പശ്ചിമഘട്ട സംരക്ഷണ സമിതി കൺവൻഷൻ

 

പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കൺവൻഷൻ 12/03/2016 ൽ ചാലക്കുടി സുരക്ഷാ ഭവനിൽ കൂടി.
ഹരിത രാഷ്ട്രീയത്തിന്റെ പ്രകടന പത്രിക, ചെയർമാൻ ശ്രീ ജോൺ പെരുവന്താനം അവതരിപ്പിച്ചു. സംഘടന റിപ്പോർട്ട്‌, ജനറൽ കൺവീനർ ശ്രീ എസ ബാബുജി അവതരിപ്പിച്ചു.

///സംഘടനയുടെ അടിസ്ഥാന നിലപാടുകൾ ,ഭാവി പ്രവർത്തനങ്ങളുടെ മാർഗ്ഗ രേഖകൾ, രാഷ്ട്രീയ നിലപാടുകൾ, പ്രക്ഷോഭണങ്ങൾ ആവശ്യമായ സംഘടന പുന:സംവിധാനങ്ങൾ, മുതലായവയുടെ രീതി ശാസ്ത്ര ചട്ടക്കൂടുകളേപ്പറ്റി വളരെ സജീവമായ -ഗ്രൂപ്പ്‌ ചർച്ചകൾ നടക്കുകയും -സമയപരിധി കടന്നുപോലും ചർച്ചകൾ തുടരുകയും ചെയ്തു .//

അഭിപ്രായങ്ങൾ പൊതുവേ അവയുടെ വ്യത്യസ്തതകൾ കൊണ്ടും -വിഭിന്നങ്ങളായ നിലപടു തറകളുടെ സമന്വയം കൊണ്ടും ശ്രദ്ധേയമായി. പൊതുവിൽ സർവമ്മതമായ, എണ്ണം പറഞ്ഞ ആവശ്യങ്ങൾ! കൂടുതൽ വ്യക്തത തരുന്നതായിരുന്നു അവയിൽ ചിലത്:

1. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട്‌ കേരളത്തിന്റെ മാഗ്നാ കാർട്ടയാണ്.

2. കസ്തുരി രംഗൻ റിപ്പോർട്ട്‌ ഉൾപ്പെടെ ഉള്ള ശ്രമങ്ങൾ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെ താമസ്കരിക്കുന്നതിനുള്ള, കാപട്യ രാഷ്ട്രീയത്തിന്റെ കുൽസിത ശ്രമമാണ്.

3.വിഴിഞ്ഞം ,അതിരപള്ളി പദ്ദ്വതികൾ പൂർണമായും ഉപേക്ഷിക്കുക എന്നത് -മാധവ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെ അംഗീകരിക്കുമ്പൊൾ വരുന്ന സ്വാഭാവിക നിലപാടുകൾ മാത്രമാണ്.

4. കൃഷി ചെയ്യാൻ താൽപ്പര്യവും ,അറിവും ഉള്ള ആദിവാസി -ദളിത വിഭാഗങ്ങൾക്ക് ഒരേക്കർ വീതം കൃഷിഭൂമിയും, പ്രവർത്തന മൂലധനവും കൊടുക്കുക!./// ***നിൽപ്പു,സമരത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കുക! !***/// അല്ലാതെ വയൽ നികത്തരുത് എന്നുമാത്രം പറഞ്ഞിട്ടു കാര്യമില്ല /// -കൃഷി അറിയാവുന്നവർക്ക് കൃഷി ചെയ്യുവാൻ സഹായം എത്തിക്കണം .///

