Reply by Chief Seattle to President Pierce

 

1854 ലും  പിന്നീട്  1855 ലും  ആയി  ഗോത്രത്തലവനായ  സീയാഹ്യത്  (‘Sealth’… pronounced as  SEE-elth, with a guttural stop at the end)മൂപ്പൻ   ‘ദുവാമിഷ്’ ഭാഷയായ  ലുഷൂറ്റ്സീഡ്ൽ  നടത്തിയ  രണ്ടു  പ്രസിദ്ധമായ  നിവേദങ്ങൾ,  അന്നത്തെ അമേരിക്കൻ പ്രസിഡന്റ്  ഫ്രാങ്ക്ലിൻ പിയേഴ്സ്ന് ഉള്ള  മറുപടി  ആയിരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾക്ക്  ആവേശമായും കുടിയോഴിപ്പിക്കപ്പെടുന്നവരുടെ ഹൃദയതാളമായി,  നൊമ്പരമായി, അധിനിവേശം നടത്തുന്നവരോടുള്ള  താക്കീതായി, ഇന്നും അലയടിക്കുന്നു !
വിഴിഞ്ഞത്തും ,
തിരപ്പള്ളിയിലും, കൂടംകുളത്തും, നർമ്മദയുടെ തീരത്തും, ജാർഘണ്ടിലും, ഓഡിസായിലും, അസ്സമിലും,  വലിയ  പാതകൾ  നിർമ്മിക്കുമ്പൊഴും, എന്തിന്  ലോകത്തിന്റെ  എല്ലാ കോണിലും  കുടിഒഴിപ്പിക്കപ്പെടുന്നവന്റെ  വേദന കാണാം . ഇന്നു ഞാൻ  നാളെ  നീ!.    എന്ന വ്യത്യാസത്തിൽ!. 

                       നമ്മുടെ മലയാളത്തിൽ  കുടിയോഴിപ്പിക്കുക എന്നതിന് ‘ജാതീയ’ മാനവും ഉണ്ട്. ജാതിപ്പേരിന് അനുബന്ധമായി കുടി എന്നുകൂടിപ്പറഞാണ്  ‘കീഴാളന്റെ’ വാസസ്ഥലം തിരിച്ചറിയുന്നത്! 
chief-seattle
ദ്വാമിഷ്‌  മൂപ്പന്റെ  വാക്കുകൾ  ശ്രദ്ധിക്കുക! അറിവിന്റെ  നിറവും  മനവീയതയുടെ  ബലവും  ഉള്ളതാണ് ! ഒരുതുള്ളി  കണ്ണുനീർ!  അതു  ഭൂമിയിൽ തന്നെ വീഴട്ടെ !

 കത്തിന്റെ  മലയാളo!

 To read the English version just click here<->

വാഷിംഗ്ടൺ ലെ  വലിയ തലവന്റെ  കയ്യിൽ  നിന്നും, വളരെ  സൗഹൃദവും,  സൗമനസ്സും  പ്രകടിപ്പിച്ചു  കൊണ്ടും,   ഞങ്ങളുടെ ഭൂമി  വിലയ്ക്ക്  വാങ്ങുവാൻ  താൽപ്പര്യ പ്പെട്ടുകൊണ്ടും,    ഉള്ള  കത്ത്   ലഭിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ ദയയിൽ ഞങ്ങൾക്ക്  നന്ദിയുണ്ട്  കാരണം, ഞങ്ങളുടെ  സൗഹൃദം അദ്ദേഹത്തിന്  അനിവാര്യമല്ല!. അതുകൊണ്ടുതന്നെ  താങ്കളുടെ  വാഗ്ദാനം  ഞങ്ങൾ സജീവമായി  പരിഗണിക്കുന്നു.  കാരണം അതു  നിരസിച്ചാൽ വെള്ളക്കാർ  തോക്കുമായി  വന്ന്  ഞങ്ങളുടെ  ഭൂമി  പിടിച്ചടക്കും!.   എന്നു ഞങ്ങൾക്ക്   ബോദ്ധ്യം  ഉണ്ട്!.   സിയാറ്റിലെ മൂപ്പന്റെ  വാക്കുകൾ നിങ്ങക്കു വിശ്വസിക്കാം!.  അത് ഋതുഭേതങ്ങളുടെ   വരവുപോലെ  ‘വെളുത്ത’ സഹോദരങ്ങൾക്ക്‌   തീർച്ചയാക്കാവുന്നതാണ്!. എന്റെ  വാക്കുകൾ നക്ഷത്രങ്ങളെ പ്പോലെ സ്ഥിരതയുള്ളതാണ്!.  

