കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ മലയാള പരിഭാഷ !

 Kanhaiya kumars speech with English subtitle

സാഥിയോം ,

ആദ്യമായി  ജെ എൻ യു വിലെ സകല  സുഹുർത്തുക്കൾക്കും  അഭിവാദ്യങ്ങൾ ! , അവര്‍ വിദ്യാര്‍ഥികളോ  അദ്ധ്യാപകരോ ,തൊഴിലാളികളോ ,കച്ചവടക്കാരോ ,കടകളില്‍ തൊഴിലെടുക്കുന്നവരോ ആവട്ടെ, അവര്‍ക്കെല്ലാവര്‍ക്കും  എന്റെ വിപ്ലവാഭിവാദ്യങ്ങള്‍ !. ജെ.എന്‍.യു വിദ്യാർഥി യുണിയൻ  പ്രസിഡന്റ് എന്ന നിലയ്ക്ക് ഇവിടെ നിന്ന്  മാധ്യമങ്ങള്‍ വഴി ഈ ദേശത്തുള്ള എല്ലാവര്‍ക്കും, ലോകത്തെമ്പാടും , ജെ.എന്‍.യുവിനോടൊപ്പം നിലകൊണ്ട, എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുവാൻ ആഗ്രഹിക്കുന്നു . ജെ.എന്‍.യുവിനൊപ്പം നിന്ന് രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗമായവര്‍ക്കും രാഷ്ട്രീയ- രാഷ്ട്രീയേതര, നല്ലവർക്കും  ഞാനീ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ പാര്‍ലമെന്റില്‍ ഇരുന്നു ശരി തെറ്റുകള്‍ നിര്‍ണയിച്ച ‘മഹാനുഭാവന്മാര്‍ക്കും’, അവരുടെ പോലീസിനും, അവരുടെ ചാനലുകള്‍ക്കും, ഞാന്‍ നന്ദി പറയുന്നു. ആരോടും ഞങ്ങള്‍ക്ക് വെറുപ്പില്ല.എ.ബി.വി.പിയോടു പോലും! ജെ.എന്‍.യുവിലെ എ.ബി.വി.പി പുറത്തുള്ള എ.ബി.വി.പിയെക്കാളും യുക്തിഭദ്രത യുള്ളവരാണ്. ഇവിടെ രാഷ്ട്രീയ വിചക്ഷണരെന്നു സ്വയം നടിക്കുന്നവരോട് ഞാന്‍ കഴിഞ്ഞ വര്‍ഷത്തെ എ.ബി.വി.പി സ്ഥാനാര്‍ഥി പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ നടത്തിയ പ്രസംഗം ഒന്ന്  കേള്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എങ്ങനെയാണ് ഞങ്ങള്‍ ആ പ്രസംഗത്തെ വാദിച്ചു തറ പറ്റിച്ചതെന്നും. വെള്ളം കുടുപ്പിച്ചതെന്നും ബോദ്ധ്യമാകും .ഞങ്ങള്‍ എ.ബി.വി.പിയെ ശത്രുക്കളായല്ല, മറിച്ച് പ്രതിപക്ഷമായിട്ടാണ് കാണുന്നത്. ഇതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ ജനാധിപത്യവാദികളാകുന്നതും.’ശരിയെ ശരിയായും തെറ്റിനെ തെറ്റായും കാണാന്‍ () നമ്മളെ പഠിപ്പിച്ച ജെ.എന്‍.യുവിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഞാനീ ചെയ്യുന്ന അഭിവാദ്യം പോലും എന്റെയുള്ളില്‍ നിന്ന് വരുന്നതാണ്. ഇതാണ് നമ്മളും എല്ലാം പ്ലാന്‍ ചെയ്തു ചെയ്യുന്ന അവരും  തമ്മിലുള്ള വ്യത്യാസം.

ഈ രാജ്യത്തിന്റെ വ്യവസ്ഥിതിയിലും നിയമങ്ങളിലും ഇവിടുത്തെ നീതിന്യായവ്യവസ്ഥിതിയിലും എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ രാജ്യവും ഇവിടുത്തെ ഭരണഘടനയും ഉറപ്പു തരുന്ന എല്ലാത്തിനോടും, ജനാധിപത്യം, മതനിരപേക്ഷത, സമത്വം എല്ലാത്തിലും ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു.

ഞാന്‍ ഇവിടെ ഒരു പ്രസംഗം നടത്താന്‍ അല്ല, മറിച്ച് എന്റെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നു ‘സത്യമേവ ജയതേ ‘എന്ന്. എനിക്ക് അങ്ങയോടു പറയാനുള്ളതും അതു തന്നെയാണ് . “സത്യമേവ ജയതേ”. അതെ, സത്യം മാത്രമേ ജയിക്കുകയുള്ളൂ…
ഇവിടെ ഇന്ന്‌ ഒരു വിദ്യാര്‍ഥിയെ ആണ് ദേശദ്രോഹക്കുറ്റം ചുമത്തി നിങ്ങളൊരു രാഷ്ട്രീയ ഉപകരണമാക്കിയിരിക്കുന്നത്.

