വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !

Click here ->Read English version of the article “Why I oppose Vizhinjam Mega port project.

കാട്ടിലെ തടി തേവരുടെ ആന’!,നമുക്കെന്തിനാണ് വോട്ടില്ലത്ത മണ്‍സൂണ്‍!!?
വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും – കേരളത്തെ കുത്തുപാളയെടുപ്പിക്കാൻ  സ്വപ്നം വിറ്റ് കോടികൾ നേടുന്നവർ ! വിഴിഞ്ഞം സ്വപ്ന പദ്ധതി ആണത്രേ ? ഈ സ്വപ്നം കാണാൻ എത്രകാലം ഉറങ്ങണം? ഏത് ഉറക്കത്തിലാണ് ഈ സ്വപ്നം കണ്ടത്? ഉണരുംപോൾ യാഥാർത്ഥ്യം എന്തായിരിക്കും ?  ഈ സ്വപ്നം വിതയ്ക്കാൻ രൂപികരിച്ച പ്രത്യേക കമ്പനിയാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡ് -സ്വപ്നം കാണുംപോൾ അതിൽ പിശുക്ക് പാടില്ലല്ലോ? അന്തർ ദേശിയ നാണയനിധി യുടെ അംഗീകാരമുള്ള ഇന്റർനാഷണൽ ഫിനാൻഷ്യൽ കമ്മിഷനെ(ഐ.എഫ് .സി ) തന്നെ പഠനത്തിനായി നിയോഗിച്ചു -‘ലാഭകരമായിരിക്കില്ല’ എന്നുതന്നെ റിപ്പോർട്ട് കിട്ടി . ജഡ്ജിയെ മാറ്റി വിധി അനുകൂലമാക്കുന്നത് പോലെ തന്നെ -മറ്റൊരു ഏജൻസി യെക്കൊണ്ട് വീണ്ടുമൊരു പഠനം -എയിക്കോം (Architecture Engineering Construction Operations and Management)  അമേരിക്കൻ ഭീമൻ കമ്പനി തന്നെയാണ് -വിഴിഞ്ഞത്തിനുവേണ്ടി പേരുകളയാൻ അവർ തയ്യാറായില്ല ! ഫലം നാസ്തി !ദയവായി വായിച്ചു നോക്കണേ !-> Vizinjam Port Master Planhttp://www.vizhinjamport.in/…/Final-Master-Plan-Report_Nov3…വികസനം ,കമ്മിഷൻ ,തിരഞ്ഞെടുപ്പ് ഇവയൊക്കെ എന്നും മനസ്സിലുള്ള ,ഭരണവും ,പ്രതിപക്ഷവും വെറുതെ ഇരിക്കുമോ , അടുത്ത ഏജൻസി -ഏണസ്റ്റ് ആൻഡ്‌ യങ്ങ് , പേരുപോലതന്നെ ഗംഭീരൻ! പണം നമുക്കൊരു പ്രശ്നമല്ലല്ലോ? ഒന്നാംതരം റിപ്പോർട്ട്‌ !റിപ്പോർട്ട് ഗൂഗിൾൽ കിട്ടുന്നില്ല ! ഇതൊരു റിയൽ എസ്റ്റേറ്റ്‌ കച്ചവടം തന്നെ എന്ന് ആധികാരിക രേഖകൾ. പ്രൊജക്റ്റ്‌ ലാഭകരമല്ല – പക്ഷേ ഇപ്പോൾ ശരിയാക്കാം! പകരം “additional revenues from Port Estate Development, offering a discount of 35% on the Tariff,” സർക്കാർ പണം മുടക്കിനടത്തിയതു തന്നെ! സാദ്ധ്യത പഠനങ്ങളെല്ലാം !. വെറും നൂറ്റിഅഞ്ചു ഏക്കർ റിയൽ എസ്റ്റേറ്റ്‌ തിരുവനന്തപുരത്ത്! പാവം അദാനിക്ക് – ഷോപ്പിംഗ്‌ മാൾ , വലിയ ഹോട്ടൽ ,കോണ്‍ഫറൻസ് ഹാൾ -അങ്ങനെ പലതും -ഇതു പണ്ട് കാൻസർ സെന്റെറിന് പണം വാഗ്ദാനം ചെയ്തതുപോലെ അല്ല! ലാഭം ആദ്യം! മുതൽ പിന്നീട് -അതു പണയം വച്ചിട്ടുവേണം വിഴിഞ്ഞം പണി തുടങ്ങാൻ ! തീർത്താലും ഇല്ലെങ്കിലും! ദുബായ് പോർട്ട്‌ ട്രസ്റ്റ്‌ -വല്ലാർ പാടം പണയം വച്ചത് രണ്ടുവർഷം കഴിഞ്ഞാണ് ഇവിടെ വസ്തു കൈമാറ്റം ആദ്യം തന്നെ ! ‘കടലിൽ കല്ലിടുക’ എന്നപ്രയോഗം -‘കുംഭകോണം’ എന്നപോലെ മലയാളത്തിൽ സുപരിചിതമാണല്ലോ !