Two letters to Mathrubhoomi weekly

gkpphoto

മാതൃഭൂമി  ആഴ്ച പതിപ്പിന് 
പ്രൊഫ. ഗോപാലകൃഷ്ണ പണിക്കർ .

‘ശാസ്ത്ര’ ത്തിലെ യും  തർജ്ജിമയിലേയും  ‘വ്യാജനിർമ്മിതികൾ’

 

കഴിഞ്ഞ ലക്കം  മാതൃഭൂമി  ആഴ്ചപ്പതിപ്പിൽ(94 :23 )  പ്രസിദ്ധികരിച്ച  രണ്ടു ലേഖനങ്ങളാണ്  ഈ പ്രതികരണത്തിനു കാരണം. ‘സമാന്തര വൈദ്യങ്ങൾ  ബോൺസായികളാണ്’ എന്ന ഡോ .കെ .പി. സുകുമാരന്റെ  ലേഖനം  പ്രൗഢമാണ്, ശാസ്ത്രീയമാണ് എന്ന്  അഗീകരിച്ചുകൊണ്ടുതന്നെ ഡോ .കെ .പി .മോഹനന്റെ  ലേഖനം  അതിനു  വിപരീതമാണ്,  എന്നു  പറയാതിരിക്കാൻ  നിർവാഹമില്ല.  ആധുനിക ‘രസതന്ത്ര’ ത്തിന്റെ മൂലം ആൽക്കമിയിലാണ് എന്ന്  അദ്ദേഹം തന്നെ  സമ്മതിക്കുന്നു. എല്ലാ ശാസ്ത്ര ശാഖകൾക്കും  അത്തരം  പൂർവചരിത്രമുണ്ട്, നിരന്തരമായ തിരുത്തലുകൾക്ക് വിധേയമാകുന്നതാണ്  ശാസ്ത്രം  എന്ന കാൾ പോപ്പറുടെ[1]( Sir Karl Raimund Popper -28 July 1902 – 17 September 1994)  നിരീക്ഷണം   ഡോ .കെ .പി  മോഹനൻ  സമ്മതിക്കുന്നുണ്ട്, അത് ഒരു കണ്ടെത്തൽ പോലെ  റഫറൻസ്  ഒഴിവാക്കി,  ദീർഘ വാചകങ്ങളിൽ പറയുന്നുമുണ്ട്. ഫാൽസിഫിയബിലിറ്റി  എന്നതിന്  വ്യാജ നിർമിതി  എന്നും, ഹോളിസം എന്നതിന് ‘പവിത്രത’  എന്നും മൊഴിമാറ്റം  നടത്തുമ്പോൾ  അദ്ദേഹം വ്യാജനിർമിതിക്ക്  ദൃഷ്‌ടാന്തം  നൽകുകയാണ്.   ഫാൽസിഫിയബിലിറ്റി,  വ്യാജ നിർമിതിയുടെ മാനദണ്ഡ മായല്ല, നേരെമറിച്ചു  ശാസ്ത്രത്തിന്റെ  മാനദണ്ഡമായാണ്  കാൾ പോപ്പർ  യുക്തിഭദ്രമായി സ്ഥാപിച്ചത്. അതിൽ  നിന്നുള്ള  യുക്തിപൂർവ്വമായ നിഗമനം ആണ്,    നിരന്തരം  തിരുത്തലുകൾക്ക് വിധേയമാകുന്നതാണ് ശാസ്ത്രം എന്ന  തിരിച്ചറിവ്. ശാസ്ത്രവും, ശാസ്ത്രേതരവുമായ ചട്ടക്കൂടുകളെ  തിരിച്ചറിയാനുള്ള  അതിർ വരമ്പിന്റെ പ്രശ്നത്തിലാണ് ( Demarcation Problem) കാൾ  പോപ്പർ ഫാൽസിഫിയബിലിറ്റി (Falsifiability) എന്ന  മാനദണ്ഡം  യുക്തിസഹമായി  ഉപയോഗിച്ചത്.

