ഫാ:തോമസ്‌ കോച്ചേരിയെ അറിഞ്ഞ് ആദരിക്കുമ്പോൾ!

Also read ->

 കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി!!

Paschima Ghatta Samrekshana Ekopana Samithi

ഫാദർ തോമസ്‌ കോച്ചേരിയെ അറിഞ്ഞ് ആദരിക്കുമ്പോൾ!
മെയ്‌ 3 -2016  കോച്ചേരി അച്ചൻ നമ്മേ വിട്ടുപോയിട്ട് രണ്ടുവർഷമാകുന്നു!
ഒരു  വ്യക്തിയേയോ  പ്രസ്ഥാനത്തെയോ നാം അനുസ്മരിക്കുമ്പോൾ ,അവരുടെ/പ്രസ്ഥാനത്തിന്റെ   ലോകവീക്ഷണം ഉരുവം കൊണ്ട സാമൂഹിക സാഹചര്യങ്ങളുടെ ശാസ്ത്രീയമായ വിശകലനം , അതിന്റെ  വർത്തമാനകാല പ്രസക്തി ,തുടങ്ങിയവയാണ് ഏറ്റവും പരിഗണനാർഹം ആയത്.   ആദിമ ക്രൈസ്തവ സഭയുടെ  മൂല്യങ്ങളെ  ഉയർത്തി പിടിച്ചുതന്നെയാണ്   ,മാർട്ടിൻ ലൂതെർ   ,ജോൺ കാൽവിൻ തുടങ്ങിയവർ  നേത്രുത്തം   നല്കിയ  മതനവീകരണം  ലോകമെമ്പാടും  ചലനങ്ങൾ സൃസ്ടിച്ചത് – യുക്തിഭദ്രമായ ചിന്താ ധാരകളെ  ലോകമെങ്ങും  എത്തിച്ച  നവോത്ഥാന കാലം, കത്തോലിക്കാ സഭ കാലത്തിനൊത്ത്  തിരുത്തലുകൾക്ക് തയാറായി !!.  ജെസൂട്ട്  പുരോഹിതർ, വിമോചന ദൈവശാസ്ത്രം,ലാറ്റിൻ അമേരിക്കയിലും,  ദക്ഷിണാഫ്രിക്കയിലും നടത്തിയ സജീവമായ ഇടപെടൽ ; കലാപ കലുഷിതമാവാൻ സർവ്വസാദ്ധ്യതകളും  ഉണ്ടായിരുന്ന ആഫ്രിക്കൻ ഗോത്ര വൈരങ്ങളുടെ രണഭൂമിയിലേക്കാണ് ‘മഴവിൽ രാഷ്ട്രം ‘(rainbow nation ) എന്ന ബഹുസ്വരതയുമയി  ബിഷപ്പ് ദെസ്മുണ്ട്  ടുട്ടു,  യുഗപ്രഭാവനായ മാഡിബാ (നെൽസൺ മണ്ടേല:- ” A  rainbow nation at peace with itself and the world”) യോട് കൈകോർത്തുകൊണ്ട് വർണ്ണവിവേചനത്തിന്റെ   അന്ധകാരത്തിൽ നിന്ന്   ആഫ്രിക്കൻ ജനതയുടെ മോചനം സാദ്ധ്യമാക്കിയത് -വിമോചന  പോരാട്ടങ്ങളിൽ  സ്വാഭാവികമായ ആഫ്രോ-ഏഷ്യൻ സമാനതകൾ തിരിച്ചറിഞ്ഞവർക്ക്  കോച്ചേരി  അച്ചൻ ഏറ്റെടുത്ത നിയോഗം ബോദ്ധ്യമാകും. 1748 ൽ അൽഫോൻസ്  ലാഗുരി, പോപ്‌ ബെനടിക് പതിന്നാലാമന്റെ അനുഗ്രഹാശിസ്സുകളോടെ  തുടങ്ങിയ  റിഡംറ്റോറിസ്റ്റ് വീക്ഷണം, വിമോചന ദൈവ ശാസ്ത്രം ,ആർച് ബിഷപ്പ് ഡെസ്മണ്ട് ടിറ്റുവിന്റെ തിരിച്ചറിവ് മുതലായവയുമായി ഏറെ സമാനതകൾ ഉള്ളതാണ്. കൂടംകുളം ആണവ നിലയത്തിനെതിരെ യുള്ള ചെറുത്തുനിൽപ്പിൽ പങ്കെടുത്തപ്പോൾ  പല മാധ്യമ പ്രവർത്തകരും ചോദിച്ചു ഇത്രയും പണി പൂർത്തിയായപ്പോഴാണോ  നിങ്ങൾ എതിർപ്പുമായി വരുന്നത് ? ഇതുവരെ നിങ്ങൾ എവിടെ ആയിരുന്നു?  അവർക്കറിയില്ല ,അഥവാ അറിയില്ല എന്ന് നടിയ്ക്കുന്നു ;കോച്ചേരി അച്ചന്റെ  നേതൃത്തത്തിൽ,   1989 ൽ നടത്തിയ പോരാട്ടവും ,തുടർന്നുണ്ടായ  വെടിവെപ്പും!  .