നമ്മള്‍ ഇന്ത്യക്കാരുടെ ഒരു ഗുണം എന്ന് പറയുന്നത് നമ്മള്‍ എന്തും പെട്ടെന്ന് മറക്കുമെന്നുള്ളതാണ്. എന്നാലീ കാര്യത്തില്‍ അങ്ങനെയോട്ടു സംഭവിച്ചതുമില്ല താനും. അങ്ങനെയിരിക്കുമ്പോള്‍ സര്‍ക്കാറിനു പെട്ടെന്ന് ഇത് മറക്കാന്‍ ഒരു ബുദ്ധിയുദിക്കുകയാണ് : ഗവേഷണവിദ്യാര്‍ഥികളുടെ ഫെല്ലോഷിപ്പ് നിര്‍ത്തി വെക്കുക. വിദ്യാര്‍ഥികള്‍ ഇതിനെതിരെ സമരം ചെയ്യുമ്പോള്‍ ഒരു ഔദാര്യം പോലെ ഇപ്പോള്‍ ലഭിക്കുന്ന തുക തുടര്‍ന്നും ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്യുക. ഫെലോഷിപ്പ് തുക കൂട്ടണമെന്ന സമരത്തിനെ അങ്ങനെ വഴിതിരിച്ചു വിടാം.

അവര്‍ നിങ്ങള്‍ക്കെതിരെ വ്യാജവീഡിയോകള്‍ നിര്‍മിക്കും, നിങ്ങള്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തും, മാത്രമല്ല, നിങ്ങളുടെ ചവറ്റുകുട്ടയില്‍ എത്ര കോണ്ടമുണ്ടെന്നു വരെ അവര്‍ എണ്ണിത്തിട്ടപ്പെടുത്തും. പക്ഷെ, ഇപ്പോള്‍ നല്ല സമയമാണ്. ജെ.എന്‍.യുവിനെതിരെ ഇപ്പോള്‍ നടക്കുന്ന ഈ അധിനിവേശം OCCUPY യു.ജി.സി സമരത്തെ താറടിച്ചു കാണിക്കാനും രോഹിത് വെമുലയ്ക്ക് നീതി തേടിയുള്ള സമരത്തെ വഴിതിരിച്ചുവിടാനുമുള്ള ആസൂത്രിതമായ ഒരു പദ്ധതിയാണോ എന്ന് നാം ഈയവസരത്തില്‍ തന്നെ ആലോചിക്കേണ്ടതുണ്ട്.
ഈ പ്രശ്‌നത്തെ ആദ്യമായി പ്രൈംടൈമില്‍ അവതരിപ്പിച്ച എന്റെ പ്രിയപ്പെട്ട മുന്‍ ആര്‍.എസ്.എസ് സുഹൃത്തേ, നിങ്ങള്‍ക്ക് വേണ്ടിയിരുന്നത് ഒരു കാര്യമാണ്. കള്ളപ്പണം തിരിച്ചുപിടിക്കുക വഴി ഓരോ ഇന്ത്യക്കാരനും ലഭിക്കേണ്ടിയിരുന്ന പതിനഞ്ചു ലക്ഷം രൂപയുടെ കാര്യം അവരുടെ ഓര്‍മയില്‍ നിന്ന് മായ്ച്ചു കളയുക. പക്ഷെ ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്. ജെ.എന്‍.യുവില്‍ അഡ്മിഷന്‍ കിട്ടുക അത്രയെളുപ്പമല്ല, ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നടക്കുന്നതെല്ലാം മറക്കുക എന്നതും. ഞങ്ങളിതൊക്കെ മറന്നുപോകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ വീണ്ടും വീണ്ടും നിങ്ങളെയതോര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. കാരണം എപ്പോഴൊക്കെ ഈ രാജ്യത്തിന്റെ ആത്മാവിനു നേരെ ആക്രമണം നടന്നിട്ടുണ്ടോ, അപ്പോഴൊക്കെ ജെ.എന്‍.യുവും പ്രകമ്പനം കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ പോരാട്ടത്തിന്റെ വീര്യം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല.
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ യുവാക്കള്‍ മരിച്ചുവീഴുന്നു എന്ന് ഒരു ബി.ജെ.പി നേതാവ് ലോക്‌സഭയില്‍ പറഞ്ഞു. എല്ലാ ബഹുമാനത്തോടും കൂടി ഞാന്‍ അവരെ സല്യൂട്ട് ചെയ്യുന്നു. എന്നാല്‍ ആ നേതാവിനോട് ഒരു കാര്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ രാജ്യത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന, നമുക്കും ഈ സൈനികര്‍ക്കും ഭക്ഷണം നല്‍കുന്ന, പല സൈനികരുടെയും പിതാക്കള്‍ തന്നെയായ കര്‍ഷകരെക്കുറിച്ചു നിങ്ങളെന്തേ ഒന്നും പറയുന്നില്ല? അവരും ഈ രാജ്യത്തിന്റെ രക്തസാക്ഷികള്‍ തന്നെയാണ്.
എന്റെ അച്ഛന്‍ ഒരു കര്‍ഷകനാണ്, എന്റെ സഹോദരന്‍ ഒരു സൈനികനും. ദയവു ചെയ്ത് നിങ്ങളിത്തരം ദേശസ്‌നേഹികള്‍, ദേശദ്രോഹികള്‍ എന്നിങ്ങനെയുള്ള സത്വങ്ങള്‍ ഉണ്ടാക്കി ഒരു പൊള്ളയായ സംവാദം തുടങ്ങി വെയ്ക്കരുത്. പാര്‍ലമെന്റിലിരുന്നു കൊണ്ട് നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്? ഈ മരിച്ചു വീഴുന്ന സൈനികരുടെ ഉത്തരവാദിത്വം ആര്‍ക്കാണ്? ഞാന്‍ പറയുന്നു, യുദ്ധം ചെയ്യുന്നവരല്ല, അവരെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുന്നവരാണ് ഇതിനുത്തരവാദികള്‍. ദേശത്തിനുള്ളില്‍ തന്നെയുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് പറയുന്നതാണോ തെറ്റ്? ആരുടെ അടുത്ത് നിന്നാണ് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെടുന്നത്? ഭാരതം ആരെയെങ്കിലും അടിമയാക്കി വെച്ചിട്ടുണ്ടോ?? എന്നാല്‍ ഞാന്‍ പറയട്ടെ സുഹൃത്തേ, ഇന്ത്യയില്‍ നിന്നല്ല, ഇന്ത്യക്കകത്താണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത്. ഈ രാജ്യത്ത് ആരാണ് പോലീസ് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യുന്നത്?ദരിദ്ര കുടുംബങ്ങളില്‍ നിന്ന് വരുന്ന, കൃഷിക്കാരുടെയും തൊഴിലാളികളുടെയും മക്കളായ ചെറുപ്പക്കാര്‍. ഞാനും അവരെപ്പോലെയാണ്. ഈ രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബീഹാറില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഞാനും അവരെപ്പോലെ തന്നെ ദരിദ്രകര്‍ഷക കുടുംബാംഗമാണ്. ജയിലില്‍ വെച്ച് അങ്ങനെയുള്ള ഒരു പോലീസുകാരന്‍ എന്നോട് ചോദിച്ചു. “നിങ്ങളെന്തിനാണ് എപ്പോഴും ലാല്‍സലാമെന്നും ഇന്‍ക്വിലാബ് സിന്ദാബാദ് എന്നുമൊക്കെ പറയുന്നത്?” ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി “ലാല്‍ എന്നാല്‍ വിപ്ലവം, വിപ്ലവത്തിന് സലാം” എന്നാണുദ്ദേശിക്കുന്നത്. ഇങ്ക്വിലാബ് എന്നാല്‍ ഉര്‍ദുവില്‍ വിപ്ലവം എന്നാണര്‍ത്ഥം.

