ഇന്ത്യനൂർ ഗോപിമാസ്റ്ററെ അനുസ്മരിക്കുമ്പോൾ !

gopimaster_notice

പ്രസിദ്ധമായ  ചെർപ്പുളശ്ശേരിക്കടുത്ത് – ഇന്ത്യനൂർ ഗോപിമാസ്റ്റർ  ദീർഘകാലം  പ്രഥമ അദ്ധ്യാപകനായി  സേവനം  അനുഷ്ഠിച്ച ,  അടക്കാപുത്തൂർ  ഹൈസ്‌കൂൾ  അങ്കണത്തിൽ , 2016  ഡിസംബർ 18 ന് നടത്തിയ  അനുസ്മരണ  സമ്മേളനം  ചരിത്രപരമായ  പ്രാധാന്യം  ഉള്ളതായി  തോന്നി , പ്രത്യേകിച്ച്  ശ്രീമതി മേധാ പട്കർ, പരിസ്ഥിതി -രാഷ്ട്രീയ -സാമൂഹിക വിഷയങ്ങളിൽ  മുതൽ എല്ലാ  മേഖലകളിലും   രീതിശാസ്ത്ര  വ്യതിചലനം (Paradigm -shift ) യുക്തിഭദ്രമായിത്തന്നെ  ആവശ്യപ്പെട്ടപ്പോൾ! . ഡോ .പി .എസ്  പണിക്കർ, പ്രൊഫ. കുസുമം  ജോസഫ്  അതിനുശേഷം  ഞാനും  എടുത്ത നിലപാടുകൾക്കു സ്വാഭാവികമായും  ധാരാളം  സമാനതകൾ  ഉണ്ടായിരുന്നു.

“രാഷ്ട്രീയ  പ്രവർത്തകർ പൊതു  പ്രവർത്തകർ കൂടിയാവണം!,  അല്ലാതെ  സ്വന്തം  അണികളുടെ  മാത്രം  ചോദ്യം  ചെയ്യപ്പെടാത്ത  നേതാവായാൽ  പോരാ ” എന്നുതന്നേ!; കുസമം  ടീച്ചർ  വ്യക്തമായി  പറഞ്ഞു.

 ‘സുസ്ഥിര  വികസനം  കേരളത്തിന്റെ  പരിപ്രേക്ഷ്യം ‘ എന്ന  തലക്കെട്ടിൽ  ശ്രീ  എം  എ  ബേബിയും,  അദ്ധ്യക്ഷ പ്രസംഗത്തിൽ  ശ്രീ  എം  ബി  രാജേഷ് എം .പി യും  പിന്നീട്  രാവിലെയും  ഉച്ചകഴിഞ്ഞുമായി  തുടർന്ന  സമ്മേളനത്തിൽ , ശ്രീ  വി  സി  കബീർ  മാസ്റ്റർ  തുടങ്ങിയവരും   വ്യത്യസ്തമായ  രീതിശാസ്ത്രത്തിലൂടെ  ഇന്ത്യനൂർ  ഗോപി  മാസ്റ്ററുടെയും  സഹപ്രവർത്തകരുടെയും  പാരിസ്ഥിതിക  ഇടപെടലുകളെ  വിലയിരുത്തി!. സമൂഹ  മാദ്ധ്യമങ്ങളുടെ  സാദ്ധ്യതകൾ തിരിച്ചറിഞ്ഞു,  തുറന്ന  ചർച്ചയ്ക്കായി,  ചില  അഭിപ്രായങ്ങൾ  അവതരിപ്പിക്കട്ടെ!.  ‘ഗോപിമാസ്റ്റർ  അനുസ്മരണ’ സമ്മേളനത്തിൽ  ഞാൻ  സംസാരിച്ചതിന്റെ  ഒരു  വിപുലീകൃത രൂപമായി  ഇതിനെ  കാണാം !. Text of my talk with added quotations for logical sufficiency.–  