                എങ്ങനെയാണ്   ആകാശത്തേ, ഭൂമിയുടെ  ഉർവ്വരതയെ ഒക്കെ    കച്ചവടം   ചെയ്യാനാവുന്നത്?. ആ ആശയം തന്നെ  ഞങ്ങൾക്ക്  അപരിചിതമാണ്!. ശുദ്ധ വായുവും, തെളിമയുള്ള  വെള്ളവും ഒന്നും  നമുക്കുമാത്രം  അവകാശ പ്പെട്ടതല്ലല്ലോ?. അതുപിന്നെ എങ്ങനെയാണു ഞങ്ങളിൽ നിന്നും  നിങ്ങൾക്ക്  വാങ്ങാൻ  ആവുന്നത്?. നാം  ഇത്  വർത്തമാന കാലത്തുതന്നെ  തീർപ്പാക്കേണ്ടതുണ്ട്!.  ഈ ഭൂമിയുടെ   ഓരോ  ഭാഗവും  ഞങ്ങൾക്ക്  പവിത്രമാണ്. പൈൻ മരങ്ങളുടെ  സൂചിയിലകളും, മണൽതിട്ടകളും, കൊടുംകാട്ടിലെ  ഹിമതുള്ളികളും, മുരണ്ടുപായുന്ന വണ്ടുകളും എല്ലാം  ഞങ്ങൾക്ക്  പവിത്രമായ  ഓർമ്മകളും  അനുഭവങ്ങളുമാണ്.

  ‘സവർണ്ണർക്ക്’  ഇതു  മനസ്സിലാവില്ല  എന്നറിയാം!. അവർക്ക്  എല്ലാ തുണ്ട്  ഭൂമികളും    ഒരേപോലെയാണ്!.  അവർ  നിശാചാരികളായ, അപരിചിതരായി  വന്ന്,  ഭൂമി തുരന്ന്  വേണ്ടതൊക്കെ  കവർന്നെടുക്കുന്നു!. അവർക്ക്  ഭൂമി  സഹോദരനല്ല!.  മറിച്ച്  ശത്രുവാണ്!. കീഴടക്കിയശേഷം   പുതിയ ഇടങ്ങൾ തേടാനുള്ളതാണ്.  അവന്  പൂർവികരുടെ  കുഴിമാടങ്ങളും  വരും  തലമുറയുടെ   ജന്മാവകാശങ്ങളും മറക്കാനുള്ളതാണ്.   നിങ്ങളുടെ  നഗരക്കാഴ്ചകൾ  ഞങ്ങൾക്ക്  വേദനയുണ്ടാക്കുന്നതാണ്!. അതു പക്ഷേ, ഞങ്ങൾ  ഒന്നും മനസ്സിലാകാത്ത  അപരിഷ്ക്രിതർ ആയതു കൊണ്ടാവാം!.