        ഹോളിസം, പവിത്രത  എന്ന്  മൊഴിമാറ്റം നടത്തുമ്പോൾ. ഇതു  നിഷ്ക്കളങ്കമായ  ഒരു അറിവില്ലാഴ്മയായി കരുതാൻ ആവില്ല, ഏതെങ്കിലും നിഘണ്ടുവോ, വിജ്ഞാനകോശമോ മറിച്ചു നോക്കിയിരുന്നെകിൽ  ഇതു പരിഹരിക്കാമായിരുന്നു.[2] ; ഹോളിസവും, ഹോളിനെസ്സുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ്!   ഏറ്റവും നല്ല ഉദാഹരണത്തിലേക്ക് ലേഖകൻ തന്നേ  വിരൽ  ചൂണ്ടുന്നുണ്ട്! സയൻസ് എന്നതിന്  ‘ശാസ്ത്രം’  എന്ന  സംസ്‌കൃത  പരിഭാഷ  മതിയാവില്ല  എന്ന്  തിരിച്ചറിയുന്നതിലൂടെ! വളരെ  ശരിയാണ്  വിശദമായി  പരിശോധിക്കാം!. ‘സെൻഷ്യ'(അറിവ്)എന്ന  ഗ്രീക്ക്  മൂലത്തിൽ  നിന്ന്  എത്തിയ സയൻസ്  എന്ന  അറിവുരീതിയെ ശാസ്ത്രം എന്ന സംസ്‌കൃതപദം  ഉപയോഗിച്ച്  പ്രതിനിധീകരിക്കുമ്പോൾ,  അർത്ഥശോഷണമല്ല മറിച്ചു  വ്യാജനിർമ്മിതിയാണ് നടപ്പാക്കുന്നത്, കാരണം ;’ശാസനേ : ഉപ ദേശേ :  എന്നതാണ്  ശാസ്ത്ര ത്തിന്റെ സംസ്‌കൃത  അർത്ഥം .(പാണിനി: ധാതു  പാദം).   ഗുരു  തന്റെ  മുഖ്യ ശിഷ്യന് (ഉപ: ദേശേ: )  ഉപദേശിച്ചു കൊടുക്കുന്നതാണ്(മൂലമന്ത്രം പോലെ, ശാസനേ:ഉപാസനേ : എന്ന വ്യാഖ്യാനവും  പ്രചാരത്തിലുണ്ട്, ആരാണ് ദേശികൻ,  ആരാണ്  ഉപദേശികൻ  എന്നറിഞ്ഞാൽ  തർക്കം ഒഴിവാകും). രസതന്ത്രം  ഊർജ്ജ തന്ത്രം  ഇവയൊക്കെ തന്ത്രമാണത്രേ! അപ്പോൾ  പ്രമുഖ  ശാസ്ത്രകാരന്മാരൊക്കെ ‘തന്ത്രി’കളാണ്!.’ഗുരു തന്റെ പ്രമുഖ ശിഷ്യന്’ ഉപദേശിക്കുന്നതാണ്  ശാസ്ത്രമെങ്കിൽ?. ഹസ്തരേഖാ ശാസ്ത്രം, വാസ്തു ശാസ്ത്രം ഇവയൊക്കെ ശാസ്ത്രമാകും.  മറിച്ചു ‘പരീക്ഷണ  നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി  രൂപംകൊണ്ട  വസ്തുനിഷ്ടവും, ഉപാന്തര   വിഭാഗങ്ങളായി  വിഭജിച്ചുള്ളതുമായ  ചിട്ടപ്പെടുത്തിയ പഠനരീതീയാണ്’ എന്ന നവോത്ഥാന കാലധാരണ അഗീകരിച്ചാലും  ‘നിരന്തര തിരുത്തലുകൾക്ക്  വിധേയമാകുന്നതോ( തെറ്റെന്നു തെളിയിക്കാൻ കഴിയുന്നതോ!)’  മാത്രമാണ് ശാസ്ത്രം എന്ന കാൾ പോപ്പറുടെ പ്രൗഢ അനുമാനമോ (conjecture)അംഗീകരിച്ചാൽ  ഇവയൊന്നും സയൻസ് ആവില്ല.  എങ്കിലും  നിരന്തര പ്രയോഗത്തിലൂടെ, ‘ലോക ധർമ്മി’ എന്ന  ന്യായത്തിൽ; സയൻസ് എന്നതിന്  ശാസ്ത്രം എന്ന  ഭാഷാന്തരം അംഗീകാരം ആയിരിക്കുന്നു!.  അതിൽ തെറ്റുമില്ല, ഭാഷയും, ജീവജാലങ്ങളും, അർത്ഥവും വ്യാകരണവും എല്ലാം  പരിണാമവിധേയമാകണമല്ലോ?.

