവർത്തകരെ, സുഹൃത്തുക്കളെ! ,
ഞാൻ കേരളത്തിൽ ആദ്യം സന്ദർശിച്ച നദി ഭാരത പുഴയാണ്, അങ്ങനെയാണ് ഞാൻ ഗോപിമാസ്റ്ററെ ആദ്യം പരിചയപ്പെടുന്നത്!. അക്കാലത്ത് , ഒരു ഇടതുപക്ഷ ഐക്യം ക്രമേണ ഹരിത ഐക്യം ആയി രൂപാന്തരപ്പെടുകയായിരുന്നു! ബഹുമാന്യനായ വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ളവർ അതിന്റെ ഭാഗമായി !
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കുവാനുള്ള അവകാശം എന്നത് ‘ആദിവാസി ദളിത വിഭാഗങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട’ എല്ലാവിഭാഗം ജനങ്ങൾക്കും അന്തസ്സായി ജീവിക്കാനുള്ള അവകാശം എന്നുതന്നെയാണ് അർത്ഥം മനസ്സിലാക്കേണ്ടത്! . പശ്ചിമ ഘട്ടം കാര്യമായിത്തന്നെ ഇതിനകം ആക്രമിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു . പൂർണ്ണമായി ഇനിയും നശിപ്പിക്കപ്പെട്ടിട്ടില്ല എന്നുമാത്രം സമാധാനിക്കാം ! നദി കളുടെ കാര്യവും മറിച്ചല്ല ! കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചത് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങളുടെ പരിഹാരം കൂടിയാണ് ! എല്ലാ തുറകളിലും ഇതേപോലെയുള്ള അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വിവരാവകാശ നിയമങ്ങളുടെ പ്രയോഗം, ഇനിയും കൂടുതൽ ഫലപ്രദമായി പ്രയോഗ ക്ഷമത കൈവരിക്കേണ്ടിയിരിക്കുന്നു !. രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും പലകാര്യങ്ങളിലും ഇനിയും വ്യക്തത വരുത്തണ്ടതുണ്ട് ! മുന്നേറേണ്ടതുണ്ട്!. വനാവകാശ നിയമവും, 2013ൽ , പാസ്സാക്കിയെടുത്ത ഭൂമിയേറ്റടുക്കൽ നിയമവും, ഫലത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അർഹതപ്പെട്ട ഭൂമി തട്ടിയെടുക്കാനുള്ള ‘ചെപ്പടിവിദ്യ’യായി തിരിച്ചറിയപ്പെടണം . നരേന്ദ്രമോദി സർക്കാരിന്റെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടതായ കടമ ഇടതുപക്ഷത്തിനുണ്ട്!?. അധികാരം അഴിമതി സൃഷ്ടിക്കുമെന്നല്ല, കുത്തകകൾ അഴിമതിയുടെ ശ്രുംഗല തന്നെ സൃഷ്ടിക്കുന്നു!; എന്നതാണ് വസ്തുത. ഇതിനെതിരെ, നമുക്കുവേണ്ടത് കൂടുതൽ വിശാലമായ ഐക്യനിരയാണ്!. ‘പ്ലാച്ചിമട’ തന്നെ തികഞ്ഞ ഉദാഹരണം!; കേരളനിയമസഭ ഐകകണ്ഠേനയാണ് ബഹുജന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്!; ഇന്ത്യൻ ഭരണഘടനയുടെ 243 വകുപ്പ് പ്രകൃതി വിഭവങ്ങളുടെ യുക്തിഭദ്രമായ ഉപയോഗമാണ് ഉറപ്പുനൽകുന്നത് !. ഇപ്പോൾ പലരും ‘ഹരിത’ത്തെപ്പറ്റി പറയുന്നു!?; പക്ഷേ അവശേഷിക്കുന്ന പച്ചപ്പുകൾ നിരന്തരം നശിപ്പിച്ചുകൊണ്ടിരിക്കുന്നു!; നദികൾ വറ്റിവരളുന്നു; പശ്ചിമഘട്ട മലനിരകൾ ആക്രമിക്കപ്പെടുന്നു; ജലസ്രോതസ്സുകൾ, തണ്ണീർ തടങ്ങൾ, എല്ലാം ആസന്നമൃത്യുവിലാണ്; എന്ത് ‘ഹരിത കേരള’ മാണ് പിന്നെ നിങ്ങളീപ്പറയുന്നത്?. (ഇതുപറഞ്ഞിട്ട് മേധാജി വേദിയിലുള്ള ഇടതുപക്ഷത്തെ പ്രമുഖ നേതാക്കളേ നോക്കി!). ഇതാണ് ഉത്തരം കണ്ടെത്തേണ്ട അടിസ്ഥാന പ്രശ്നം . നർമ്മദയിൽ 244 ഓളോം വില്ലേജുകൾ അഭിമുഖീകരിക്കുന്ന പ്രശ്നം ഇതാണ് !; 4500 ൽ അധികം കുടുംബങ്ങൾ ഇപ്പോഴും കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ ആണ്!. ഓരോ മൺസൂണും, ഞങ്ങൾക്ക് വെല്ലുവിളികളാണ്!. ഈ മൺസൂണിന്, അല്ലങ്കിൽ അടുത്ത മൻസൂണിനു , അതുമല്ലെങ്കിൽ അതിനടുത്ത മൺസൂണിന് മുൻപ് പ്രശ്നങ്ങൾ പരിഹരിക്കും; എന്ന് പ്രത്യാശിച്ചുകൊണ്ട് ലക്ഷങ്ങൾ കാത്തിരിക്കുന്നു!; ടുറിസം വികസനത്തിനെന്നപേരിൽ നദിതീരങ്ങളെ അംബാനിക്ക് തീറെഴുതാനുള്ള മദ്ധ്യ പ്രദേശ് സർക്കാരിന്റെ നീക്കങ്ങളെ ഞങ്ങൾ എതൃക്കുന്നു! , പരിതസ്ഥിതിക്ക്‌ ഹാനി വരുത്താതെ പ്രദേശ നിവാസികളുടെ അനുമതിയോടെ മാത്രമേ ഇത്തരം പദ്ധതികൾ നടപ്പാക്കാൻ പാടുള്ളു എന്ന് ഞങ്ങൾ നിർബന്ധിക്കുന്നു !. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോടും ഞങ്ങൾക്ക് ഇതേ സമീപനമാണ് . വിഴിഞ്ഞം പദ്ധതി അതിന്റെ പ്രത്യാഘാതങ്ങൾ അവിടെ അധിവസിക്കുന്നു മത്സ്യത്തോഴിലാളികളുടെ മാത്രം പ്രശ്നമല്ല!. കേരളത്തിന്റെ ആകെ എന്നല്ല അടിസ്ഥാന കാഴ്ചപ്പാടിന്റെ പ്രശ്നമാണ്!. “മലിനമായ ജലാശയങ്ങൾ,മലിനമായ ഭൂമിയും !” (ബാലചന്ദ്രന്റെ പ്രസിദ്ധമായ കവിതയുടെ ആദ്യഭാഗങ്ങൾ മേധാജി മലയാളത്തിൽ ചൊല്ലി; – ക്രിസ്) ഇതാണ് അടിസ്ഥാന പ്രശ്നങ്ങളിൽ, ഏറ്റവും മുന്തിയ പരിഗണന അർഹിക്കുന്നത് !. ഇന്ത്യനൂർ ഗോപിമാസ്റ്ററെ അനുസ്മരിക്കുമ്പോൾ നാം എന്താണ് ഉദ്ദേശിക്കുന്നത് ! ഒരു രീതിശാസ്ത്ര വ്യതിചലനം (Paradigm Shift) തന്നെ നടത്തേണ്ട ആവശ്യകതയാണ് എനിക്കുതോന്നുന്നത്! ; അതിന്റെ തുടക്കം ഞങ്ങൾ പട്നാ യിൽ എൻ. എ. പി.എം സമ്മേളനത്തിൽ കണ്ടു , ‘പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഭൂമിയിലുള്ള അവകാശത്തിനുവേണ്ടി സമരം നയിക്കുന്ന ‘ജിഗ്നേഷ് മേവാനി ‘, പത്തൊൻപതു വയസ്സു മാത്രം പ്രായമുള്ള ‘സുനിത’ എന്ന ആദിവാസി പെൺകുട്ടി നടത്തിയ ആവേശകരമായ പ്രസംഗം, യുവജനങ്ങളുടെയും, ആദിവാസി – ദളിത ജനവിഭാഗങ്ങളുടെ സജീവ പങ്കാളിത്തം, ഇതൊക്കെ വിരൽ ചൂണ്ടുന്നത് പുതിയ രീതിശാസ്ത്ര മാറ്റത്തെയാണ്, ജെ എൻ യു വിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭണവും, അതിനു നേതൃത്തം നൽകിയ, കനയ്യകുമാറും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത് !. ‘ബഹുസ്വരത’ അടിസ്ഥാനമാക്കിയുള്ള പുതിയ പൊതുവേദികൾ തന്നെയുണ്ടാവേണ്ടിയിരിക്കുന്നു!. വ്യാപകമായ ‘കുടി’ ഒഴിപ്പിക്കൽ നടത്തി ഭൂമി തട്ടിയെടുക്കാനുള്ള കുത്തകകളുടെ നീക്കത്തെ, അതിനു കളമൊരുക്കുന്ന, നരേന്ദ്രമോദി സർക്കാറിന്റെ കുടിലതന്ത്രങ്ങളെ, വിശാലമായ അടിത്തറയിൽ നിന്ന് ചെറുക്കേണ്ടതായ, ചരിത്ര നിയോഗമാണ് നമ്മെ ഒന്നിപ്പിക്കുന്നത്. ‘സുസ്ഥിര വികസനത്തെ’ പറ്റിയുള്ള വാചകക്കസർത്തുകൾക്ക് അതിൽ വിള്ളൽ വീഴ്‌ത്താൻ മാത്രമാണ് കഴിയുക!. പൊതു നിരത്തുകളിൽ വസൂലാക്കുന്ന, ഭീമമായ ‘ടോൾ’, ഒരു അഖിലേന്ത്യ പ്രശ്നം തന്നെയാണ്. ബീഹാർ ഗവണ്മെന്റ് ഇക്കാര്യത്തിലെടുത്ത നിലപാട് പ്രശംസനീയമാണ്!. അതുപോലെ തന്നെ കേരളത്തിൽ, ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ ഭാഗിക മദ്യ നിയന്ത്രണം!; ബഹുമാന്യനായ എം .