കേരള ജനതയുടെ കാവലാളായി തുടര്‍ന്നും വി.എസ്.!

 

മുന്ന്  വീഡിയോകൾ ദയവായി  കാണുക!

1. വി എസ്  ന്റെ പത്രസമ്മേളനം!.

2. പിണറായി  വിജയൻ  വി എസ്  നെ കാണുന്നു!

3. പി  സി  ജോർജിന്റെ  വാർത്ത  സമ്മേളനം.!

ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കേരള ജനതയുടെ കാവലാളായി തുടര്‍ന്നും താന്‍ ഉണ്ടാകുമെന്നു വി.എസ്. അച്യുതാനന്ദന്‍!.

സ്ത്രീ പീഡനത്തിന്റെയും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കലിന്റെയും സോളാര്‍,ബാര്‍, കോഴ കഥകള്‍ കേരളത്തിലെ കൊച്ചു കുട്ടികള്‍ക്കുപോലുമറിയാം. കേരളത്തിലെ യുവാക്കളെ പറഞ്ഞു പറ്റിച്ച സര്‍ക്കാരായിരുന്നു യുഡിഎഫിന്റേത്. ഐടി മേഖലയില്‍ ഒരു പുരോഗതിയുമുണ്ടായില്ല. ഈ സര്‍ക്കാറിന്റെ കാലത്ത് നടത്തിയ കുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ കര്‍ത്തവ്യമാണ്.എന്ന്  വിഎസ്  ഓർമ്മിപ്പിച്ചു.താന്‍ തിരുവനന്തപുരത്തുന്നെ ഉണ്ടാകുമെന്നും വി.എസ്. വ്യക്തമാക്കി.

സോളാര്‍ കുംഭകോണം, ജിഷ വധക്കേസ്, പാറ്റൂര്‍ ഉള്‍പ്പെടെയുള്ള ഇടപാടുകള്‍, നിലംനികത്തല്‍, ബാര്‍കോഴ തുടങ്ങിയ വിഷയങ്ങളില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടത്തണം. ജിഷയുടെ ഘാതകരെ തുറുങ്കിലടയ്ക്കുന്ന നാളുകള്‍ വിദൂരമല്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള ഭരണം നല്‍കാന്‍ ഇടതു മുന്നണിക്ക് അവസരം നല്‍കിയ ജനങ്ങള്‍ക്കു നന്ദി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എനിക്ക് നല്‍കിയ പിന്തുണയ്ക്കു നന്ദി പറയുന്നു. തുടര്‍ന്നും ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരള ജനതയുടെ കാവലാളായി താന്‍ ഉണ്ടാകുമെന്നും വി.എസ്. പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ഒരു ചോദ്യങ്ങള്‍ക്കും വി.എസ്. മറുപടി പറഞ്ഞില്ല. ബദല്‍ ഫോര്‍മുലകള്‍ സ്വീകരിക്കില്ലെന്ന നിലപാട് വി.എസിന്റെ മറുപടികളില്‍ വ്യക്തമായിരുന്നു. മറുപടി പറയേണ്ട കാര്യമില്ല “എന്നെ  നിങ്ങൾക്കറിയാമല്ലോ” എന്നാണ്  മറുപടി. കേരള രാഷ്ട്രീയത്തിൽ എത്രപേർക്ക്  ഇങ്ങനെ ധൈര്യമായി  പറയാനാവും ! വി .എസ്  പറയുന്നതും  പറയാനുദ്ദേശിച്ചതും  പറയാതെ പറഞ്ഞതും  ജനങ്ങൾക്ക്‌  മനസ്സിലാകും തിരിച്ചു്,  ജനമനസ്സ്  വിഎസ്സിനും  ഇന്ത്യൻ രാഷ്ട്രീയത്തിൽ  എത്രപേർക്ക് ഈ  അസുലഭ പദവി ലഭിക്കും. പി .സി ജോർജിന്റെ  നിയൊജക മണ്ഡല മായ  പൂഞ്ഞാറിൽ പോയി  പാർട്ടി  നിർദ്ദേശം അനുസ്സരിച്ചുതന്നെ  ഇടതുപക്ഷ  സ്ഥാനാർഥിക്കുവേണ്ടി  ഒറ്റവാക്കിൽ  വോട്ടു ചോദിച്ചു!, ജനത്തിനും  പി.സി ജോർജിനും എല്ലാം  മനസ്സിലായി UDF, LDF, BJP  മുന്നണികളെ തോൽപ്പിച്ചു വൻ  ഭൂരിപക്ഷത്തിന്  പി.സി ജോർജും,  ജനങ്ങളും  ജയിച്ചു  അതാണ്  വിഎസ്  വിഎസ്  എന്നാൽ We Yes!