     ‘whole’എന്ന  ആംഗലേയ  പദം കൊണ്ട്  വിശേഷിപ്പിക്കാവുന്ന, സ്ഥൂല സ്വഭാവത്തെയാണ് ഹോളിസം   അർത്ഥമാക്കുന്നത്, സ്ഥൂലത്തെ സൂക്ഷ്മ ഘടകങ്ങളായി  വേർതിരിച്ചു  മാത്രം  പഠിച്ചാൽ മതിയാവില്ല എന്ന  തിരിച്ചറിവിനെയാണ് ‘ഹോളിസം’  സൂചിപ്പിക്കുന്നത്[2]. കാരണം ഏതു തലത്തിൽനിന്ന്  ന്യൂനീകരണം നടത്തിയാലും  അപാകതകൾ കാണും എന്ന തിരിച്ചറിവാണ്, പ്രത്യകിച്ചു നവോത്ഥാന  കാലത്തിനുശഷം ശക്തിയാർജിച്ചത്, സ്ഥൂലമാണ് ,സൂഷ്മത്തേക്കാൾ  മെച്ചമായത് എന്ന്,  ആധുനിക  രീതിശാസ്ത്രങ്ങൾക്കും  ന്യൂനീകരണങ്ങൾക്കും  അടിവാരമിട്ട  അരിസ്റ്റോട്ടിൽ [3]തന്നേ  വ്യക്തമാക്കിയിട്ടുണ്ട്.  വൈദ്യ ശാസ്ത്രത്തിൽ ഇതിന് കൂടുതൽ പ്രസക്തിയുമുണ്ട് 60 കിലോഗ്രാം ഭാരമുള്ള  ഞാൻ,  മുപ്പതു കിലോഗ്രാമിലധികം  ന്യൂട്രോണും, മുപ്പതു കിലോഗ്രാമിൽ താഴെ  പ്രോട്ടോണും, ബാക്കി ഇലട്രോണുകളും  ചേർന്നതാണ് എന്നുമാത്രം കണ്ടാൽ; റുഥർഫോർഡിന്റെ ന്യൂനീകരണത്തെ അംഗീകരിക്കുന്നു എന്നുമാത്രമേ തിരിച്ചറിയാനാവുകയുള്ളു!. ഞാൻ  ആരെന്നും  എന്തെന്നും  അറിയാൻ  ഇനിയും എത്രയോ ഉണ്ട്!.അഴിച്ചുമാറ്റാനും, കുഴപ്പമില്ലാതെ  തിരികെ  സ്ഥാപിക്കാനും സാധിക്കുന്ന യന്ത്രമാണ് മനുഷ്യ ശരീരം എന്നതിന്റെ തിരുത്താണ് ഹോളിസം.   റോബർട്ട് കെ മെർട്ടൻ  ന്റെ 1942ലെ ലേഖനത്തിലെ  വ്യവസ്ഥകൾ എണ്ണമിട്ടു നിരത്തുമ്പോഴും  ഇതേ  വ്യജ നിർമിതികൾ  കാണാം.    Universalism, Communism’‘,   Disinterestedness,    Organized skepticism   ഇങ്ങനെ  റോബർട്ട് കെ മെർട്ടൻ  അടിവരയിട്ടു  പറഞ്ഞ  അടിസ്ഥാന  നാലു ഘടകങ്ങളെ  എങ്ങനെയാണ്  ലേഖകൻ അഞ്ചാക്കി  വികലമാക്കുന്നത്  എന്ന്  ശ്രദ്ധിക്കുക! അതും ‘കമ്മ്യൂണിസം’എന്നത്  ഒഴിവാക്കി  രണ്ടെണ്ണം  കൂടുതൽ ചേർത്ത്  വികലമാക്കി! ഇതിൽ  നൈതികതയുടെ  പ്രശ്നവുമുണ്ട്,  ഇതാണ്  ശരിക്കും  വ്യാജനിർമ്മിതി. ‘എന്താണ് കമ്മ്യൂണിസം’?. മെർറ്റൻ വ്യക്തമാക്കിയിട്ടുണ്ട്  മാർക്സിസം അല്ല ഉദ്ദേശിച്ചത്  പ്ലേറ്റോ  കോമൺ -ഇസം  എന്ന അർഥത്തിൽ  ഉപയോഗിച്ച  പൊതു ഉടമസ്ഥത.  ഇപ്പോൾ  ‘കോപ്പി-ലെഫ്റ്റ്’, open source ‘  എന്നൊക്കെ  വിശേഷിപ്പിക്കുന്നതുപോലെ.