മൂന്നു കിലോമീറ്ററിൽ അധികം നീളത്തിൽ -മുകളിൽ ഒരുകിലോമീറ്റർ വീതി (താഴത്തെ അളവ് ഇതുവരെ പറഞ്ഞിട്ടില്ല ! എന്താണോ ഉദ്ദേശം!) 20 മീറ്റർ ശരാശരി ആഴം -പത്താം ക്ലാസ് പഠിച്ചവർക്ക് കണക്കു കൂട്ടാം എഴുപതു ലക്ഷം ടണ്‍ പാറവേണം -പശ്ചിമഘട്ടം നീണ്ടു കിടക്കയല്ലേ! -‘കാട്ടിലെ തടി തേവരുടെ ആന’ !- നമുക്കെന്തിനാണ് മണ്‍സൂണ്‍ മണ്‍സൂണിനു വോട്ട് ഉണ്ടോ ?കിഴക്കുനിന്നു  പടിഞ്ഞാറോ ട്ടൊഴുകുന്ന  41 നദി കൾ കേരളത്തിലുണ്ട് -ചിലതൊക്കെ അകാല ചരമം പ്രാപിച്ചെങ്കിലും -ഒഴുക്ക് കുറഞ്ഞെങ്കിലും – പശ്ചിമഘട്ടത്തിലെ -പാറകൾ എല്ലാം തകർത്താലും പൂർവ സ്ഥിതി സ്ഥാപിച്ചു കൊടുക്കാമെന്നു സംസ്ഥാനസർക്കാരും -അദാനിയും   (no stay to Vizhinjam project — on 16/12/2015-verdict from supreme court!)    നമ്മുടെ നദികളിൽ നിന്നും കുത്തി ഒലിച്ചു അറബിക്കടലിൽ എത്തുന്ന  വെള്ളവും, എക്കലും ആണ്ടിൽ നാലുമാസം, തെക്കുഭാഗത്തേക്ക്‌ ശക്തമായി ഒഴുകും ,അടുത്ത എട്ടുമാസം സാവധാനത്തിലുള്ള തിരിച്ചോഴുക്കാണ് ! വിദഗ്ദ പഠനങ്ങൾ ,  ബ്ലോഗിൽ വിവരിച്ചിട്ടുണ്ട് (see the English post below). ഒരുപുലിമുട്ട് (break water ) കെട്ടിയാൽ , വടക്കുഭാഗത്ത് കര കടൽ  കൊണ്ടുപോകും!. തെക്കുഭാഗത്ത്‌ കരയടിയും;വിഴിഞ്ഞത്തും പൂന്തുറയിലും ഉള്ളവർക്ക് അറിയാം; വെറും നാനൂറു മീറ്റർ നീളത്തിൽ മീൻ പിടുത്ത തുറമുഖത്തിനുവേണ്ടി വിഴിഞ്ഞത്ത്‌ പുലിമുട്ട് കെട്ടിയപ്പൊൾ എന്തുണ്ടായി? എന്ന് കിടപ്പാടം നഷ്ടപെട്ടവർ പറയും ,ഇപ്പോൾ പണിയാൻ പോകുന്നത് മൂന്നു  കിലോമീറ്റർ നീളമുള്ള പുലിമുട്ടാണ് ;കളി കടലിനോടാണ് !.  ഇപ്പോൾ എന്തോ പാക്കേജ് പോതിയുന്നുണ്ടത്രേ? വല്ലാർ പാടം ,മൂലംമ്പള്ളി ക്കാരോട് ഒന്നുചോദിച്ചാൽ സംഗതി ബോദ്ധ്യമാകും (അല്പം മാറി നിന്നെ ചോദിക്കാവൂ !) – നമ്മുടെ കടലിൽ വിഴിഞ്ഞത്തുനിന്നു നാൽപതു കിലോമീറ്റർ തെക്ക് മൂവായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ (തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട  ജില്ലകൾ  ചേർന്ന  അത്രയും വലിപ്പം) ഒരു പ്രദേശം കടലിനടിയിലുണ്ട് ‘വാട്ജു് ബാങ്ക്’ എന്നാണ് പേര് – പോഷക സമൃദ്ധമായ എക്കലും, ഒഴുക്കുനീറ്റിലുള്ള ഓക്സിജനും ചേർന്ന് അവിടെ എത്തുമ്പോൾ മത്സ്യങ്ങളുടെയും, ധാരാളം സമുദ്രജീവികളുടെയും പ്രജനനം സാദ്ധ്യമാകുന്ന വിശാല സമുദ്ര അടിത്തട്ടാണ് അത് (ഊത്ത എന്താണ് എന്നറിയാവുന്ന എന്നെ പോലെയുള്ള കുട്ടനാട്ടുകാർക്ക് അത് വേഗം മനസ്സിലാകും). അല്ല മണ്‍സൂണ്‍ നാടുനീങ്ങിയാൽ അതിനു എന്തു പ്രസക്തി? എന്ന് ചോദിക്കാം. ഏതായാലും ഇത് വിഴിഞ്ഞത്തെ ,പൂന്തുറയിലെ, മത്സ്യ തൊഴിലാളികളോട് മാത്രമല്ല ,കേരള സമൂഹത്തോട് ഉള്ള വെല്ലുവിളിയാണ് . ഇപ്പോൾ തന്നെ കുറഞ്ഞു കൊണ്ടിരിക്കുന്ന മത്തി ,അയില , നാരൻ ചെമ്മീൻ, മുതലായവയും അവയുടെ വിപണനം, മത്സ്യ ബന്ധനം തുടങ്ങി നൂറുനൂറു തൊഴിലിൽ ഏർപ്പെട്ട് വീട് പുലർത്തുന്നവരുടെയും കാര്യം ! അതാർക്കാണ് അറിയാൻ താല്പ്പര്യം?.