അഞ്ചു വർഷം കൂടുമ്പോൾ കൊണ്ടാടുന്ന കൊട്ടിക്കലാശ മാമാങ്കമാണോ ജനാധിപത്യം? മഹാനായ അയ്യൻ‌കാളി, ശ്രീനാരായണഗുരു, കുമാരഗുരുദേവൻ , ഡോ.അംബേദ്‌കർ, മുതലായവർ മുന്നോട്ടുവച്ച സമൂർത്ത കര്മ്മപദ്ധ്വതികൾ തമസ്കരിച്ചാൽ ഇതുപോലെ കൊള്ളക്കാരും, ഗുണ്ടകളും വെറും സ്ഥാനമോഹികളും, ബാറ്റൻ കൈമാറുന്ന റിലേ ആവും ജനാധിപത്യം, നാം ഇന്നും ജീവിക്കുന്നത് ആറാം നൂറ്റാണ്ടിലെ അന്ധകാരത്തിൽ തന്നേ !

“മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി ” നമ്മുടെ പൂർവികർ പറഞ്ഞതാണ്‌, അഴിമതി യിൽ മുങ്ങിക്കുളിച്ച ഉമ്മൻ ചാണ്ടിയും കൂട്ടരും!, യുക്തിഭദ്രമായി പ്രതികരിച്ചത് സുധീരനും, ബിജെപിയും അതിലും ഉപരിയായി അഴിമതിയ്ക്കു മറയായി ന്യൂനപക്ഷ പ്രീണനം; കുഞ്ഞൂഞ്ഞു- കുഞ്ഞാലി -കുഞ്ഞുമാണി അച്ചുതണ്ട് (പി .സി . ജോർജ്ജു പറഞ്ഞതാണ്‌ ) ഇതു നാടു നീളെ പറഞ്ഞത് BJP. ജനത്തിനു ബോദ്ധ്യമായി!. വി .എസ് പറയാതെ പറഞ്ഞതൊക്കെ ജനത്തിനു വേഗം മനസ്സിലാകും . പക്ഷേ പകരം ആര് എന്നതിനുത്തരം അവരുടെ മുന്പിൽ LDF. തിരിച്ച് ഒരു വിപരീത ധൃവീകരണവും സ്വാഭാവികമായി ഉണ്ടാവും അതുകൊണ്ടാണ് മലപ്പുറത്ത് വലിയ പരുക്കില്ലാഞ്ഞതും, പാലായിലും, പുതുപ്പള്ളിയിലും വിജയിച്ചതും. ഇതറിയാൻ ബാബറിമസ്ജിത് പോളിച്ചശേഷമുള്ള മുസ്ലിം ധൃവീകരണവും,തീവ്രവാദ വളർച്ചയും നോക്കിയാൽ മതി.  ഹിന്ദു തീവ്രവാദം, മുസ്ലിം തീവ്രവാദത്തെ വളർത്തും!മറിച്ചും!. മതനിരപേക്ഷമായി, സ്വതന്ത്രമായി, കാര്യങ്ങൾ കാണുന്നവർക്ക് ഇതൊരു പാഠപുസ്തകമാണ്! ഇതിനെ പി.