  വൈദ്യശാസ്ത്രരംഗത്ത്, ബ്രിട്ടൻ   ഉന്നതനിലവാരത്തിൽ  എത്താൻ കാരണം  ബെർണാഡ്ഷാ  യുടെ  ‘ഡോക്ടർസ് ഡിലമ’ ആണെന്നു പറയാറുണ്ട്. അതിൽ  ആദരണീയനായ  ഡോ .പാർട്രിക്  കല്ലൻ, നേട്ടങ്ങൾ കൊയ്തെടുത്ത,  സർ കോളിൻസോ റിഡ്‌ജനും  തമ്മിലുള്ള  സംഭാഷണം  ഉദ്ധരിക്കട്ടെ ;

Dr.Ridgeon: We’re not a profession: we’re a conspiracy.

(നമ്മുടേത് ഒരു  ഉദ്യാഗമല്ല  ഉടായിപ്പാണ്‌  ഗൂഢാലോചനയാണ്)

Sir Patrick: All professions are conspiracies against the laity.

(അതെ എല്ലാ ഉദ്യാഗങ്ങളും  ജന സാമാന്യത്തിനെതിരെ യുള്ള   ഗൂഢാലോചനയാണ്!)

 എനിക്ക്  ഇതാണ്  ഓർമ്മവരുന്നത്. ധാരാളം കള്ളനാണയങ്ങളും, വ്യാവസായിക  സ്വാധീനങ്ങളും  വൈദ്യ ശാസ്ത്ര രംഗത്തുണ്ട്. ഡോ .പാർട്രിക്  കല്ലനെപോലെയുള്ള  യഥാർത്ഥ ശാസ്ത്രകാരന്മാരുമുണ്ട്, എല്ലാ രംഗത്തെന്നപോലെ തന്നെ!  ഞാൻ ഡോ .കെ .പി  മോഹനനോട്  വിശദീകരണം  ആവശ്യപ്പെടുന്നു!. കാൾ പോപ്പർ, വളരെ വിശദമായി  ചർച്ച ചയ്ത  വിഷയം, അസ്‌ട്രോളജി, മാർക്സിസം (‘ശാസ്ട്രീയ സോഷ്യലിസം’), ഫാസിസം, സൈക്കോ അനാലിസിസ്  ഇവ  ശാസ്ത്രമായി കാണാൻ കഴിയില്ല എന്നു തെളിയിക്കാൻ തന്നെയായിരുന്നു. പ്രാചീന ജ്യോതിശാസ്ത്രം, ശാസ്ത്രമല്ല എന്നു വാദിക്കുമ്പോൾ, ഒരു  ലഘു ചരിത്ര  വിശകലന ത്തിന്  സാംഗത്യം ഉണ്ട്! 