ആരില്‍ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്?

സംഘടിച്ചേക്കാമെന്ന നിങ്ങള്‍ ഭയക്കുന്ന ആ ശബ്ദങ്ങളെ, അതിര്‍ത്തിയില്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ ശബ്ദങ്ങളെ, വയലുകളില്‍ ജീവന്‍ തന്നെ മറന്നധ്വാനിക്കുന്നവരുടെ ശബ്ദങ്ങളെ, അല്ലെങ്കില്‍ ജെ.എന്‍.യുവില്‍ നിന്നുകൊണ്ട് സ്വാതന്ത്ര്യത്തിനു വേണ്ടി ഉയര്‍ത്തുന്ന ശബ്ദങ്ങളെ മൂടിക്കെട്ടാന്‍ നിങ്ങളാഗ്രഹിക്കുന്നു.

ലെനിന്‍ പറഞ്ഞു, ‘ജനാധിപത്യം സോഷ്യലിസത്തിനു ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്’ (Democracy is indispensable to socialism). ഇതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്, അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് ഒരു പ്യൂണിന്റെ മകനും രാഷ്ട്രത്തലവന്റെ മകനും ഒരുമിച്ച് ഒരു സ്‌കൂളില്‍ പഠിക്കാന്‍ കഴിയണമെന്ന് ഞങ്ങള്‍ പറയുന്നത്.

ഞങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്ര്യം പട്ടിണിമരണങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ചൂഷണത്തില്‍ നിന്നും അക്രമത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ഈ രാജ്യത്തുള്ള ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും മറ്റെല്ലാവര്‍ക്കും വേണ്ടി ഞങ്ങളാ സ്വാതന്ത്ര്യം നേടിയെടുക്കും. ഇതേ വ്യവസ്ഥിതി വഴി, ഇതേ പാര്‍ലമെന്റ് വഴി, ഇതേ നീതിന്യായവ്യവസ്ഥിതി വഴി!! ഇതായിരുന്നു ബാബസാഹെബ് അംബേദ്കറിന്റെ സ്വപ്നം. ഇത് തന്നെയായിരുന്നു രോഹിത് വെമുല കണ്ട സ്വപ്നവും. അതെ, നിങ്ങള്‍ കൊന്ന രോഹിത്, നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ആ പ്രക്ഷോഭവും. അതിപ്പോള്‍ എത്രത്തോളം വലുതായെന്നു നോക്കൂ…

ജയിലിലായിരുന്നപ്പോള്‍ ഒരു സ്വയം വിമര്‍ശനം നടത്താന്‍ എനിക്ക് സാധിച്ചു. അതു നിങ്ങളോട് പങ്കു വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ ഇവിടെ ഒരു പ്രസംഗം നടത്താന്‍ അല്ല, മറിച്ച് എന്റെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ജെ എൻ യു വിന് ഒരു ഗവേഷണ പാരമ്പര്യം ഉണ്ട് ,അടിസ്ഥാന വിവരങ്ങൾ ആർജിച്ചു, പ്രാധാന്യ മനുസരിച്ച് മുൻഗനാക്രമത്തിൽ പാരസ്പര്യം കണ്ടെത്തുക ! നീതിന്യായ വ്യവസ്ഥയെ  പറ്റി   ഞാൻ ഒന്നും  പറയുന്നില്ല ! ബാബാസഹെബ് ന്റെ  സ്വപ്നമാണ് നമുക്ക് പൂർത്തീകരിക്കുവനുള്ളത്‌.

എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള ഒരുകാര്യം ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. ഞങ്ങളുടെ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ ഐശ്വര്യം കൊണ്ടുവരുമെന്ന് പറയുന്ന മോതിരങ്ങള്‍ വില്‍ക്കാന്‍ വേണ്ടി ഒരാള്‍ വരാറുണ്ട്. നമ്മളെന്താഗ്രഹിച്ചാലും അത് പൂര്‍ത്തീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന മോതിരങ്ങള്‍!. ഇതുപോലെയാണ് ഇവിടെ ചില നേതാക്കള്‍ പറയുന്നത്. കള്ളപ്പണം തിരികെ വരുമെന്ന്. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് ! നമ്മള്‍ ഇന്ത്യക്കാരുടെ ഒരു ഗുണം എന്ന് പറയുന്നത് നമ്മള്‍ എന്തും പെട്ടെന്ന് മറക്കുമെന്നുള്ളതാണ്. എന്നാലീ കാര്യത്തില്‍ അങ്ങനെയോട്ടു സംഭവിച്ചതുമില്ല താനും. അങ്ങനെയിരിക്കുമ്പോള്‍ സര്‍ക്കാറിനു പെട്ടെന്ന് ഇത് മറക്കാന്‍ ഒരു ബുദ്ധിയുദിക്കുകയാണ് : ഗവേഷണവിദ്യാര്‍ഥികളുടെ ഫെല്ലോഷിപ്പ് നിര്‍ത്തി വെക്കുക. വിദ്യാര്‍ഥികള്‍ ഇതിനെതിരെ സമരം ചെയ്യുമ്പോള്‍ ഒരു ഔദാര്യം പോലെ ഇപ്പോള്‍ ലഭിക്കുന്ന തുക തുടര്‍ന്നും ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്യുക. ഫെലോഷിപ്പ് തുക കൂട്ടണമെന്ന സമരത്തിനെ അങ്ങനെ വഴിതിരിച്ചു വിടാം.ഇതിനെതിരെ  നമ്മളല്ലാതെ ആരാണ് പ്രതികരിക്കേണ്ടത് ?