സി. ജോർജ് അതിന്റെ സമഗ്രതയിൽ തിരിച്ചറിഞ്ഞു (ഒരു മെക്കാവല്ലിയൻ തന്ത്രമാണ് എന്നാലും!),പിണറായിയുടെ ശത്രുതയും, വിഎസ്സിന്റെ മമതയും, തന്റെ വിജയത്തെ സഹായിക്കും എന്ന് തിരിച്ചറിഞ്ഞു! വെൽ ഫെയർ പാർട്ടി യും SDPI യും ഉൾപ്പെടെ എല്ലാവരുടെയും പിന്തുണ ‘പലവിധത്തിൽ’ ഉറപ്പിച്ചു “കണ്ടന്തടിക്ക്മുണ്ടന്തടി” അനുകരിക്കാൻബുദ്ധിമുട്ടുണ്ടെങ്കിലും അഭിനന്ദനങ്ങൾ! പിണറായിയുടെ പിന്തുണ കിട്ടിയിരുന്നെങ്കിൽ ജയിക്കില്ലായിരുന്നു! എന്നത് ലളിത ഗണിതം! (പിന്തുണച്ച ശേഷം മാരാരിക്കുളത്തെ പണി കാണിക്കും! അല്ലെകിൽ തന്നെ ജനം പിന്തുണ പിൻവലിക്കും ജോർജിനും സ.യെച്ചൂരിക്കും അതറിയാം!). എത്ര വിദഗ്ദമായാണ് വിഎസ്സിന്റെ പിന്തുണയുണ്ടെന്നുറപ്പിച്ചതും പരസ്യമാക്കിയതും ! കൊള്ളാം ജോർച്ചായ കൊള്ളം! കലക്കി ! സാമ്പ്രദായിക ഒത്തുതീർപ്പുകാരും ,ചാനലുകാരും അവഹേളിച്ചപ്പോൾ ഇങ്ങനെ നെഞ്ചു വിരിച്ചു തിരിച്ചെത്താൻ കഴിയുമെന്നു കരുതിയില്ല!. എവിടെ ആ ചെരുപ്പിന്റെ വാറഴിക്കാൻ കഴിവില്ലാത്ത ശക്തൻ?!. കോന്നിയിലും മറ്റും ‘അടൂർ പ്രകാശിനെ തോൽപ്പിക്കണം’ എന്ന് മുറവിളിയും ആയി നടന്നവർ അതുകൊണ്ട് വിപരീത ഫലമാണ് ഉണ്ടാവുന്നത് എന്നത് തിരിച്ചറിയാഞ്ഞിട്ടോ! അതോ അറിഞ്ഞുകൊണ്ടോ! ഏതായാലും അടൂർ പ്രകാശിനും, കെ .എം മാണിക്കും അനുകൂലമായ പ്രതി-ധ്രുവീകരണം കൂടി! ഇതു മനസ്സിലാക്കുവാൻ ഒരു ഉദാഹരണം കൂടിപ്പറയാം ;ന്യൂന പക്ഷങ്ങൾക്ക് എതിരെ പൈശാചികമായ അക്രമങ്ങൾ നടത്തിയത് കൂടാതെ അതിന്റെ വിശദാംശങ്ങൾ പ്രച്ചരിപ്പിച്ചുതന്നെയാണ് ഗോത്രവൈര മനസ്സുള്ള ഭൂരിപക്ഷ പിന്തുണ ഗുജറാത്തിലും, പിന്നീട് ഭാരതത്തിൽ എമ്പാടും, മോദി നേടിയത്! ഇത് അറിയാതെയുള്ള അഭിപ്രായപ്രകടനങ്ങൾ-മോദി വിരുദ്ധ പ്രചരണം; വിപരീത ഫലമാണ് പലപ്പോഴും ഉണ്ടാക്കുന്നത് !. ചർച്ചയ്ക്കായി തന്നെയാണ് ഇത് അവതരിപ്പിക്കുന്നത്‌; ഒരു സാമ്പ്രദായികേതരമായ വിശകലന സൂത്രം !