       585 B.C.E ലെ  മിലെറ്റസി ൽ  സൂര്യഗ്രഹണം കൃത്യമായ  പ്രവചിച്ചു ? എന്നുപറയപ്പെടുന്ന തയിൽസ് (Thales of Miletus -624 – 546 BCE )[4]നിന്നാണ്  ‘അനുമാനങ്ങളിൽ'[6] തുടങ്ങി ‘നിഗമന’ങ്ങളിൽ എത്തുന്ന രീതി ശാസ്ത്ര ത്തിന്റെ തുടക്കം.  എല്ലാവസ്തുക്കളും  ജലംകൊണ്ടു  നിർമ്മിച്ചതാണ്ന്നും കാന്തത്തിനു  ആത്മാവ് ഉണ്ട് എന്നും അദ്ദേഹം  നിഗമനങ്ങളിൽ എത്തിയതായി   അരിസ്റ്റോട്ടിൽ പറയുന്നു. അനാക്സിമാണ്ടർ (Anaximander (610 –546 BCE ) ‘എപ്രിയോൺ’എന്ന അനന്തമായ അടിസ്ഥാന ഘടകം കൊണ്ടാണ്  പ്രപഞ്ചം  ആകെ സൃഷ്ടിച്ചതെന്നും  അതുകൊണ്ടുതന്നെ  ആരാലും  സൃഷ്ടിച്ചതല്ല  എന്നും ആണ്  എത്തിച്ചേർന്ന നിഗമനം.    അനന്തമായത് സൃഷ്ടിച്ചു തീർക്കാനാവില്ലല്ലോ?!!!.   [4]. Empedocles (490 –430 BCE ) ആണ്  നാല്  ഘടകങ്ങൾ  ചേർന്ന്  പ്രപഞ്ചം  ഉണ്ടായതായി  ‘അനുമാനിച്ചത്'[5]എന്ന് കരുതുന്നു. ഭൂമി ജലം വായു അഗ്നി  ഇങ്ങനെ  പുനർനാമകരണം ചെയ്തത്  പ്ലെറ്റൊ  ആണ്. അതിനുശേഷം  ശിഷ്യനായ  അരിസ്റ്റോട്ടിൽ  പഞ്ചഭൂതങ്ങളെ  ഗ്രീസിൽ  കുടിയിരുത്തി!.  (Aristotle-384–322 BC)  .അതി  നടുത്തു  തന്നെയാവണം  ഭാരതത്തിൽ പൃഥി ,അപ് , തേജോ  വായു,ആകാശം എന്ന  പഞ്ചഭൂത  ന്യൂനീകരണവും.  സമാനമായി  ചൈനീസ്, ജപ്പാനീസ്    മുതലായ  സസ്കാരങ്ങളിൽ   നിലവിൽ വന്ന  പഞ്ചഭൂത  ‘സിദ്ധാന്ത’ വും ( സിദ്ധ-അന്തം  എന്ന  വിഗ്രഹം  ശ്രദ്ധിക്കുമല്ലോ? വേദ -അന്തം  പോലെ )  പൊതു  സ്വീകാര്യത  നേടിയത്!?. അന്ധകാരയുഗവും,  ആൽക്കമിയുടെ കാലവും   കടന്ന്,   മെൻഡലേവീൽ  തുടങ്ങി,  മൂലകങ്ങളുടെ എണ്ണം നൂറ്റിപത്തൊൻപതിലെത്തി. ചിത്രമാകെ മാറി!.  ‘അടിസ്ഥാന കണങ്ങൾ’, ‘റുഥർഫോർഡിന്റെ മാതൃകയിൽ,  പ്രോട്ടോണും, ന്യൂട്രോണും, ഇലട്രോണും ആയിരുന്നെങ്കിൽ, ഇന്നത്തെ  സാമ്പ്രദായിക മാതൃകയിൽ (Standard Model) എണ്ണത്തിന്  പഴയ പ്രാധാന്യമില്ല, ചിന്തയ്ക്ക് അതീതമായ  സൂഷ്മ നിമിഷങ്ങളിൽ മാത്രമേ പലതിനും സ്ഥിരതയുള്ളു! പക്ഷേ  ഒരു വിജ്ഞാന വിസ്ഫോടനം  സംഭവിച്ചു!, അറിയാവുന്നതിൽ ഏറ്റവും അടിസ്ഥാന  ഘടകങ്ങളുടെ  സ്വഭാവവും, പ്രവർത്തന- പ്രതിപ്രവർത്തനവും, പാരസ്പര്യവും  വിവരിക്കാൻ ശ്രമിക്കുന്ന  ഗണിത-ഭൗതികശാസ്ത്ര  ന്യൂനീകരണങ്ങൾ മുതൽ മുകളിലോട്ടു പറഞ്ഞാൽ, രസതന്ത്രം, ജീവ-രസതന്ത്രം (Bio-Chemistry) ജീവശാസ്ത്രം, നരവംശ ശാസ്ത്രം, സാമൂഹികശാസ്ത്രം  തുടങ്ങി  എല്ലാ വിഭജനങ്ങളിലുമായി  അടങ്ങിയിരിക്കുന്ന,[6]  നമുക്ക്  എന്തെങ്കിലുമൊക്കെ  അറിയാവുന്ന ദ്രവ്യം  നമുക്കിപ്പോഴറിയാവുന്ന  പ്രപഞ്ച മാതൃകയുടെ  അടിസ്ഥാനത്തിൽ  5%ൽ  താഴെമാത്രമാണ്‌ 95% മുകളിൽ  ഇനിയും അറിയേണ്ടതായ  ‘കറുത്ത ദ്രവ്യം’ ആണ് ( 68% dark energy ,27%  Dark matter )!! . ഇതൊരു  വലിയ  തിരിച്ചറിവായി  കരുതണം! ഇതാണ്  അറിവിന്റെ  മാനദണ്ഡം, അന്ത്യവിചാരണയിൽ, യാത്രാമൊഴിയായി  തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ്  ബി.സി  399ൽ  സോക്രറ്റീസ്  പറഞ്ഞത്