                       വെള്ളക്കാരുടെ  നഗരങ്ങളിൽ  ശാന്തതയുള്ള  തുരുത്തുകൾ  കിട്ടില്ല!.  വസന്ത കാലത്തെ ഇലയൊച്ചകളും, ശലഭങ്ങളുടെ  ചിറകടിയും കേൾക്കാനവിടെ  ഇടമില്ല!.  അതേ  ഞാൻ പ്രാകൃതനും, ഒന്നും  മനസ്സിലാക്കാൻ കഴിവില്ലത്തവനും  ആയതുകൊണ്ടാവാം! അതു കാതുകളിൽ വെറും  ചടപട  ചിലയ്ക്കൽ ആവാം!.  കിളിയോച്ചകളും, രാത്രിയിൽ കുളക്കരയിലേ  തവളകളുടെ  തർക്കവും [1]   കേൾക്കാൻ കഴിവില്ലെങ്കിൽ  ഈ ജീവിതം  കൊണ്ട്  എന്തു കൃതം?.  ഉച്ചമഴയിൽ  ശുദ്ധീവരുത്തിയ  കാറ്റിന്റെ  കുനുകുനുപ്പ്,   ഞങ്ങൾ  ഇന്ത്യാക്കാർക്ക്  ഏറെ പ്രിയമുള്ളതാണ്!.  നാൽക്കാലികളും, മരങ്ങളും  മനുഷ്യനും  പങ്കുവയ്ക്കുന്ന  വായു  ഞങ്ങൾ ‘ചുമപ്പന്മാർക്ക്’  വിലപ്പെട്ടതാണ്‌. വെള്ളക്കാരൻ പക്ഷേ ശ്വസിക്കുന്ന  വായു ശ്രദ്ധിച്ചു കാണില്ല!. എന്നാണ്  തോന്നുന്നത്!.  ആസന്നമൃത്യു വിന്റെ മരവിപ്പിൽ,  ദുർഗ്ഗന്ധം   തിരിച്ചറിയാനാവാത്തതുപോലെ!.  
                                 ഞാൻ സമ്മതിക്കുവാൻ തീരുമാനിക്കുകയാണെങ്കിൽ, എനിക്കൊരു നിബന്ധനയുണ്ട്!.   ഇവിടെയുള്ള  നാൽക്കാലികളെ, വെള്ളക്കാർ സഹോദരങ്ങളായി  കാണണം.   ഞാൻ അപരിഷ്ക്രിതൻ  ആയതുകൊണ്ട്  മറ്റൊരു  വഴിയും  മനസ്സിലാകില്ല!.  ഓടുന്ന തീവണ്ടിയിൽ  ഇരുന്ന്, പുൽമേടുകളിൽ  മേയുന്ന ആയിരക്കണക്കിന്  എരുമകളേയും, പോത്തിനേയും വെള്ളക്കാരൻ വെടിവച്ചിടുന്നത്  ഞാൻ  നേരിൽ  കണ്ടിട്ടുണ്ട്!. പുക വമിക്കുന്ന ‘ഇരുമ്പു കുതിര’ അവറ്റകളേക്കാൾ  എങ്ങനെ  മെച്ചമാകുന്നു  എന്നെനിക്കു മനസ്സിലാകുന്നില്ല.  ഞാൻ അപരിഷ്കൃതൻ  ആണല്ലോ?. ഞങ്ങൾ  വേട്ടനടത്തുന്നത്  ജീവൻ നിലനിർത്താൻ വേണ്ടി  മാത്രമാണ്.  മൃഗങ്ങൾ ഇല്ലെങ്കിൽ  മനുഷ്യൻ എന്താണ്?.  അവ  അന്യം നിന്നാൽ മന്യഷ്യൻ ഭീകരമായ  ആത്മീയ ഏകാന്തതയിൽ മരണമടയും!. നാൽക്കാലികളുടെ  ഗതി  തന്നെ !.എല്ലാം  പരസ്പരം  ബന്ധപ്പെട്ടിരിക്കുന്നു!. ഭൂമിക്കു പറ്റുന്നതൊക്കെ  ഭുസന്തതികൾക്കും  പറ്റും!.
              ഞങ്ങളുടെ കുട്ടികൾ അവരുടെ പിതാക്കന്മാരുടെ  ദയനീയ പരാജയം കാണുന്നുണ്ട്! ഞങ്ങളുടെ  യോദ്ധാക്കൾ നാണക്കേട്‌ ഏറ്റുവാങ്ങി ! പരാജിതർ!,  അലസരും,  അവർ സ്വന്തം ശരീരം, മദ്യം കൊണ്ടും  മധുരഭോജ്യം കൊണ്ടും മലിനമാക്കി! …..

………………    അവസാനത്തെ  ചുവന്ന ഇന്ത്യാക്കാരനും ഈ  ഭൂമിയിൽ  നിന്നും  അപ്രത്യക്ഷനായി  കഴിഞ്ഞാൽ   പുൽമേടുകളുടെ  മുകളിലൂടെ  കടന്നുപോകുന്ന മേഘനിഴലിന്റെ  ഓർമ്മ പോലെ!.  ഈ കടൽ തീരങ്ങളും, കാടും  ഞങ്ങളുടെ  ആത്മാവിനെ  വഹിക്കും, കാരണം   ഈ ഭൂമിയേ അത്രമാത്രം ഞങ്ങൾ സ്നേഹിക്കുന്നുണ്ട്. നവജാത ശിശു  അമ്മയുടെ ഹൃദയ താളത്തെ  എന്നപോലെ!.  ഞങ്ങൾ, ഇതു  നിങ്ങൾക്ക്  ‘വിൽക്കുക’ യാണെങ്കിൽ ഞങ്ങൾ പരിപാലിച്ചതുപോലെ,  അതു  സൂക്ഷിക്കുക ! ഇപ്പോഴത്തെപോലെ എന്നത്  ഓർത്തു വയ്ക്കുക!. നിങ്ങളുടെ  എല്ലാ  ശക്തിയും, പ്രാഗത്ഭ്യവും, പൂർണ്ണ ഹൃദയത്തോടെ  വരും  തലമുറകൾക്കായി  കാത്തുസൂക്ഷിക്കുക!.  അതിനെ  സ്നേഹിക്കുക!.  ദൈവം  നമ്മേ  എന്ന പോലെ!. ഭൂമി  ദൈവത്തിനും  വിലപ്പെട്ടതാണ്‌!  വെള്ളക്കാരനും  അന്ത്യ വിധിക്ക്  വിധേയനാണ് ! മറക്കാതിരിക്കുക !

 

Advertisements

One thought on “Reply by Chief Seattle to President Pierce

  1. Pingback: Reply by Chief Seattle to President Pierce | Swaraj.Opensociety

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s