കോർപ്പറേറ്റുകൾക്ക്  എവിടെയും  അഴിമതിക്കറ പുരണ്ട  ഭരണാധികാരികളെ ആണ്  ആവശ്യം, അതിന്റെ വിശദാംശങ്ങൾ dossier ആയി  വച്ച്  ഭീഷണിയായി  ഉപയോഗിച്ചാണ്‌  അവർ കാര്യം കാണുന്നത് . അതുകൊണ്ടുതന്നെ  പിണറായി  വിജയനെ  മുഖ്യമന്ത്രിയാക്കാൻ  എന്തു കളിയും  അവർ കളിയ്ക്കും, വിഎസ് നെ പോലെയുള്ളവരെ ഒഴിവാക്കാനും. ടി .പി ചന്ദ്രശേഖരന്റെ  കൊലപാതകത്തിന്റെ  ഒരു  സിബിഐ  അന്വേഷണവും  ഇനി പ്രതീക്ഷിക്കണ്ട! കൊലപാതകികൾക്കും,  ഗുണ്ടകൾക്കും  ഇനി  എന്തുമാകാം! ആതിരപ്പള്ളി,  വിഴിഞ്ഞം,  പൊടിച്ചു വാരാം!.  പശ്ചിമ ഘട്ടം  അഞ്ചുവർഷം  കൂടി  കടക്കുന്നകാര്യം  സംശയമാണ്!   കടുത്ത ചെറുത്തുനിൽപ്പുകൾ  വേണ്ടിവരും!  അടുത്ത മൺസൂണിനുതന്നെ  കുറെ  വീടുകൾ  പൂന്തുറയിൽ  കടലെടുക്കും! വേനൽ മഴയിലും  പോലും  കടൽ ക്ഷോഭത്തിൽ  കുറേ  നാശനഷ്ടങ്ങൾ ആയി; വറ ചട്ടിയിൽ നിന്നും  എരിതീയിലേക്ക്  കേരളം! പ്രകൃതിയേയും,  മനുഷ്യനേയും, അവശ വിഭാഗങ്ങളെയും,   ‘ഉപയോഗം കഴിഞ്ഞാൽ ‘ ക്രൂരമായി  ഉപേക്ഷിക്കുക,  ഇതൊരു  മനോഘടനയാണ്‌! ഇവർക്ക് എങ്ങനെയാണ്  സ്ത്രീ  സുരക്ഷ  ഉറപ്പാക്കാൻ  ആകുന്നത് ,// **എല്ലാം  ശരിയാക്കും  എന്നുപറഞ്ഞത്‌  സ.വി .എസ് നെങ്കിലും  ബോദ്ധ്യമായി !**//.  അന്തസ്സില്ലാഴ്മ,  ഒരുനിമിഷം  കൊണ്ട്  ഉണ്ടാവുന്നതല്ല,  അതൊരു  മനോഘടനയാണ്‌!;ഈ കുറിപ്പിനെതിരെ   വരുന്ന പ്രതികരണങ്ങളുടെ  ഭാഷ  ശ്രദ്ധിച്ചാൽ  അതു ബോദ്ധ്യമാകും   കള്ളക്കൂട്ടമാണെങ്കിലും  udf   മതിയായിരുന്നു!!?  എന്ന്  എനിക്കുൾപ്പെടെ പലർക്കും  തോന്നിയെങ്കിലും  വിഎസ്  ഒരു  പ്രത്യാശയാണ്  ! സത്യം  സത്യമായി തിരിച്ചറിയാൻ ആഗ്രഹിക്കുന്നവരുടെ  പ്രത്യാശ!; ശ്രീ  ബുദ്ധന്റെ  ഈ  വാക്കുകൾ,  മഹാനായ  ഡോ  അംബേദ്‌കർ ‘ജാതി നിർമ്മാർജനം’ എന്നതലക്കെട്ടിൽ പിന്നീട് പ്രസിദ്ധീകരിച്ച ‘നടക്കാൻ സമ്മതിക്കാഞ്ഞ ലാഹോർ  പ്രസംഗത്തിന്റെ  തലവാചകം!.    ‘നിങ്ങൾ സത്യം അറിയുക അതു  നിങ്ങളെ മോചിതരാക്കും’ (യോഹ :8:32 ) എന്ന  വേദ വാക്യം അതുതന്നെ പഠിപ്പിക്കുന്നു കള്ളത്തരവും, ഒത്തുകളിയും, ഉടായിപ്പും,   ജനവഞ്ചനയും,  കളം നിറഞ്ഞാടുന്ന  വർത്തമാനകാലത്ത് ,പ്രത്യാശയുടെ  കിരണങ്ങളും തെളിയാറുണ്ട്. അവിടെയാണ്  ജനങ്ങൾക്ക്‌  വിഎസ്സിനെ  വേണ്ടത്  അതു  വിഎസ്സിനറിയാം,ജനങ്ങൾക്കും!,ഞാൻ ഇവിടെത്തന്നെ കാണും! എന്നത്  ഒരു  മുന്നറിയിപ്പാണ് ! അതേ  വേണ്ടി വന്നാൽ പ്രതിപക്ഷ നേതാവായി തന്നേ ! നിയമസഭയ്ക്ക്  അകത്തല്ല  പുറത്ത് ! ജനപക്ഷ നേതാവായി !, മുല്ലക്കര രക് നാ കരനും  കൂടെക്കൂടാം!  പക്ഷേ ‘ബെനറ്റ്  മോഡൽ ‘ കാരനെ ഒഴിവക്കിയേ പറ്റൂ !