ഈ  ജനാധിപത്യ  വിരുദ്ധ ഭരണകൂടത്തിനു വിപരീതമായി എന്തെങ്കിലും പറഞ്ഞാൽ അവരുടെ സൈബര്‍ സെല്‍ എന്താണ് ചെയ്യുന്നത് എന്നറിയാമോ?  അവര്‍ നിങ്ങള്‍ക്കെതിരെ വ്യാജവീഡിയോകള്‍ നിര്‍മിക്കും, നിങ്ങള്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തും, മാത്രമല്ല, നിങ്ങളുടെ ചവറ്റുകുട്ടയില്‍ എത്ര കോണ്ടമുണ്ടെന്നു വരെ അവര്‍ എണ്ണിത്തിട്ടപ്പെടുത്തും. പക്ഷെ, ഇപ്പോള്‍ നല്ല സമയമാണ്. ജെ.എന്‍.യുവിനെതിരെ ഇപ്പോള്‍ നടക്കുന്ന ഈ അധിനിവേശം OCCUPY യു.ജി.സി സമരത്തെ താറടിച്ചു കാണിക്കാനും രോഹിത് വെമുലയ്ക്ക് നീതി തേടിയുള്ള സമരത്തെ വഴിതിരിച്ചുവിടാനുമുള്ള ആസൂത്രിതമായ ഒരു പദ്ധതിയാണോ എന്ന് നാം ഈയവസരത്തില്‍ തന്നെ ആലോചിക്കേണ്ടതുണ്ട്.
ഈ പ്രശ്‌നത്തെ ആദ്യമായി പ്രൈംടൈമില്‍ അവതരിപ്പിച്ച എന്റെ പ്രിയപ്പെട്ട മുന്‍ ആര്‍.എസ്.എസ് സുഹൃത്തേ, നിങ്ങള്‍ക്ക് വേണ്ടിയിരുന്നത് ഒരു കാര്യമാണ്. കള്ളപ്പണം തിരിച്ചുപിടിക്കുക വഴി ഓരോ ഇന്ത്യക്കാരനും ലഭിക്കേണ്ടിയിരുന്ന പതിനഞ്ചു ലക്ഷം രൂപയുടെ കാര്യം അവരുടെ ഓര്‍മയില്‍ നിന്ന് മായ്ച്ചു കളയുക. പക്ഷെ ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്. ജെ.എന്‍.യുവില്‍ അഡ്മിഷന്‍ കിട്ടുക അത്രയെളുപ്പമല്ല, ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നടക്കുന്നതെല്ലാം മറക്കുക എന്നതും. ഞങ്ങളിതൊക്കെ മറന്നുപോകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ വീണ്ടും വീണ്ടും നിങ്ങളെയതോര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. കാരണം എപ്പോഴൊക്കെ ഈ രാജ്യത്തിന്റെ ആത്മാവിനു നേരെ ആക്രമണം നടന്നിട്ടുണ്ടോ, അപ്പോഴൊക്കെ ജെ.എന്‍.യുവും പ്രകമ്പനം കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ പോരാട്ടത്തിന്റെ വീര്യം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല.
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ യുവാക്കള്‍ മരിച്ചുവീഴുന്നു എന്ന് ഒരു ബി.ജെ.പി നേതാവ് ലോക്‌സഭയില്‍ പറഞ്ഞു. എല്ലാ ബഹുമാനത്തോടും കൂടി ഞാന്‍ അവരെ സല്യൂട്ട് ചെയ്യുന്നു. എന്നാല്‍ ആ നേതാവിനോട് ഒരു കാര്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ രാജ്യത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന, നമുക്കും ഈ സൈനികര്‍ക്കും ഭക്ഷണം നല്‍കുന്ന, പല സൈനികരുടെയും പിതാക്കള്‍ തന്നെയായ കര്‍ഷകരെക്കുറിച്ചു നിങ്ങളെന്തേ ഒന്നും പറയുന്നില്ല? അവരും ഈ രാജ്യത്തിന്റെ രക്തസാക്ഷികള്‍ തന്നെയാണ്.സംഘടിച്ചേക്കാമെന്ന നിങ്ങള്‍ ഭയക്കുന്ന ആ ശബ്ദങ്ങളെ, അതിര്‍ത്തിയില്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ ശബ്ദങ്ങളെ, വയലുകളില്‍ ജീവന്‍  മറന്നധ്വാനിക്കുന്നവരുടെ ശബ്ദങ്ങളെ, അല്ലെങ്കില്‍ ജെ.എന്‍.യുവില്‍ നിന്നുകൊണ്ട് സ്വാതന്ത്ര്യത്തിനു വേണ്ടി ഉയര്‍ത്തുന്ന ശബ്ദങ്ങളെ മൂടിക്കെട്ടാന്‍ നിങ്ങളാഗ്രഹിക്കുന്നു.
എന്റെ അച്ഛന്‍ ഒരു കര്‍ഷകനാണ്, എന്റെ സഹോദരന്‍ ഒരു സൈനികനും. ദയവു ചെയ്ത് നിങ്ങളിത്തരം ദേശസ്‌നേഹികള്‍, ദേശദ്രോഹികള്‍ എന്നിങ്ങനെയുള്ള സത്വങ്ങള്‍ ഉണ്ടാക്കി ഒരു പൊള്ളയായ സംവാദം തുടങ്ങി വെയ്ക്കരുത്. പാര്‍ലമെന്റിലിരുന്നു കൊണ്ട് നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്? ഈ മരിച്ചു വീഴുന്ന സൈനികരുടെ ഉത്തരവാദിത്വം ആര്‍ക്കാണ്? ഞാന്‍ പറയുന്നു, യുദ്ധം ചെയ്യുന്നവരല്ല, അവരെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുന്നവരാണ് ഇതിനുത്തരവാദികള്‍. ദേശത്തിനുള്ളില്‍ തന്നെയുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് പറയുന്നതാണോ തെറ്റ്? ആരുടെ അടുത്ത് നിന്നാണ് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെടുന്നത്? ഭാരതം ആരെയെങ്കിലും അടിമയാക്കി വെച്ചിട്ടുണ്ടോ?? എന്നാല്‍ ഞാന്‍ പറയട്ടെ സുഹൃത്തേ, ഇന്ത്യയില്‍ നിന്നല്ല, ഇന്ത്യക്കകത്താണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത്. ഈ രാജ്യത്ത് ആരാണ് പോലീസ് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യുന്നത്?ദരിദ്ര കുടുംബങ്ങളില്‍ നിന്ന് വരുന്ന, കൃഷിക്കാരുടെയും തൊഴിലാളികളുടെയും മക്കളായ ചെറുപ്പക്കാര്‍. ഞാനും അവരെപ്പോലെയാണ്. ഈ രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബീഹാറില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഞാനും അവരെപ്പോലെ തന്നെ ദരിദ്രകര്‍ഷക കുടുംബാംഗമാണ്.

ആരില്‍ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്? ഇന്ത്യ യിൽ നിന്നോ  അല്ല -ഇന്ത്യയ്ക്ക് അകത്താണ് നമുക്ക് സ്വാതന്ത്ര്യം വേണ്ടത് ….ഞങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്ര്യം പട്ടിണിമരണങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ചൂഷണത്തില്‍ നിന്നും അക്രമത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ഈ രാജ്യത്തുള്ള ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും മറ്റെല്ലാവര്‍ക്കും വേണ്ടി ഞങ്ങളാ സ്വാതന്ത്ര്യം നേടിയെടുക്കും. ഇതേ വ്യവസ്ഥിതി വഴി, ഇതേ പാര്‍ലമെന്റ് വഴി, ഇതേ നീതിന്യായവ്യവസ്ഥിതി വഴി!! ഇതായിരുന്നു ബാബസാഹെബ് അംബേദ്കറിന്റെ സ്വപ്നം. ഇത് തന്നെയായിരുന്നു രോഹിത് വെമുല കണ്ട സ്വപ്നവും. അതെ, നിങ്ങള്‍ കൊന്ന രോഹിത്, നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ആ പ്രക്ഷോഭവും. അതിപ്പോള്‍ എത്രത്തോളം വലുതായെന്നു നോക്കൂ…

ജയിലിലായിരുന്നപ്പോള്‍ ഒരു സ്വയം വിമര്‍ശനം നടത്താന്‍ എനിക്ക് സാധിച്ചു. അതു നിങ്ങളോട് പങ്കു വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചില പോലീസ് ഉദ്യോഗസ്ഥന്മാർ എന്നോട് ചോദിച്ചു “നിങ്ങൾ ലാൽ സലാം ” എന്നുപറയുന്നതിന്റെ അർഥം എന്താണ് ?” അദേഹവും എന്നെപോലെതന്നെ വളരെ പിന്നോക്കമായ പ്രദേശങ്ങളിൽ നിന്നും  ചുറ്റുപാടുകളിൽ നിന്നും വരുന്നവരാണ് .ഞാൻ സാദാരണ പോലീസ് ഉദ്യഗസ്ഥരെ പറ്റിയാണ് പറയുന്നത് IPS ഉദ്യോഗസ്ഥന്മാരെ എനിക്ക് അധികം പരിചയം ഇല്ല !

