കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി!

 എന്തുകൊണ്ട്  സി .കെ ജാനുവിനെ വിജയിപ്പിക്കണം?.

ഫാസിസത്തിന് എതിരെ കേരള നവോത്ഥാനത്തിന്റെ ഊർജ്ജവുമായി ധാരാളം വൈകാരിക പ്രതികരണങ്ങൾ വരുന്നുണ്ട്, നല്ലതുതന്നെ! ,വൈചാരികമായ ,യുക്തിഭദ്രമായ ,പ്രായോഗിക കർമ്മ പദ്ധ്വതികൾ ചരിത്രം ആവശ്യപ്പെടുന്നു !ജനാധിപത്യത്തിന്റെ അവശേഷിപ്പുകൾ അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന പോതുതിരഞ്ഞെടുപ്പുകൾ മാത്രമായി തിരിച്ചറിയപ്പെട്ടിരിക്കുന്നു! ജയിച്ചുകഴിഞ്ഞാൽ ഇവരൊക്കെ ഒത്തുതീർപ്പും ,ഉടായിപ്പും ,ഫണ്ട് ചിലവഴിക്കലും ,വികസനം എന്ന് പേരിട്ടിരിക്കുന്ന -വിനാശവും, ഒത്തുകളിയുമായി ജനവഞ്ചനയുടെ ആഘോഷ തിമിർപ്പിലാണ് ! അതെ ‘വികസനം ‘എന്നത് ഒരു അശ്ലീല പദമായി നമ്മുടെ ഭാഷയെ അപഹസിക്കുന്നു ! നമുക്ക് എന്താണ് ചെയ്യാൻ കഴിയുക! ഇവിടെ ഇല്ലാതെ പോയത് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാണ് – ഞങ്ങൾ കുട്ടനാട്ടുകാർ കാർഷിക സംസ്കൃതിയിൽ (agriculture!) നിലപാടുതറ യുള്ളവരാണ് അതുകൊണ്ടാണ് ഞങ്ങളുടെ സ്ഥലനാമങ്ങൾ ചാത്തങ്കേരി ,കുമരൻകേരി ,പാണ്ടൻകേരി, മിത്രക്കേരി എന്നോക്കെയായത് ! അതുകൊണ്ട് മറ്റു രാജ്യക്കാർ (പ്രയോഗം മനപ്പൂർവമാണ്‌ നമ്മുടെ ഭാഷ മലയാളം ഉണ്ടായപ്പോൾ എന്റെ പൂർവികർ ചെമ്പകശ്ശേരി രാജ്യക്കാർ ആയിരുന്നു !) അതുകൊണ്ട് മറ്റുള്ളവർ മോശമാണ് എന്ന് വിവക്ഷ ഇല്ല , മറിച്ചുള്ളതാണ് ‘സത്വവാദം’ -അതുപോട്ടെ ! ഞാൻ ആദ്യം പഠിച്ച തോഴിൽ വിത്തുവിതയ്ക്കാനും ,ഞാറു നടാനും,ചക്രം ചവിട്ടാനും ,കളപറിക്കാനും ,വളമിടാനും ,കൊയ്യാനും പതിരുപിടിയ്ക്കാനും ആണ് -തലപ്പുലയനിൽ നിന്നും തന്നെ! -പറഞ്ഞുവരുന്നത് – ബാല്യകാല അനുഭവങ്ങളിലൂടെ ആർജ്ജിക്കുന്ന നിലപാടുതറയിൽ നിന്നാണ് – നമ്മുടെ ലോകവീക്ഷണം ഉരുവം ചെയ്യപ്പെടുന്നത് . ഇപ്പോൾ പറയാൻ കാരണം കേരളത്തിലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എന്റെ നിലപാട് ‘പതിരു പാറ്റലിന്റെയോ -ഇളവൻ പിടുത്തത്തിന്റെയോ’ ആണ് – പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്തതുകൊണ്ട് വിശദമാക്കാം – പടിഞ്ഞാറ് അല്ലെങ്കിൽ അൽപ്പം തെക്കുപടിഞ്ഞാറ് നിന്ന് വരുന്ന കാറ്റിൽ ആണ് ഞങ്ങൾ പതിരു പിടിക്കുന്നത് ! ചിലപ്പോൾ കാറ്റു കറങ്ങിയടിക്കും അപ്പോൾ പതിരുപിടുത്തം നിർത്തി തിരികെ കോരിയിടും ! കള്ളക്കാറ്റ് ! എന്നാണ് തലപ്പുലയന്റെ മുന്നറിയിപ്പ് ! പടിഞ്ഞാറ് അരികു ചേർന്ന് വിത്തേറ്റിക്കു (ഒരുതടിത്തൂപാ എന്ന് മനസ്സിലാക്കിയാൽ മതി! ) വടിച്ചെടുക്കുന്നതാണ് ‘തലമണി ‘ അത് വിത്തിനുള്ളതാണ് -ഭാവിയിലേക്കുള്ള കരുതൽ!, രണ്ട് ഉണക്ക് കൂടുതൽ വേണം മറിച്ചായാൽ പൂത്തുപോകും !- അടുത്തതാണ് പുഴുങ്ങാനും ,ചിലവിനു വിൽക്കാനുമുള്ള ‘നെല്ല് ‘ ,അതിനു ശേഷം കിഴക്കുഭാഗത്ത് ഉള്ളതാണ് ‘അരത്തടി ‘ -പതിര് മുതലായവ ! അത് കോരി പിടിക്കുന്നതാണ് -ഇളവൻ പിടി – കൂടുതൽ വൈദഗ്ദ്യം ആവശ്യമുണ്ട് നെല്ലും,കല്ലും, പതിരും ഒക്കെ വേർ തിരിക്കാൻ -കാരണം അതിൽ ചിലപ്പോൾ തലമണി വരെയും കാണാം (കള്ളക്കാറ്റിന്റെ കുസൃതി !) നമുക്ക് ഇല്ലതെപോയത്  ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാണ് എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് -വി എസ്സിനെയും ,കെ .