ഒരു വ്യക്തിയേയോ പ്രസ്ഥാനത്തെയോ  മറ്റൊരു വ്യക്തി, വ്യത്യസ്തമായ സ്ഥലകാല പരിമിതിക്കകത്തുനിന്നും വിലയിരുത്തുമ്പോൾ തിരിച്ചറിയേണ്ടതായ അടിസ്ഥാന രീതി ശാസ്ത്രങ്ങളുണ്ട് ! അതിൽ ഏറ്റവും പ്രധാനമായത് എന്ന് ,ഇപ്പോൾ എനിക്ക് തോന്നുന്നത് സ്വന്തം പരിമിതികളെപ്പറ്റിയുള്ള വസ്തുനിഷ്ടമായ ബോധമാണ് (അതിനും പരിമിതിയുണ്ട് -leads to infinite regression ), എന്നതു കൊണ്ടാണ് . അറിവില്ലാഴ്മ അനന്തവും, അറിവ് പരിമിതവും ആണ് എന്നുപറയുന്നത് . . quote/“While differing widely in the various little bits we know, in our infinite ignorance we are all equal.”/unquote
― Karl Popper (Conjectures and Refutations page 38 last statement of chapter XVI)ഇത്തരംഇത്തരം കാര്യങ്ങൾ വ്യക്തമാക്കാൻ തക്ക ഭാഷാപരമായ വികാസം ഉണ്ടായ കാലത്തുതന്നെ  ഗ്രീസിൽ ‘ഹംലോക് ‘ പാനപാത്രം  കൈയ്യിൽ വച്ചുകൊണ്ട് സോക്രട്ടീസ് പറഞ്ഞു വളരെ യുക്തിഭദ്രമായി – 399 ബി.സി യിൽ “എനിക്ക് എന്ത് അറിയില്ല, എന്നെനിക്കറിയാം!  അതുകൊണ്ടായിരിക്കാം ഒറാക്കിൾ പറഞ്ഞത് എനിക്ക് അറിവുണ്ടെന്ന് കാരണം ഓറക്കിളിന് തെറ്റില്ലല്ലോ ?” (his last words were -” The hour of departure has arrived, and we go our separate ways, I to die, and you to live.) . മറ്റുള്ളവരെ മാനിക്കുംപോഴും ആദരിക്കുമ്പൊഴും അവർ എല്ലാ കാര്യങ്ങളിലും എന്റെ വിശ്വാസ ധരണകളോട് പൂർണ്ണമായും സമരസപ്പെടുന്നവരായിരിക്കണം എന്ന് വാശി പിടിക്കുന്നത്‌ ആണ് ,മാർക്സിസം ഉൾപ്പെടെയുള്ള മതമൌലികവാദം , ഫാദർ തോമസ്‌ കോച്ചേരി യേ അനുസ്മരിച്ചുകൊണ്ട് ഞാൻ തിരുവനന്തപുരത്തു സംസാരിച്ചപ്പോഴും ബ്ലോഗിൽ എഴുതിയപ്പോഴും ” ഫ്രാൻസിസ് പപ്പായേ അത്യധികം ബഹുമാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വളരെ വ്യക്തവും വസ്തുനിഷ്ടവുമായ ‘ചാക്രിക ലേഖനത്തെ’ ഉദ്ധരിച്ചുകൊണ്ട് ബ്ലോഗിൽ എഴുതിയപ്പോഴും, സി കെ ജാനുവിനെ പിന്തുണച്ചുകൊണ്ട് എഴുതുന്നതും ഈ കാഴ്ചപ്പാടിൽ തന്നെയാണ് – എല്ലാ അർത്ഥത്തിലും നമ്മുടെ അതേ ലോകവീക്ഷണമുള്ളവരെ ,നേതാവയോ , അണിയായോ, സുഹുർത്തായോ ലഭിച്ചു എന്നു തോന്നുന്നത് , ഒരു ബാദ്ധ്യത യാണ് കാരണം അവരിൽ നിന്ന് നമ്മളിൽ നിന്നു കിട്ടുന്നതിൽ കൂടുതൽ ഒന്നും കിട്ടാനില്ല എന്നുമാത്രമല്ല അത്തരം ധാരണ സത്യവുമല്ല.  