 ” എനിക്കെന്ത് അറിയില്ല  എന്നെനിക്കറിയാം…..അതുകൊണ്ടായിരിക്കും    ഡെൽഫിയിൽ  ഒറാക്കിൾ പറഞ്ഞത്  ഞാൻ അറിവുള്ളവനായിരിക്കും(Wise)  എന്ന്,   കാരണം      ഒറാക്കിളിനു   തെറ്റില്ലല്ലോ!!!”[7]

         ഇത്രയും പറഞ്ഞത്  ആയുർവേദവും, പ്രാചീന ജ്യോതിശാസ്ത്രവും ആൽക്കമിയും  എല്ലാം  നമ്മുടെ വിജ്ഞാന ശാഖകളുടെ ശാസ്ത്ര പാരമ്പര്യത്തിന്റെ  പൂർവ്വ ഘടകങ്ങളായി കണ്ട് നിരന്തരമായ ഗവേഷണത്തിനും  സമാനശാഖകളുടെ പോഷണത്തിനുമായി  ഉപയോഗിക്കുകയാണ് വേണ്ടത്. അറിവിനെ  കുത്തകവിമുക്ത മാക്കുക  എന്നതാണ്  കരണീയം!(Dethroning the authority of knowledge).   ശാസ്ത്രീയ സാമൂഹിക സാമ്പത്തിക  രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ടുതന്നെയാണ് കോപ്പർനിക്കസ്, ഗലീലിയോ, ന്യൂട്ടൺ, കെപ്ലർ തുടങ്ങിയവർ  ജ്യോതിശാസ്ത്ര പഠനം തുടങ്ങിയത്, അതിന് കപ്പൽ യാത്രകളിലെ  സ്ഥല -സമയ-ദിശ   ധാരണമുതൽ , ജ്യോതിഷത്തിന്റെ സ്വാധീനം വരെയുണ്ടായിരുന്നു. പലതും  തെറ്റെന്നും  ഇനി  അത്   ഒഴിവാക്കേണ്ടതാണ് എന്നും, പിന്നീട് തിരിച്ചറിഞ്ഞു;  നടപ്പാക്കി എന്നതായിരുന്നു  നവോത്ഥാന വിജയം!.

യൂറോപ്പിൽ  ഏതാണ്ട് മുന്നൂറ് വർഷങ്ങൾ ആണ് നവോത്ഥാനം അരങ്ങു തകർത്തത്. എല്ലാ വിജ്ഞാന മേഖലകളുടെയും  സമൂല രീതിശാസ്ത്ര  പരിഷ്കാരമായിരുന്ന  ഫലം  തോമസ് കുൺ ന്റെ  ഭാഷയിൽ  പറഞ്ഞാൽ രീതിശാസ്ത്ര  വ്യതിചലനം  (Paradigm shift ).   അതിന്റെ അനുരണനങ്ങൾ ഇവിടെയുമെത്തി, ഇരുപതാം നൂറ്റാണ്ടിന്റെ  ആദ്യ പകുതിയിൽ കുറച്ചുകാലം മാത്രം ! അതേസമയം  ബുദ്ധമത കാലത്തിനുശേഷം    തുടങ്ങിയ  ഭരതത്തിന്റെ അന്ധകാരയുഗങ്ങൾ യൂറോപ്പിലേതിനും വളരെ മുമ്പേ തന്നെയായിരുന്നു !. ഇന്നും തുടരുന്നു!  ലോകത്തിമുൻപിൽ  ഒരു നാണക്കേടായി  ‘ജാതിവ്യവസ്ഥ എന്ന കടുത്ത അവമതി യുടെ  അകമ്പടിയോടെ ! പിന്നിവിടെ, ഹസ്തരേഖാ ശാസ്ത്രവും ,വലംമ്പിരി ശംഖും ,പക്ഷിശാസ്ത്രവുമൊക്കെ  നിലനിന്നില്ലങ്കിൽ അല്ലേ  അത്ഭുതം!