പി .സി .സി പ്രസിഡണ്ടി നെയും -പിന്തുണയ്ക്കുന്ന -അഞ്ചു വീതം സ്ഥാനാർഥി കൾ ജയിക്കുന്നത് – നല്ല പ്രതിപക്ഷം ഉണ്ടാവാൻ നല്ലതാണ് . എൻ .ഡി .ഏ യിൽ നിന്നും അഞ്ചു പേരെ നമുക്ക് തിരഞ്ഞെടുക്കാം . കാരണം ഏതുതരം ഭ്രഷ്ടും,സാമൂഹിക ബഹിഷ്കരണവും ജാതീയതയുടെ ഉൽപ്പന്നമാണ്‌ ! ഗോത്രവൈരത്തിന്റെ തുടർച്ചയാണ് -അതുകൊണ്ടുതന്നെ യുക്തിഹീനവും . (Click here for ->ജാതിയുടെ ഉന്മൂലനം -ഡോ. ബി. ആർ. അംബേദ്കർജാതിയുടെ ഉന്മൂലനം -ഡോ. ബി. ആർ. അംബേദ്കർ ) മുഖ്യധാര ‘ഒത്തുതീർപ്പുകാരെ ‘ ഒഴിവാക്കി ! ഇതിനർത്ഥം യു ഡി എഫ് , എൽഡിഎഫ് , എൻഡി എ ഇവരുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു എന്നല്ല ,കങ്കാണി മുതലാളിത്തവും ഇവരും തമ്മിലുള്ള ഒത്തുകളി പുറത്തുവരുവാൻ ഇവരുടെ ഇടയിലെ വൈരുദ്ധ്യം , ഉപയോഗിക്കുന്നു എന്നുമാത്രം .അതാണ് ബഹുത്വം അടിസ്ഥാനമാക്കിയ സ്വതന്ത്ര ജനാധിപത്യ നിലപാട് .’ചാതുർ വർണ്ണ സംരക്ഷകനും ശ്രീ പദ്മനാഭ ദാസനുമായ ‘അന്നദാതാവായ പോന്നുതമ്പുരാന്റെ’ ചിത്രവും വഹിച്ചാണ് മഹാനായ അയ്യൻ‌കാളി വെങ്ങാനൂർ നിന്ന് അനന്തപുരിയിലേക്ക് ചരിത്ര പ്രസിദ്ധമായ പടയോട്ടം നയിച്ചത്! ഇതാണ് സത്യസന്ധമായ പ്രായോഗിക വീക്ഷണം -പൊയ്കയിൽ കുമാരഗുരുദേവൻ, മഹാരാജാവിനെ ചെങ്ങന്നൂരിൽ വിളിച്ചുവരുത്തി ആശംസകൾ വാങ്ങി! 1936 ലെ ലാഹോര്‍ ജാത്-പാത്-തോടക് മണ്ഡലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഡോ .ബി. ആര്‍ അംബേദ്‌കര്‍  അദ്ധ്യക്ഷം വഹിക്കാൻ തയ്യാറാവുകയും  ലോകനിലവാരത്തിൽ  പ്രൌഡ ഗംഭീരമായ പ്രഭാഷണം തയ്യാറാക്കുകയും ചെയ്തു!  ,തിരിച്ചറിവില്ലാത്ത വരട്ടുവാദ ക്കാർ അത് തെറ്റിയെന്നു പറയും  നടക്കാതെപോയ  പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം മുകളിലുണ്ട് ! – പൂനാ ഉടമ്പടിയിൽ  ഒപ്പുവച്ചത്  ചതി  എന്ന് പറഞ്ഞവരുണ്ട്‌! .പറഞ്ഞുവരുന്നത് ഞാൻ സി .കെ ജാനുവിനെ പിന്തുണയ്ക്കുന്നു! എന്നു വ്യക്തമാക്കാനാണ്!! . ഗോത്രമഹാസഭയെ അപഹസിക്കുവാനും ,ഗീതാനന്തനെയും, സി .കെ ജാനുവിനെയും കൂട്ടിത്തല്ലിക്കുവാനും, ഉള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണ്ടത് സി .കെ ജാനുവിനെ വിജയിപ്പിച്ചുകൊണ്ടാവണം നിങ്ങളുടെ പ്രതികരണം വരട്ടെ പിന്നെപ്പറയാം ബാക്കി ! എൽ .ഡി .എഫ് വന്നാൽ എല്ലാം ശരിയാകും എന്ന മുദ്രാവാക്യം തീർത്തും ‘ഫാസിസ്റ്റു ജൽപ്പനമാണ് എന്ന് തിരിച്ചറിയാവുന്നവർ അവരുടെ ഇടയിൽ ഇല്ല എന്നതാണ് കഷ്ടം -ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം -അകെ തളർന്ന ജർമ്മിനിയിൽ ഇതായിരുന്നു ഹിറ്റ്‌ലറിന്റെ മുദ്രാവാക്യം ! എന്തിനു ‘അച്ച്ഹെ ദിൻ ആയേഗാ’ എന്നത് അർത്ഥ ശോഷണം വരാതെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയാൽ എങ്ങനെയിരിക്കും ! -കഷ്ടം മുദ്രാവാക്യങ്ങൾ പോലും ‘ഔട്ട്‌ സോഷ്സ് ചെയ്യപ്പെടേണ്ട ഗതികേടായാൽ ഇതിലപ്പുറവും വരും മാനഹാനി ! സംശയം ഉണ്ടെങ്കിൽ വൃന്ദാ കാരാട്ടിന്റെ  പ്രസംഗം -ആംഗലേയം അറിയാത്ത പാവം,  തർജ്ജിമ ചെയ്യുന്നതുകേട്ടാൽ മതി !.ഇംഗ്ലീഷ്  അറിയില്ലാത്തത് കുറ്റമല്ല,   പക്ഷേ അങ്ങനെയുള്ളവർ -തർജ്ജിമ ചെയ്യാൻ സാഹസപ്പെടരുത് -വക്കീലാണത്രേ !- കഷ്ടം !