ഒരുദിവസം കൊണ്ട് അദാനി വന്നപ്പോൾ -ഉമ്മൻ ചാണ്ടിയും കൂട്ടരും വാഴ്ത്തപെട്ടവർ ആയതെങ്ങനെ ? എന്ന് എനിക്കു മനസ്സിലാകുന്നില്ല . മൂന്നാറിലെ സ്ത്രി തൊഴിലാളികൾക്ക് മനസ്സിലായത് ;വിഴിഞ്ഞത്തും മനസ്സിലായി തുടങ്ങി എന്നതാണ് സത്യം ! – മഹാനായ അയ്യൻ‌കാളി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭ ദശകത്തിൽ കർഷക തൊഴിലാളി സമരം സംഘടിപ്പിച്ച് ,ആറുമാസം കഴിഞ്ഞപ്പോൾ പാവങ്ങൾ പട്ടിണികൊണ്ട് വിഷമത്തിലായി ! അന്ന് അദ്ദേഹം വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളോട് സഹായം അഭ്യർത്ഥിച്ചു! അവർ ചരിത്ര നിയോഗം ഏറ്റെടുത്തു -ഇന്ന് വിഴിഞ്ഞത്തെ ,പൂന്തുറയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു (വിഴിഞ്ഞത്തുകാർ കൂടുതൽ പേർ അത് ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു . ഫിഷിംഗ് ഹാർബറിന്റെ തെക്കുഭാഗം ഇനി മീറ്റിംഗ് നടത്താൻ കൊള്ളാം എന്നാണ് റിപ്പോർട്ടിൽ!)// “നിങ്ങൾ സത്യം അറിയണം അത് നിങ്ങളെ മോചിതരാക്കും” -യോഹ, 8 :32// 4,089 കോടി മുതൽ മുടക്കുള്ള പദ്ധതി! 2019 തിൽ പൂർത്തിയാക്കുമ്പൊൾ ആ വർഷം വെറും 422 കോടിമാത്രം നഷ്ടം!- പതുക്കെ കുറഞ്ഞ് 2026 ൽ 8 കോടി നഷ്ടം ,പക്ഷേ 2027 ൽ 140 കോടി ലാഭം പിന്നെ 2053 വരെ ലാഭത്തിന്റെ കുത്തൊഴുക്കാണ് 581 കോടി !എനിക്ക് ഒരു പത്തുലക്ഷം രൂപ കടം തരാമോ! കുറച്ചു പാവങ്ങളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാണ് -2053 ൽ 600 കോടി തിരികെ തരാം ! ഇതു തമാശ അല്ല ലിങ്ക് കൊടുത്ത റിപ്പോർട്ടും Projected P&L,Cash flaw,Balance sheet ഇവ വായിച്ചുനോക്കുക ! (need not know much commerce but needs, just common sense ) copy /pasted from report ->
“The project is not financially viable (EIRR is 11.54%) on a standalone basis, i.e. without VGF.However, with substantial funds in the form of VGF up to 60% and offering a discount of 35%on port tariff; the Equity IRR is 15.0%, and accordingly, the project is viable;As per the Viability Gap Funding (VGF) Scheme for financial support to PPPs in Infrastructure the maximum permissible (VGF) is 40% of the Total Project Cost. In our case additional revenues from Port estate Development, offering a discount of 35% on the Tariff,the project is still viable with an Equity IRR of 15.0% with a VGF of 40.7%”