ആഗോള അടിസ്ഥാനത്തിൽ മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ചപ്പോഴും, ബഹുമാന്യയായ മേധാപദ് കർ  നേത്രുത്തം നല്കുന്ന എൻ .എ .പി .എം  നോടോത്ത്  ജനകീയ പ്രതിരോധങ്ങൾ തീർക്കുമ്പൊഴും , കോച്ചേരി  അച്ചന്റെ ലോകവീക്ഷണം നമുക്ക് പ്രചോദനമായിരുന്നു, വിജയിക്കുന്ന സമരങ്ങളേക്കാൾ  വിജയിക്കാനുള്ള സമരങ്ങളാണ് ഭാവിയിലേക്ക് ഉള്ള  ദിശാസൂചകങ്ങൾ എന്ന് ഫാ :ടോം തിരിച്ചറിഞ്ഞിരുന്നു! . ധാരാളം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ, തന്നെ തേടി എത്തിയെങ്കിലും !’പ്യു’ പുരസ്കാരം തിരസ്കരിച്ചപ്പോൾ കോച്ചേരി അച്ചന്റെ ധാർമിക, നൈതിക നിലവാരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു, സമാന സാഹചര്യത്തിൽ തന്നെ ‘സുനാമി ‘ ഫണ്ട്‌  സ്വീകരിക്കുന്നതിലും ചിലവഴിക്കന്നതിലും വ്യക്തമായ മാനദണ്ഡം  അദ്ദേഹം നിഷ്ക്കർഷിച്ചു, കൂടെനിന്നവർ  വിട്ടുവീഴ്ചകൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല! അവസാന കാലത്ത് വളരെ ദു:ഖിതൻ ആയിരുന്നു,  എന്നത് നമുക്കറിയാം  വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സമരങ്ങളിൽ ഫാ : ടോം കൂടെയുണ്ടായിരുന്നെങ്കിൽ? എന്ന് ഞാൻ ഉൾപ്പെടെയുള്ളവർ പലപ്പോഴും  ആഗ്രഹിച്ചിരുന്നു! എന്റെ ജന്മസ്ഥലമായ കുട്ടനാട്ടിൽ ജനിച്ചുവളർന്ന്,ഞങ്ങൾ പഠിച്ച സെന്റ്‌ ബർക്ക്മാൻ’സ് കോളേജിൽ ബിരുദപഠനം നടത്തി തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമബിരുദം  സംമ്പാദിച്ച  ശേഷം ബഗ്ലാദേശിലെ അഭയാർഥി കളോടൊപ്പം കർമ്മനിരതനായ ഫാ:ടോം;  വിഴിഞ്ഞം ,പൂന്തുറ പ്രദേശേത്തെ   മൽസ്യതൊഴിലാളികളോട്‌ ഒത്തുചേരുകയായിരുന്നു!.  ഇരുപതാം നൂറ്റാണ്ടിന്റെ  ആദ്യ ദശകങ്ങളിൽ കേരള  നവോത്ഥാനത്തിന്റെ ശംഖൊലിയുമയി മഹാനായ അയ്യൻ‌കാളി,  കർഷക സമരത്തിനു നാന്ദി കുറിച്ചപ്പോൾ, ആറുമാസത്തിലധികം കർഷക സമരം നീണ്ടപ്പോൾ!;   സഹായത്തിനെത്തിയവരാണ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾ .  നെല്ലരി, പ്രധാന ആഹാരമായ മലയാളി, ഒരിക്കലും നെല്ലുൽപ്പാദനത്തിൽ സ്വയം പര്യാപ്തമായിരുന്നില്ല!.  കടൽ വിഭവങ്ങളാണ് , കുറവ് പരിഹരിച്ചത്!. കാർഷിക വൃത്തിയും,  മത്സ്യബന്ധനവും ,അപഹാസ്യമായ തൊഴിലുകൾ ആണെന്നും,  അതൊക്കെ ഞങ്ങൾ കോർപ്പരേട്ടുകൾ  വേണ്ടവിധം ചയ്തുകൊള്ളാം!; എന്നാണ് പുതിയ നിയമങ്ങൾ!.  ആഴക്കടൽ മത്സ്യ ബന്ധനം ഞങ്ങൾ  ചെയ്തോളാം; നിലം നികത്തി ഞങ്ങൾ റിസോർട്ടുകൾ പണിയാം ; എന്നതാണ് നിർദ്ദേശം!. സോമാലിയായിൽ  ഏറ്റവും   ആകർഷകമായ തോഴിൽ   ‘കടൽ കൊള്ള’ യാണ് എന്നാണ് പറയപ്പെടുന്നത്‌!.