ആയുർവേദ സ്ഥാപനങ്ങളിൽ അലോപ്പതി ഡോക്ടർമാരും, അലോപ്പതി സ്ഥാപനങ്ങളിൽ, ആയുർവേദ ഗവേഷകരും.  രണ്ടിടത്തും കെമിസ്ട്രി, ബയോളജി,ഫിസിക്സ് ഗവേഷകരും എത്തട്ടേ!, ദോഷ ഫലമുള്ള  ഘടകങ്ങൾ കണ്ടെത്തട്ടെ; അവിടെയാണ്  ദേശീയ -അന്തർദേശീയ, വ്യവസായ താൽപ്പര്യങ്ങളും ,അഴിമതിയും  സ്ഥാനമോഹവും  പ്രതിബന്ധമാകുന്നത്; രണ്ടു മേഖലകളിലും  മറ്റെവിടെയും പോലെത്തന്നെ ധരാളം കള്ളനാണയങ്ങൾ  ഉണ്ടെന്നത് ആർക്കാണ് അറിയാത്തത്? .

നൂറു വർഷങ്ങൾ കഴിയുമ്പോൾ ഇപ്പറയുന്ന  ‘ആധുനിക വൈദ്യ ശാസ്ത്രം, ന്യൂട്ടോണിയൻ ബലതന്ത്രം (ഇപ്പോൾ തന്നെ!) ,ഇവ അശാസ്ത്രീയമാണ് എന്ന്  പറയേണ്ടതായി വരികയില്ലേ ? . തെറ്റെന്നു  തെളിയിക്കാൻ  കഴിയുന്നതുമാത്രമാണ്  ശാസ്ത്രം  എന്നാണ്  കാൾ പോപ്പറുടെ  കണ്ടെത്തൽ. വ്യത്യസ്ത  വിശ്വാസങ്ങൾ തമ്മിൽ  തർക്കത്തിനു കാര്യമില്ലെന്നും, മാർക്സിസവും ,ഫാസിസവും ഉൾപ്പെടെ  ഒരു മതമൗലികവാദവും  ശാസ്ത്രമല്ല  എന്നുതന്നെയാണ് കാൾ പോപ്പർ  സ്ഥാപിച്ചത്, തെറ്റെന്നു തെളിയിക്കുന്നതിനു മാത്രമേ ഗവേഷണത്തിനും,പഠനത്തിനും സത്യസന്ധമായ  പ്രയോഗത്തിനും,    സാദ്ധ്യതയും  സാധുതയും  ഉള്ളൂ!.

——————————————————————-

1.Ref : The Logic of Scientific Discovery ,The Poverty of Historicism ,The Open Society and its Enemies, Conjectures and Refutations ,Objective Knowledge,Unended Quest,The Self and its Brain, The Postscript to The Logic of Scientific Discovery, Volumes I, II & III,Realism and the Aim of Science,The Open Universe,Quantum Theory and the Schism in Physics : Major works by  Karl Popper .

2. Holism –from Greek ὅλος holos “all, whole, entire”.

3.”The totality is not, as it were, a mere heap, but the whole is something besides the parts ..Book VIII, 1045 a.8–10..

4. Burnet : Early Greek Philosophy P.51,History of Western Philosophy : Bertrand Russell

5. നിവേശനത്തെയും(Induction) ,അനുമാനത്തെയും(deduction) , ഭാരതത്തിലെ  ചാർവാകകരും ,  പിന്നീട്  എട്ടാം നൂറ്റാണ്ടിൽ  കേരളത്തിൽ  ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന  ജയരാശി ഭട്ടും  നിഷേധിച്ചു.Jayarāśi Bhaṭṭa  (dated to ca. 770–830 by Franco 1994), author of the ‘Tattvopaplavasimha’ (tattva-upa.plava-simha “The Lion that Devours All Categories”/”The Upsetting of All Principles” ‘തത്വ ഉപ പാൽവ സിംഹ’ .  Every reason to believe that he lived near Kochi  Ref:’Stanford Encyclopedia of Philosophy’ http://plato.stanford.edu/entries/jayaraasi/ . നവോത്ഥാന കാലത്തിന്റെ  ഉത്തരഭാഗത്താണ് ഡേവിഡ്ഹും(David Hume 1711-1776), ഇമ്മാനുവൽ കാന്റ്  (Immanuel Kant – 22 April 1724 – 12 February 1804-Magnum opus- ‘Crtic of pure reason’ )പ്രശ്നം(Problem of Induction) തിരിച്ചറിഞ്ഞത്,കാൾപോപ്പേർ . നിവേശത്തെ  ശാസ്ത്രത്തിന്റെ  പടിക്കുപുറത്താക്കി!  പറയാൻ  കാരണം  മലയാളത്തിന്  ഒരു സൗകര്യം കിട്ടി  ‘അനുമാനം ‘ (==Conjecture) എന്നുമാത്രം പറഞ്ഞാൽ നിഗമനം  പോലും  അനുമാനത്തിന്റെ  പരിധിയിൽ  വരും Ref: Conjectures and Refutations-KP