ചില മൂർത്തമായ കർമ്മ പദ്ധ്വതികൾ കൂടി എളിമയോടെ പറഞ്ഞു കൊള്ളട്ടെ ! കൂടുതൽ ചർച്ചകൾക്കും തിരുത്തലിനും ആയി!.
1) ഗാദ്ഗിൽ നിർദ്ദേശങ്ങൾ അതേപോലെ അംഗീകരിക്കുക !കേരളത്തിന്റെ   മാഗ്നാ കാർട്ടാ !
അതുകൊണ്ടുതന്നെ വിഴിഞ്ഞം ,അതിരപ്പള്ളി പദ്ധ്വതികൾ ഉപേക്ഷിക്കുക
2) കൃഷിചെയ്യുവാൻ സന്നദ്ധതയും മികവും ഉള്ള ആദിവാസി ദളിത വിഭാഗങ്ങൾക്ക് ഒരുകുടുംബത്തിനു കുറഞ്ഞത്‌ ഒരു ഏക്കർ കൃഷിഭൂമിയും പ്രവർത്തന മൂലധനവും നൽകുക ! – നിൽപ്പ് സമരത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കുക !
3) തൊഴിൽ ദൌർലഭ്യവും ,കാർഷിക ഉല്പ്പന്നങ്ങളുടെ വിലയിടിവും കാരണം -കാർഷിക -വിദ്യാഭ്യാസ വായ്പ കൾ എഴുതി തള്ളുക ( മല്ല്യയ്ക്ക് കൊടുത്ത പരിഗണന മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് )
ഇത് അഗീകരിക്കുന്ന ഏതു ‘ചെകുത്താനും ‘അഴിമതിക്കാ രനല്ലെങ്കിൽ പിന്തുണ! ഞാൻ പൂർണമായി പിന്തുണയ്ക്കുന്ന ഒരു സ്ഥാനാർഥി – Dr.അനുജി എല്ലാ പിന്തുണയും – ഇലക്ഷൻ പ്രവർത്തനത്തിന് -സ്വന്തം ചിലവിൽ അവിടെയെത്തി പ്രവർത്തിക്കുന്നതാണ് – ഡോ . അനുവേർദീൻ ന്റെ വിജയത്തിനായി -ഉടൻ ഫേസ് ബുക്ക്‌ പേജ് തുറക്കുന്നതാണ് ! ഇതിനൊന്നും എനിക്ക് ആരുടേയും സമ്മതം ആവശ്യമില്ല –ആദ്യം പരിഗണിക്കുന്ന നാലു ‘തലമണി ‘ മുത്തുകൾ കെ .കെ രമ ,സി .കെ ജാനു , ജോൺ പെരുവന്താനം ,ഡോ .അനുജി ഇതിൽ എന്റെ പ്രഥമ പരിഗണന ഡോ .അനുവേർദീൻ തന്നെയാണ് ! എന്റെ അടുത്ത മിത്രമായതുകൊണ്ടാല്ല അങ്ങനെ ആവാനുള്ള കാരണങ്ങൾ കൊണ്ടാണ് ! ഞാൻ തയ്യാർ ! – ‘പാലക്കാട് മുന്നേറ്റം തന്നെ ജനസഭ ആയതുകൊണ്ട് ഇനി ഗ്രാമസഭകൾ ,തയ്യാർ ചെയ്താൽ മതി –

വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !    

കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ മലയാള പരിഭാഷ !

പശ്ചിമഘട്ട സംരക്ഷണ സമിതി കൺവൻഷൻ

Indian Democracy: Listen to Prof. Yogengdra

ഹിന്ദു -ഫാസിസവും ജാതി വ്യവസ്ഥയും

Indian politics at cross roads ! it is just Animal farm Arivindh’s Animal farm party !Indian politics at cross roads ! it is just Animal farm Arivindh’s Animal farm party !

Why I oppose Vizhinjam Port —- Prof.Gopalakrishna Panicker

https://swarajopensociety.wordpress.com/2015/09/23/17/

Advertisements

7 thoughts on “കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി!

  1. Pingback: ഫാദർ തോമസ്‌ കോച്ചേരിയെ അറിഞ്ഞ് ആദരിക്കുംപോൾ ! | Swaraj.Opensociety

  2. Pingback: ഫാ:തോമസ്‌ കോച്ചേരിയെ അറിഞ്ഞ് ആദരിക്കുംപോൾ ! | Swaraj.Opensociety

  3. Pingback: ഫാ:തോമസ്‌ കോച്ചേരിയെ അറിഞ്ഞ് ആദരിക്കുംപോൾ ! | Swaraj.Opensociety

  4. Pingback: ഫാ:തോമസ്‌ കോച്ചേരിയെ അറിഞ്ഞ് ആദരിക്കുംമ്പോൾ! | Swaraj.Opensociety

  5. Pingback: ഫാ:തോമസ്‌ കോച്ചേരിയെ അറിഞ്ഞ് ആദരിക്കുമ്പോൾ! | Swaraj.Opensociety

  6. Pingback: കാവലാളായി തുടര്‍ന്നും താന്‍ ഉണ്ടാകുമെന്നു വി.എസ്. | Swaraj.Opensociety

  7. Pingback: കേരള ജനതയുടെ കാവലാളായി തുടര്‍ന്നും വി.എസ്.! | Swaraj.Opensociety

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s