ഞാൻ മറുപടി പറഞ്ഞു ” ലാൽ എന്നാൽ വിപ്ലവം ”

ചോദ്യം : “‘സലാമോ? ”

ഉത്തരം : “വിപ്ലവ അഭിവദ്യമാണ് -ലാൽ സലാം ”

ചോദ്യം ;”അപ്പോൾ  ഇങ്കിലാബ് സിന്ദാബാദ് എന്താണ് ”

ഉത്തരം : “അത് ഇതേ അർഥം വരുന്ന ഉർദു ആണ് ”

ചോദ്യം ;”ABVP ക്കാരും ഇതുതന്നെ ആണല്ലോ പറയാറ്  ”

ഉത്തരം : “അതാണ് ശരിയായതും വ്യാജവും തമ്മിലുള്ള വ്യത്യാസം ! ”

അപ്പോൾ മറ്റൊരു സംശയം ;”ജെ  എൻ  യു വിൽ  എല്ല സാധനങ്ങലും വിലക്കുറവിൽ കിട്ടും എന്നുപറയുന്നത് ശരിയാണോ   ”

ഉത്തരം : “അതു നിങ്ങൾക്കും അങ്ങനെ കിട്ടുമല്ലോ ? താങ്കൾക്ക് ഓവർ ടൈം കി ട്ടുമോ ? 18 മണി ക്കൂ റോളോം  ജോലിചെയ്യുന്നത് കാണുന്നുണ്ടല്ലോ ?’   -ഇല്ല എന്നായിയുന്നു മറുപടി . പിന്നെയെങ്ങനെയാണ് ജീവിച്ചു പോരുന്നത് ”

ഉത്തരം :”അതിനെയാണ്  നിങ്ങൾ  അഴിമതി എന്ന് വിശേഷിപ്പിക്കുന്നത് !!!!”.

യൂണിഫോം അലവൻസ് 110 രൂപ ആണ് അത്  അടി വസ്ത്രങ്ങൾ വാങ്ങാൻ തികയില്ല.

ഞാൻ പറഞ്ഞു ഇതിൽ നിന്നൊക്കെയുള്ള മോചനമാണ്‌ ഞങ്ങൾ ആവശ്യപ്പെടുന്നത് !അഴിമതിയിൽ നിന്നും  വിശപ്പിൽ നിന്നും !

അപ്പോഴേക്കുമാണ് ഹരിയാനയിൽ പ്രക്ഷോഭണം  ആരംഭിച്ചത് ! ഹരിയാനയിൽ നിന്ന് ഉള്ളവരാണ് ദൽഹി പോലീസിൽ അധികവും ! സംവരണത്തെ  പറ്റിയുള്ള അഭിപ്രായം ഞാൻ ചോദിച്ചു.

മറുപടി : ” ജാതി വ്യവസ്ഥ ഒട്ടും നല്ലതല്ലല്ലോ ?”.

ഞാൻ : “അതുതന്നെ ജാതിവ്യവസ്ഥയിൽ നിന്നുള്ള മോചമാണ് ഞങൾ ആവശ്യപ്പെടുന്നത് ”

അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു ” അതുവളരെ ശരിയാണല്ലോ  ഇതിലെവിടെയാണ്  ദേശവിരുദ്ധത “.

ഞാൻ ഒന്നുകൂടി ചോദിച്ചു “ആരാണ്  ഇവിടെ കൂടുതൽ അധികാരം കൈയ്യാളുന്നത് ?”.

അദ്ദേഹം  ലാത്തിയിലേക്കുനോക്കി ! എന്നിട്ടു പറഞ്ഞു “ദെണ്ട്” -താങ്കൾക്ക്  അത് ഇഷ്ടം പോലെ പ്രയോഗിക്കാമോ”? : ഞാൻ ചോദിച്ചു .”സാദ്ധ്യമല്ല ” അദ്ദേഹം സമ്മതിച്ചു.  ഈ കള്ള ട്വീറ്റ് ചെയ്യുന്നവർക്കാണ് അധികാരം ” .”അവരാണ് സന്ഘികൾ അവരിൽ നിന്ന് ആണ് ഞങ്ങൾ മോചനം ആവശ്യപ്പെടുന്നത് ” ഞാൻ പറഞ്ഞു

“അപ്പോൾ  നമ്മൾ ഒരേ വശത്താണ് “അദ്ദേഹം പറഞ്ഞു .   പറഞ്ഞതിൽ വളരെ ഗൌരവമുള്ള ഉള്ളടക്കം ഉണ്ട് .