           വിഴിഞ്ഞം പദ്ധ്വതി, മൽസ്യത്തോഴിലാളികളെ കടല്ക്കൊല ചെയ്തത്  ,നിലംനികത്തൽ ഇവയൊക്കെ മനസ്സിലാകണമെങ്കിൽ ഇത്തരം അടിസ്ഥാന വിശകലങ്ങൾ കൂടി പരിഗണിക്കണം ലാറ്റിൻ അമേരിക്കൻ വേരുകളുള്ള,  ജെസൂട്ട്  പൌരോഹിത്യ പാരമ്പര്യവുമായി  ഫ്രാൻസിസ് പപ്പാ   “A person who thinks only about building walls, wherever they may be, and not building bridges, is not Christian,”എന്നുപറയുമ്പോൾ – ‘Happiness is not an app you can download’- എന്ന്  യുവാക്കളെ അഭിസംബോധന ചെയ്യുമ്പോൾ നമുക്ക് പ്രതീക്ഷകൾ കൂടുന്നു! അഞ്ചു വർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പ് ! എന്നുമാത്രമായി നമ്മുടെ ജനാധിപത്യ അവകാശങ്ങൾ ചുരുങ്ങുകയും, മനുഷ്യൻ പ്രകൃതിയുടെ ‘മുടിയനായ പുത്രന്റെ’ രീതി ശാസ്ത്രം , ‘വികസനം’ എന്ന വികല മുദ്രാവാക്യവുമായി, കങ്കാണി മുതലാളിത്തത്തിന്റെ (crony capitalism ) പ്രചാരകരും, പങ്കാളികളും ആകുമ്പോൾ! നാം   കോച്ചേരി അച്ചനെ വീണ്ടും  ആദരവോടെ സ്മരിക്കുന്നു.

                           അക്കാദമികമായ സത്യസന്ധത,എന്താണ് എന്ന് വ്യക്തമാക്കിക്കൊണ്ട്,ജാതിവ്യവസ്ഥ അരക്കിട്ട് ഉറപ്പിക്കുന്നതിനു മുൻപുള്ള ‘ജനസഭ’കളുടെ   പ്രധാന്യം തിരിച്ചറിഞ്ഞ്  പുതിയ കാലത്തെ ഹരിത രാഷ്ട്രീയത്തിന്റെ  ‘മാഗ്നാ കാർട്ടാ’ എന്നുതന്നെ  അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ ‘ഗാദ് ഗിൽ റിപ്പോർട്ടിന്റെ’ ഉപത്ഞാതാവ് , പ്രൊഫ.മാധവ ഗാഡ് ഗിൽ മുഖ്യപ്രഭാഷണം നടത്തും! ഗാദ്ഗിൽ  റിപ്പോർട്ടിനെ തമസ്കരിക്കുവാൻ ,ഭരണ-പ്രതിപക്ഷ -കങ്കാണി മുതലാളിത്ത കൂട്ടുകെട്ട് -മെക്കവെല്ലെയും ,പെരിട്രോയെയും -ചാണക്യനെയും പിന്നിലാക്കുന്നതാണ് . പകരം മറ്റുചില മൂന്നാംകിട ഉടായിപ്പുകൾ അവതരിപ്പിച്ച് അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടത്തി  പൊതുജന ശ്രദ്ധ, വഴിതിരിച്ചുവിടുക ! എന്ന ചാണക്യ തന്ത്രം!.

                       നമുക്ക് ഒരു  നിർദ്ദേശം വക്കാം ! – ഗാദ് ഗിൽ  റിപ്പോർട്ടിനെ അനുകൂലിച്ചും എതിർത്തും ചർച്ചകൾ വരട്ടെ ! ഫാദർ തോമസ്‌ കോച്ചേരിയുടെ പേരിൽ  ‘ സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾക്കായി ഈ വർഷം തന്നെ ഉപന്യസ മൽസരങ്ങൽ സംഘടിപ്പിക്കാം! ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങൾ  നല്കാം !

Read more —> just click and comment

പശ്ചിമഘട്ട സംരക്ഷണ സമിതി കൺവൻഷൻ
കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി!

Indian Democracy: Listen to Prof. Yogengdra

 

 

 

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s