അവർ വിയോജിപ്പുകൾ മറച്ചു വച്ചിരിക്കുകയാണ് . ഒരാൾ മാർക്സിസ്റ്റാണ് അല്ലങ്കിൽ പള്ളിയിൽ പോകുന്നയാളാണ് ,അമ്പലത്തിൽ പോകുന്നയാളാണ് എന്നത് ബഹുമാനിക്കുന്നതിനൊ അവരിലെ നന്മയേ അഭിനന്ദിക്കുന്നതിനൊ വിഖാതമല്ല.  ഇതാണ് തുറന്ന സ്വതന്ത്ര ജനാധിപത്യത്തിന്റെ അടിത്തറ, ബഹുസ്വരത ,സമഗ്രത ഇവയൊക്കെ സ്വാഭാവികമായ വിശേഷണങ്ങളായി വരും (liberal democratic frames with openness, plurality and inclusiveness) . എന്റെ ധാരണകളിൽ തെറ്റുകൾ കാണാം പക്ഷേ അതെനിക്ക് ഇപ്പോൾ ഗോചരമല്ല അതു ചൂണ്ടിക്കാണിക്കുന്നവരാണ് , എന്റെ നല്ല സുഹൃത്തുക്കൾ!  എന്നുപറഞ്ഞാൽ കാൾപോപ്പറെ ഉദ്ധരിക്കുകയയിരിക്കും ആദരവോടെ! ഫ്രാൻസിസ് ബകൊൻ ചൂണ്ടിക്കാണിച്ച വസ്തുത, ഒരു സമൂഹത്തിലെ തിന്മകളൊക്കെ നമുക്ക് പാരമ്പര്യമായി ലഭിക്കും, നന്മകൾ ബുദ്ധിമുട്ടി വളർത്തിയെടുക്കണം (vices we inherit….) മുക്കാൽ നൂറ്റാണ്ടിനു മുൻപ്  ഉരുവം ചെയ്ത അച്യുതാനന്ദന്റെ ലോകവീക്ഷനത്തിനു കാലത്തിന്റെ വികലത കൂടെക്കാണും .ഗ്രീസിൽ പെരിക്ലീസിന്റെ കാലത്ത് രൂപം കൊണ്ട ജനാധിപത്യത്തിൽ സ്ത്രീകളെയും, അടിമകളെയും വോട്ടർമാരായി കണ്ടില്ല! എന്തിന് സൊക്രറ്റീസും ,പ്ലറ്റൊയും അരിസ്റ്റൊട്ടിൽ പോലും അതു ചോദ്യം ചെയ്യുന്നതിനെപറ്റി ചിന്തിച്ചിട്ടു പോലുമില്ല! അതുകൊണ്ട് മാത്രം അവരെ ഇകഴ്ത്തിയിട്ടു കര്യമില്ല. സമൂഹം ഇപ്പോഴും സാംസ്കാരികമായ ശൈശവാവസ്ഥയിൽ ആണ് എന്ന് വിലയിരുത്തുംമ്പോൾ അത് ശരാശരി കണക്കാണ് . പരിട്രോയുടെ 80-20 വിശകലനം ചേർത്തുവായിച്ചാൽ മഹാഭൂരിപക്ഷവും സമ്പത്ത് , അധികാരം, വിദ്യാഭ്യാസം തുടങ്ങിയ തുറകളിൽ എല്ലാം വളരെ പിന്നിലാണ് ! അവരെപ്പറ്റി പറയുന്ന പരാതികൾ,  രോഗി മരുന്നുകഴിക്കുന്നില്ല!,  അസുഖത്തിന്റെ ഗൗരവം അറിയുന്നില്ല !, എന്ന് ശിശുരോഗവിദഗ്ദൻ പരാതി പറയുന്നതു പോലെയാണ്! അതുപോകട്ടെ , 1947ൽ നമുക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ വിൻസ്റ്റൻചർച്ചിൽ ഉൾപ്പെടെയുള്ളവരും സാമൂഹിക ശാസ്ത്രകാരന്മാരും കരുതിയത്‌ അത് അല്പായുസ്സുള്ളതായിരിക്കും എന്നാണ് യൂറോപ്പിലേയും ഏഷ്യയിലേയും ഭരണകൂടങ്ങൾ പലതും ശിബിലമായപ്പോൾ നമ്മുടെ ജനാധിപത്യം ,അതിന്റെ പരിമിതികൊണ്ടും