ഇവിടെ    ഞാൻ അത് മാധ്യമങ്ങളോട് പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു -അത് രാജ്യം എമ്പാടും അറിയണം . എന്നെപോലെ തന്നെ വളരെ സദാരണ ചുറ്റുപാടുകളിൽ നിന്നും വന്നതാണ് .കൂടുതൽ പഠിയ്ക്കാനും  കൂടുതൽ അറിയാനും ആഗ്രഹം ഉണ്ടായിരുന്നു . ഇതു പകൽ പോലെ വ്യക്തമാണ്‌ -ലക്ഷങ്ങൾ മുടക്കി  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ -PhD വരെയൊക്കെ പഠിയ്ക്കാൻ സാധാരണക്കാർക്ക് കഴിയില്ല  ഇവിടെയാണ്  ജെ എൻ യു വിന്റെ പ്രസക്തി ! ഇങ്ങനെ ഒരുകൂട്ടത്തെ അവർ ഒരു  -ബാബാസഹെബ് രാഷ്ട്രീയ മാറ്റങ്ങൾക്കു മുൻപേ സാമൂഹ്യ മാറ്റങ്ങൾ വേണം എന്നുപറഞ്ഞത്‌ അതുകൊണ്ടാണ് (ഡോ.ആംബെദ്കറുടെ ജാതി നിർമ്മാർജനം വായിക്കുക –ക്രിസ് )

“ജനാധിപത്യം, സോഷ്യലിസത്തിന് അത്യന്താപേക്ഷിതമാണ്‌” എന്ന്  ലെനിൻ പറഞ്ഞത് അതുകൊണ്ടാണ് .– എല്ലാ പ്രതിരോധങ്ങളെയും അടിച്ചമർത്താൻ അവർ ആഗ്രഹിക്കുന്നു ! ശാസ്ത്രം പക്ഷേ നമ്മേ  ഓർമ്മപ്പെടുത്തുന്നു! അടിച്ചമർത്തുമ്പോൾ, പ്രതിരോധവും  കൂടും എന്ന് .
                ശാസ്ത്രം പഠി ക്കുന്നതും ,ശാസ്ത്രീയ ചിന്ത സ്വാംശീകരിക്കുന്നതും രണ്ടും രണ്ടാണ് . എന്നാൽ ശരിയായ സംവാദങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ  ശാസ്ത്ര ബോധം വളർത്താനാവും . അതു  നേടിയെടുക്കുവാൻ മറ്റുമാർഗങ്ങളില്ല.  അതായിരുന്നു ബാബാസാഹിബ് ന്റെ സ്വപ്നം , പ്രിയ രോഹിതിന്റെ സ്വപ്നം .എന്താ​ണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് -നിങ്ങൾ ഒരു രോഹിതിനെ കൊന്നു ! അതിനെതിരെ വളർന്ന പ്രതികരണങ്ങളെ ചതച്ചരച്ചു കൊല്ലാൻ നോക്കുന്നു ! പക്ഷേ അത് പൂർവാധികം ശക്തി പ്രാപിക്കുന്നു !!

                    ഒരു ജയിൽ അനുഭവം കൂടി ഇത് ഒരു  സ്വയം വിമർശനം കൂടിയാണ് ! പക്ഷേ നമുക്കെല്ലാം ബാധകമാണ്  ദയവായി  ആ അർത്ഥത്തിൽ എടുക്കണേ ! ജെ എൻ യു വിൽ നാം സംസാരിക്കുന്ന ഭാഷ സദാരണക്കാർക്ക് അതേപോലെ മനസ്സിലാകണം എന്നില്ല  പക്ഷേ അവർ സത്യ സന്ധരും മനസ്സിലാക്കാൻ ത്രാണി യുള്ളവരും ആണ് അവരുമായി സംവാദിദിക്കാൻ പഠിക്കേണ്ടി യിരിക്കുന്നു ! എനിക്ക് ജയിലിൽ രണ്ട് പത്രങ്ങൾ തന്നിരുന്നു ഒന്ന് ചുവപ്പും മറ്റൊന്ന് നീലയും ഞാൻ ഭാവി പ്രവചനത്തിലൊ ദൈവത്തിൽ പോലുമോ വിശ്വാസം ഉള്ളയാളല്ല !പക്ഷേ ഈ രണ്ടു നിറങ്ങൾ ഒന്ന്സോഷ്യ ലിസത്തെയും മറ്റേത്  . വീക്ഷണ ത്തെയും പ്രധിനിധാനം ചെയ്യുന്നതായി കരുതിയാൽ പുതിയ  ഒരു സമന്വയത്തിന്റെ  അടയാളങ്ങളായി കരുതാം എല്ലാവരും ഒപ്പം ,കൂട്ടായ പുരോഗതി ! ഇതാണ്  ജീവിക്കുന്ന യാഥാർത്ഥ്യം !

മോഡിയും  ആർ എസ് എസ്  അജെണ്ടകളും .