Read more in1. English just move down

1.  Listen to Prof. Yogendra;   Discourse of pure disinterested pursuit of Knowledge ‘ About Liberal democracy 

2. About Dr.Ambedker ,Lahor speech and more etc

3. http://krishgbharath.blogspot.in/

4  സീയാഹ്യത് ലെ മൂപ്പൻ നടത്തിയ രണ്ടു നിവേദനങ്ങൾ!

5   Reply by Chief Seattle to President Pierce

port2 women_protest

Advertisements

8 thoughts on “വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !

  1. Pingback: പശ്ചിമഘട്ട സംരക്ഷണ സമിതി കൺവൻഷൻ – Swaraj.Opensociety

  2. Pingback: കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി! | Swaraj.Opensociety

  3. Pingback: കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി! | Swaraj.Opensociety

  4. Pingback: കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി! | Swaraj.Opensociety

  5. Pingback: കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി! | Swaraj.Opensociety

  6. Pingback: കാവലാളായി തുടര്‍ന്നും താന്‍ ഉണ്ടാകുമെന്നു വി.എസ്. | Swaraj.Opensociety

  7. Pingback: കേരള ജനതയുടെ കാവലാളായി തുടര്‍ന്നും വി.എസ്.! | Swaraj.Opensociety

  8. Pingback: പശ്ചിമഘട്ട രക്ഷായാത്രയും, സംഘാടനത്തിൽ വേണ്ട തിരുത്തലുകളും!. – Swaraj.Opensociety

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s