കേന്ദ്രത്തിലും സംസ്ഥാനത്തും ഉള്ള സർക്കാരുകളുടെ -പ്രകൃതി വിരുദ്ധ നിലപാടുകളേക്കാൾ ,അപകടവും അധാർമ്മികവും ആയിരിക്കുന്നത് പ്രതിപക്ഷം പ്രത്യേകിച്ചു കേരളത്തിലെ പ്രബല ഇടതുപക്ഷത്തിന്റെ ‘ഒത്തുകളി’ രാഷ്ട്രീയ മാണെന്നും -അതിലും അപഹാസ്യമായത് , ///****’അതിരപ്പള്ളി പദ്ധ്വതി നടപ്പാക്കും’***/// എന്ന് ചാലക്കുടിയിൽ എത്തിയപ്പോൾ വിളിച്ചു പറഞ്ഞ, ധാർഷ്ട്യം ആണെന്നും പ്രവർത്തകർ രോഷത്തോടെ തന്നെപറഞ്ഞു -അവരിൽ ഭുരിഭാഗവും മുൻ ഇടതുപക്ഷ സഹായത്രികാരോ, സജീവ പ്രവർത്തകരോ ആണ് എന്നതും പ്രത്യേകം ശ്രദ്ധേയമായി. 51 അംഗ സംസ്ഥാന നിർവാഹക സമിതി ,രക്ഷാധികാരികൾ , ചെയർമാൻ , വൈസ് ചെയർമാന്മാർ, ജനറൽ കൺവീനർ ,സഹകൺവീനർമാർ, ഇവരെ യോഗം തിരഞ്ഞെടുത്തു .

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ . റ്റി .വി .സജീവ് (കേരളാ വന -ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്) ആനുകാലിക ജനാധിപത്യ പ്രക്രിയകളുടെ രസതന്ത്രവും ,ചലന ശാസ്ത്രവും വിശദീകരിച്ചത് അത്യന്തം വിഞ്ജാനപ്രദമായി.

ഡോ.സജീവിന്റെ വാക്കുകളിൽ നിന്ന് വാക്കുകളിൽ നിന്ന് :-

” നാം കരുതുന്നതുപോലെ ഇവിടെ ഭുരിപക്ഷവും, ജനം ‘ശരിയും’, അഴിമതി വിരുദ്ധരും ഒന്നുമല്ല , പ്രത്യേകിച്ച് സാമൂഹിക ചിന്തയെ രൂപപ്പെടുത്തുവാൻ കെൽപ്പുള്ള പ്രബല വിഭാഗം . മറിച്ച് അവർക്ക് കൂടി പ്രയോജനമുള്ള അഴിമതി നടത്തുന്നവരെയാണ് അവർക്ക് ആവശ്യം . സെമിനാറുകൾ, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, ലേഖനങ്ങൾ, ഇവയൊക്കെ ആവശ്യമാണെങ്കിലും, ജനങ്ങൾക്ക്‌ ശരിയായ കാഴ്ചപ്പാടുകൾ ലഭിക്കുന്നത്, സമര രംഗത്തുനിന്നു തന്നെയാണ് -ഇവിടെ അടുത്ത തിരഞ്ഞെടുപ്പു കഴിഞ്ഞാലും എന്തൊക്കെ ഭരണമാറ്റം വന്നാലും ഫലത്തിൽ ഭരണം കൈയ്യാളുന്നത് -മാഫ്യ സംഘങ്ങളും, ഭരണ പക്ഷത്തും പ്രതിപക്ഷത്തും ആയി, അവർ വിന്യസിപ്പിക്കുന്ന പിണിയാളുകളും ആയിരിക്കും ! ഒരുദിവസം മുതൽ ആയിരം ദിവസം വരെ നിണ്ടുനിന്ന ജന സമരങ്ങൽ ഇവിടെ നടന്നിട്ടുണ്ട് ,വിജയിച്ചതും ഇനിയും വിജയിക്കണ്ടതും !”.

Paschima Ghatta Samrekshana Samithi

വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !

ജാതിയുടെ ഉന്മൂലനം -ഡോ. ബി. ആർ. അംബേദ്കർ

കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ മലയാള പരിഭാഷ !

ഹിന്ദു -ഫാസിസവും ജാതി വ്യവസ്ഥയും

Indian Democracy: Listen to Prof. Yogengdra

Vision Swaraj: An Agenda for India

വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !

Indian Democracy: Listen to Prof. Yogengdra

Indian politics at cross roads ! it is just Animal farm Arivindh’s Animal farm party !

About

Advertisements

3 thoughts on “പശ്ചിമഘട്ട സംരക്ഷണ സമിതി കൺവൻഷൻ

  1. Pingback: Paschima Ghatta Samrekshana Samithi – Swaraj.Opensociety

  2. Pingback: കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി! | Swaraj.Opensociety

  3. Pingback: ഫാ:തോമസ്‌ കോച്ചേരിയെ അറിഞ്ഞ് ആദരിക്കുമ്പോൾ! | Swaraj.Opensociety

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s