ശുഷ്ക്കതകൊണ്ടുമാണ് അതിജീവനംചെയ്തത് വ്യക്തമായിപ്പറഞ്ഞാൽ അഞ്ചുവർഷം കൂടുമ്പോൾ വരുന്ന ഒരു കൊട്ടിക്കലാശം, മാമാങ്കം(അത്മബലി ഉൾപ്പെടെ) എന്നുവരെയേ ആയിട്ടുള്ളൂ -ശരിയായ ജനാധിപത്യത്തിലേക്ക് പരുക്കില്ലാതെ പോകുവാൻ ദൂരമുണ്ട് -പിന്നല്ലേ തുറന്ന, ബഹുസ്വരതയുള്ള സ്വതന്ത്ര ജനാധിപത്യം?. അപ്പോൾ അന്തസ്സുള്ള, സത്യസന്ധമായ തുരുത്തുകൾ കണ്ടെത്തിയും, തിരുത്തിയും, അരിച്ചും ,പെറുക്കിയും, സ്വയംതിരുത്തിയും,   വീണും ,എഴുനേറ്റുമൊക്കെയേ അതുസധ്യമാവുകയുള്ളൂ ! -ഗിർ ഗിർ കർ ചൽനാ സീഖാ പോലെ – നല്ലഭാഷയിൽ ഉത്തരവാദിത്തത്തോടെ, പ്രതിപക്ഷ ബഹുമാനത്തോടെ നന്മയുടെ അംശങ്ങളെ തേടിപ്പിടിച്ചു പ്രോത്സാഹിപ്പിക്കുന്നതാണ് കരണീയം ‘മാരാരിക്കുളത്തെ തോൽവി ‘ക്കുശേഷമാണ് വി എസ് ജനകീയനയത് ! അത് ആർക്കാണ് അറിയാത്തത്? കേരളത്തെ ശരിയായ ദിശയിലേക്കു നയിക്കാൻ പിണറായി രീതി യോജ്യമാണോ എന്നത് രണ്ടമത്തെ ചോദ്യം ജനപക്ഷ ചെറുത്തുനിൽപ്പുകൾ, അതിജീവന പോരാട്ടങ്ങൾ, ജനാധിപത്യ സമരങ്ങൾ, പരിസ്ഥിതി ബോധം, ഇവയൊക്കെ  നെല്ലിട എങ്കിലും എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം  എന്നതാണ് കാതലായ ചോദ്യം അതിനു വി എസ്സിനെ പിന്തുണയ്ക്കുമ്പോൾ -ജാതകവും പൂർവകാലവും ചികയുന്നത് ആരെ സഹായിക്കും?  അതിന്റെ ഫലം എന്താകും എന്നു തിരിച്ഛറിയുന്നതാണ് പക്വമായ ലോകവീക്ഷണം.  ധൈര്യമായി തിരുത്തുക ഞാൻ എങ്ങനെ പ്രതികരിക്കുന്നു എന്ന് പരിശോധിക്കുകയും ആവാമല്ലോ. അതുപോലെ അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും അക്ഷരത്തെറ്റില്ലാതെ ഭാഷ ഉപയോഗിക്കുന്നത് വായനക്കാരോടും ,ഭാഷയോടും ഉള്ള ആദരവു പ്രകടിപ്പിക്കലാണ് ! (മറിച്ചായാൽ ശരി എന്ന് കരുതി അവർ അത് ആവർത്തിയ്ക്കും !)

 മറ്റ് ലേഖനങ്ങളുടെയും തുടർകണ്ണി->

 

—-Please read my other posts and criticise strongly -perhaps you may be right!—–

Read more and criticise strongly I may be wrong —

Care for our home – Encyclical letter from Francis Pappa

കേരളത്തിനു ഒരു ഹരിത കർമ്മ പദ്ധ്വതി!

കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ മലയാള പരിഭാഷ !

ജാതിയുടെ ഉന്മൂലനം -ഡോ. ബി. ആർ. അംബേദ്കർ

വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s