ഇന്ന് നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി (സൂക്ഷിച്ചില്ലെകിൽ ഇതിൽ നിന്നും വ്യാജ വീഡിയോ നിർമ്മിക്കും )  സ്റ്റാലിനെ പറ്റിയും  ക്രൂഷ്ചേവിനെ പറ്റിയും ഒക്കെ സംസാരിച്ചു ! ചാനലിൽ കയറി ,ചോദിയ്ക്കാൻ എനിക്കുതോന്നി എന്താണ് താങ്കൾ ഹിറ്റ് ലറെ  പറ്റി പറയാത്തത്? അല്ലെങ്കിൽ മുസ്സോളിനി യേപ്പറ്റി ! താങ്കളുടെ ഗുരു  ഗോൾ വക്കെർ എങ്ങനെയാണു കറുത്ത തൊപ്പി ധരിച്ചു തുടങ്ങിയത് എന്നറിയുമോ ?  ‘ഭാരതീയത’ ജർമ്മിനി യുടെ മാതൃകയിൽ  ….
 ഇനിയും വളരെ വ്യക്തിപരമായ ഒരുകാര്യം പങ്കുവക്കട്ടെ ! ഞാൻ എന്റെ അമ്മയുമായി മൂന്നു മാസത്തിനു ശേഷം  സംസാരിച്ചിരുന്നു. ജെ എൻ യു വിൽ വന്നശേഷം എനിക്ക് കൃത്യ ഇടവേളകളിൽ ഒന്നും വീടുമായി ബന്ദപ്പെടുവാൻ കഴിഞ്ഞിരുന്നില്ല ! എന്നാൽ ജയിലിൽ നിന്നും അമ്മയെ വിളിച്ചു ! അമ്മ പറഞ്ഞു ‘നീ എന്തിനാണ് മോദിജി  യേ അധികം വിമർശിക്കുന്നത് ? മൊദിജി യും ഒരമ്മയുടെ മകനാണ് എന്നോർക്കുക ! നീ നിന്റെ സങ്കടങ്ങൾ പറഞ്ഞാൽ മതി ‘അപഹസിക്കുവാൻ ശ്രമിക്കരുത് ! അദ്ദേഹം ‘മൻ കീ ബാത്ത് ‘ പറയുമ്പോൾ നീ  ‘മാം കീ ബാത്ത്’ (അമ്മയുടെ പ്രശ്നം ) പറഞ്ഞാൽ  മതി! എന്താണ് ഞാൻ പറയേണ്ട മറുപടി ! നമ്മുടെ രാജ്യം ഗുരുതരമായ രോഗാവസ്ഥയുടെ ലക്ഷണങ്ങളിലാണ്‌ ! ഒരു പാർട്ടി യെയോ ,മാധ്യമത്തെയോ
മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല ! ഈ രാജ്യത്ത് ജനങ്ങൾ അവശേഷിക്കുന്നില്ലെങ്കിൽ പിന്നെ എന്തു രാജ്യം ? ജെ എൻ യു വിൽ 60 % വനിതകൾ ആണെന്നുകൂടി ഓർക്കുക ,സംവരണ തത്വങ്ങൾ കൃത്യമായി പാലിക്കുന്ന ഒരു സ്ഥാപനമാണ്‌ ജെ എൻ യു . സത്യം സത്യമായും കള്ളം കള്ളമായും  തിരിച്ചരിയാനുള്ള ശേഷി നഷ്ടപ്പെടുത്തിക്കൂടാ ! എന്തെല്ലാം പരാധീനതകൾ ഉണ്ടെങ്കിലും .
ഇവിടെ കൂടുതൽ കുട്ടികളും സമൂഹത്തിലെ താഴേ കിടയിൽ നിന്നും വരുന്നവരാണ് .എന്റെ  മാതാപിതാക്കളുടെ പ്രതിമാസ  വരു മാനം  3000 രൂപ യാണ്  വേറെ ഏതെങ്കിലും യൂണിവേഴ്സിറ്റി യിൽ  എനിക്ക് പി എച് ഡി  ചെയ്യാനാവുമോ ? ഇതിനെതിരെ തിരിയുന്നത് പ്രധിരോധിക്കണ്ടാതല്ലേ ?
 എവിടെനിന്നാണ് ഈ സ്വയം പ്രഖ്യാപിത ദേശീയ താ വാദങ്ങൾ വരുന്നത് ? 61%
നമ്മള്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ വളരെ കടുകട്ടിപ്രയോഗങ്ങള്‍ മാത്രം നിറഞ്ഞ ഭാഷയിലൂടെ സംവദിക്കുന്നവരാണ്. എന്നാല്‍ നമ്മളീ പറയുന്നത് സാധാരണക്കാര്‍ക്ക് മനസിലാവില്ല, അതവര്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടല്ല. ഈ വാചാടോപം അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണ്.

Indian Democracy: Listen to Prof. Yogengdra

ഹിന്ദു -ഫാസിസവും ജാതി വ്യവസ്ഥയുംഹിന്ദു -ഫാസിസവും ജാതി വ്യവസ്ഥയും

Swaraj Abyan meeting in Kochi on 18/10/2015 and ‘A brief outline of history ‘Swaraj Abyan meeting in Kochi on 18/10/2015 and ‘A brief outline of history ‘

Advertisements

8 thoughts on “കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ മലയാള പരിഭാഷ !

  1. Pingback: Kanhaiya Kumar’s speeh just out from jail! – Swaraj.Opensociety

  2. Pingback: Paschima Ghatta Samrekshana Samithi – Swaraj.Opensociety

  3. Pingback: പശ്ചിമഘട്ട സംരക്ഷണ സമിതി കൺവൻഷൻ – Swaraj.Opensociety

  4. Pingback: കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി! | Swaraj.Opensociety

  5. Pingback: കാവലാളായി തുടര്‍ന്നും താന്‍ ഉണ്ടാകുമെന്നു വി.എസ്. | Swaraj.Opensociety

  6. Pingback: കേരള ജനതയുടെ കാവലാളായി തുടര്‍ന്നും വി.എസ്.! | Swaraj.Opensociety

  7. Pingback: ഇന്ത്യനൂർ ഗോപിമാസ്റ്ററെ അനുസ്മരിക്കുമ്പോൾ ! | Swaraj.Opensociety

  8. Pingback: രോഹിത് നമ്മെവിട്ടുപോയിട്ടു ഒരുവർഷം ! | Swaraj.Opensociety

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s