എ ബേബിയോട് എനിക്കു പറയാനുള്ളത്, ഇനിയും ഒട്ടും അമാന്തിക്കാൻ പാടില്ല!. എന്നു തന്നെയാണ്!. കൂടുതൽ വിശാലമായ ബഹുജന അടിത്തറ കെട്ടിപ്പടുക്കുവാൻ, നമുക്കാവതോക്കെ ചെയ്തേതീരൂ!. പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ബഹുമാന്യരായ വി.എം സുധീരൻ ,ടി.എം പ്രതാപൻ തുടങ്ങിയവർ കേരളത്തിൽ പലപ്പോഴും ജനങ്ങളോടൊപ്പം നിന്നിട്ടുണ്ട്!. ഇതും നമുക്കുവേണ്ട രീതിശാസ്ത്ര പരിഷ്കരണത്തിന് ഉൾക്കൊള്ളേണ്ടതാണ്!. ഇപ്പോൾ നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുള്ളത്, ‘ അപനാണയീകരണം ‘(Demonetization ) അല്ല!; ‘നാണയപുനർ നിർണയമാണ്( ‘ Remonetization’ ); ദൂരവ്യാപകമായ സാമ്പത്തിക പ്രത്യഘാതങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്!, ‘കാശില്ല നാണയ’ മുദ്രാവാക്യം, ജനത്തിനെതിരായ യുദ്ധ പ്രഖ്യാപനം തന്നെയാണ്!.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളവും തമിഴ്നാടുമായി സൗഹൃദ സംഭാഷണത്തിന് ആവസരങ്ങൾ ഇനിയും ഉണ്ട് !.
നിയമവിരുദ്ധമായ മണൽ വാരലുകളും, പാറപൊട്ടിക്കലും ഇപ്പോഴും ഇവിടെ തുടരുന്നു ! ഇതിനെതിരെ, ആരു മുൻകൈ എടുക്കും?. ബഹുമാന്യരായ ഗോപിമാസ്റ്ററും, പി ടി ഭാസ്കരപ്പണിക്കരും ഒക്കെചെയ്തതുപോലെ ദയവായി ചെറിയ ചെറിയ ഭാഗങ്ങളെങ്കിലും ചെയ്യുക!. കൂടുതൽ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കുക !.
ഇന്ന് ഉച്ചയ്ക്കുശേഷം ഭാരതപ്പുഴ സംരക്ഷണ പ്രവർത്തകരുമായി ഒത്തുചേർന്നു ഞാൻ ഭാരതപ്പുഴ യുടെ അവസ്ഥകാണുവാൻ പോകുന്നുണ്ട് !.
നിങ്ങൾക്ക് എന്റെ സ്നേഹോഷ്മളമായ അഭിവാദ്യങ്ങൾ !.

Read my other posts . Also  click to read my  other posts  displayed  in the top of this page

1.Remembering Muhammad-Bin-Tughluq

2.Letter to Jignesh Mevani , carry on with the Great Mission! 

3.Digging through India demonetization history — 12 Jan 1946 (Saturday) and 16 Jan 1978 (Monday)

4.Mother Teresa is right! and Justice Markandey Katju is wrong !

5Two letters to Mathrubhoomi weekly

6.പ്രൊഫ .യോഗേന്ദ്ര യാദവ്: പുതിയ രാഷ്ട്രീയ പാർട്ടിയുടെ വിശദാംശങ്ങൾ

7.കേരള ജനതയുടെ കാവലാളായി തുടര്‍ന്നും വി.എസ്.!

8.The land !,The Power! and Equal justice!

9.Indian Democracy: Listen to Prof. Yogengdra

10.Why I oppose Vizhinjam Port —- Prof.Gopalakrishna Panicker

11.Care for our home – Encyclical letter from Francis Pappa

12.Indian politics at cross roads ! it is just Animal farm Arivindh’s Animal farm party !

13.About

Advertisements