6. അടിസ്ഥാന വിശകലനത്തിൽ  രസതന്ത്ര ധാരണകളുടെ  മൂലം  ഭൗതിത ശാസ്ത്രത്തിലും, ജീവ ശാസ്ത്രത്തിന്റേത്  രസതന്ത്രത്തിലും , നരവംശശാസ്ത്രം ,സാമൂഹികശാസ്ത്രം  ഇവ അതിന്  ഉപരി ഘടനയിലും ശൃഗലാ  ബദ്ധമാണ് എന്ന്  തിരിച്ചറിഞ്ഞത്  നവോത്ഥന കാല  ദർശനങ്ങളാണ് !

7.The Socratic ApologyCrito, and Phaedo, by Plato.)

പ്രൊഫ .ഗോപാലകൃഷ്ണ പണിക്കർ ,

ചങ്ങനാശേരി.

Another letter posted in F.B last week 
  മാതൃഭൂമി  (2016 -ആഗസ്റ്റ് -14  ലക്കും 22 )  രണ്ട്  പ്രൗഢ  ലേഖനങ്ങൾ , അഡ്വ ,ജോഷി  ജേക്കബിന്റെ  അത്യധികം  ചിന്തോദ്ധീപകമായ  ഒരു  കത്ത്  ! കെ  സഹദേവന്റെയും , കെ .വേണുവിന്റെയും – ഒരുമുൻകമ്മ്യൂണിസ്റ്  എന്നലേബലിനുപുറത്തേക്കു വന്ന്  യുക്തി  ഭദ്രമായ  വാദങ്ങളും കാലിക  പ്രസക്തിയുള്ള  ചർച്ചകളിലേക്ക്  കെ വേണു പുരോഗമിക്കുന്നു . കെ  സഹദേവനാകട്ടെ  സാമാന്യ  ആഴത്തിലുള്ള  ചർച്ചകളിലേക്കും ! ഊർജ്ജ  വിനിയോഗം ,വിതരണം , ക്രമവിരുദ്ധത(entropy) ,സെർജി  പൊദോളിൻസ്കി ( Sergie Androvic Podolinski ,1850-1891) യുടെ  കണ്ടെത്തലുകളെ  പറ്റിയും  സവിസ്തരം   താപ  ഗതിക  ശാസ്ത്രം  പ്രത്യേ കിച്ചു   സമതുലിതാവസ്ഥയിൽ  നിന്നും  അകലെയുള്ളത് (Far from equilibrium Thermodynamics) ,പാരിസ്ഥിതിക  നരവംശ  ശാസ്ത്രം (Ecological anthropology), ഇവയും  ബന്ധപ്പെട്ട  സൈദ്ധാന്തിക  ചുറ്റുപാടുകളും  വായന ക്കാരിലേക്കു കൊണ്ടുവരുന്നു – അക്കാദമികനിലവാരം  കുത്തനെ കുറയുന്ന  ഒരു  സാമൂഹിക  സാഹചര്യത്തിൽ , ലേഖകന്മാർക്കും  കത്തെഴുതിയ  അഡ്വ  ജോഷി  ജേക്കബ് ,പ്രൊഫ .ആർ .ഗോപീമണി  എന്നിവർക്കും  പ്രസിദ്ധീകരിച്ച  മാതൃഭൂമിയ്ക്കും  വേണ്ട  ഇടപെടലുകൾ  നടത്തുന്നു  എന്നതിന് അഭി നന്ദനങ്ങൾ !- പക്ഷേ  മുഖചിത്രം  കണ്ടാൽ  ഉള്ളടക്കത്തെപ്പറ്റി  അത്ര തോന്നില്ല!  എന്നത്  എന്റെ  കാഴ്ചപ്പാടിന്റെ  വ്യത്യാസമായി  കണ്ടുകൊള്ളൂ!.  
 പ്രൊഫ .ഗോപാലകൃഷ്ണ പണിക്കർ

ചങ്ങനാശേരി

   
 

 
 
 
 

 

Advertisements

One thought on “Two letters to Mathrubhoomi weekly

  1. Pingback: ഇന്ത്യനൂർ ഗോപിമാസ്റ്ററെ അനുസ്മരിക്കുമ്പോൾ ! | Swaraj.Opensociety

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s