                                      “ഒരു  വ്യക്തിയേയോ , പ്രസ്ഥാനത്തെയോ  പിന്നീട്  വിലയിരുത്തുമ്പോൾ  ചില  അടിസ്ഥാന  പ്രമാണങ്ങൾ  അംഗീകരിക്കുന്നത്  യുക്തിസഹമാണ്  എന്ന്  ഞാൻ  കരുതുന്നു ! ചില രീതിശാസ്ത്രങ്ങൾ  സാമൂഹിക  ചിന്തയുടെ  മുഖ്യ ധാരകളായി  വികസിക്കുന്നതുകാണാം .  കഴിഞ്ഞനൂറ്റാണ്ടിന്റെ  ആദ്യ പകുതി  മുതൽ, അവസാന  രണ്ടു ദശകങ്ങൾ  വരെ,  ഇടതുപക്ഷമെന്ന്  പൊതുവേ  വിവക്ഷിച്ചിരുന്ന  പക്ഷത്തുതന്നെയായിരുന്നു  മുഖ്യധാര  പുരോഗമന  ചിന്ത !.  കേരളത്തിന്റെ  നാവോത്ഥാന മൂല്യങ്ങളുടെ  വിളവെടുപ്പായി  അതിനെ  കാണുന്നതിൽ  തെറ്റില്ല! .എഴുപതുകളിൽ യുവാവായിരിക്കുകയും കമ്മ്യൂണിസ്റ്റു  സഹയാത്രികനോ,  പ്രവർത്തകനോ , അല്ലാതെ  ആയിരിക്കുകയും,  ആണെകിൽ  എന്തോ  കുഴപ്പമുണ്ട് !; എന്നുതന്നെയായിരുന്നു  പൊതുധാരണ!;  ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ  മുതൽ  ട്രേഡ് യൂണിയൻ ,രാഷ്ട്രീയ  കൂട്ടായ്മകളിൽ  വരെ  ഇതിന്റെ  അനുരണനങ്ങൾ  പ്രകടമായിരുന്നു !.   ബഹുമാന്യരായ പി ടി ഭാസ്കരപ്പണിക്കർ ,ഇന്ത്യനൂർ ഗോപിമാസ്റ്റർ , ഇപ്പോൾ  നമ്മോടൊപ്പമുള്ള  ഡോ .പി .എസ് പണിക്കർ  തുടങ്ങിയവരുടെ, അതുപോലെയുള്ള പരശതം  സത്യസന്ധരായ  പൊതുപ്രവർത്തകരുടെ, സാമൂഹ്യ പരിഷ്കർത്താക്കളുടെ,  സംഘടിത ശ്രമങ്ങൾ   ഇതിന്റെ  തുടർച്ചയായി  തന്നെയാണ്  വിലയിരുത്തപ്പെടേണ്ടത്!.   ‘ഹരിതപക്ഷ’ മെന്നത്  ഇടതുപക്ഷത്തിന്റെ  ഭാഗമായി തന്നെയാണ്  അന്ന്  അടയാളപ്പെടുത്തിയിരുന്നത് !. ‘സൈലന്റ് വാലി’, പ്ലാച്ചിമട,  ഭാരതപ്പുഴ  സംരക്ഷണ  നീക്കങ്ങൾ  ഇവയൊക്കെ  ഈ ധാരകളുടെ  കൈവഴികൾ  തന്നെയായിരുന്നു!. പക്ഷേ  ധനകാര്യ  സ്ഥാപനങ്ങളുടെ  വാർഷിക,  അർദ്ധ വാർഷിക  കണക്കെടുപ്പുപോലെ  ഇതിലെ  വിജയ -പരാജയങ്ങൾ   വിലയിരുത്തുന്നത്,  ശുദ്ധ  ഭോഷ്ക്  തന്നെയാണ്!.  1947 ലെ യോ  1948ലയോ  ഇന്ത്യയുടെ  വാർഷിക-അർദ്ധ  വാർഷിക, സാമൂഹിക , രാഷ്ട്രീയ  കണക്കെടുപ്പുനടത്തിയാലും, ഇതേഫലം  തന്നെയാണ്!.  ജാലിയൻവാലാബാഗും, ഒന്നാം സ്വാതന്ത്ര്യസമരവും,  ചരിത്രത്താളുകളിൽ  ഇടംപിടിക്കാത്ത  നൂറുനൂറു  ചെറുത്തുനിൽപ്പുകളുടെ   തുടർച്ചയാണ്. സംഭവങ്ങളുടേയും,  അടിച്ചമർത്തലുകളുടെയും, ചെറുത്തുനിൽപ്പുകളുടെയും, രാജകീയകള്ളങ്ങളും,  തുടർചലനങ്ങളും, കരണങ്ങളും, പ്രതികരണങ്ങളും, രൂപമാറ്റം വന്ന  തനിയാവർത്തനങ്ങളുമായി അതങ്ങനെ  തുടരും,  ഒരു  നൈരന്തര്യമായി!.  ഏതെങ്കിലും  കഷണം  അടർത്തിമാറ്റി  പരിശോധിച്ചാൽ  എങ്ങനെയാണ്  അതിന്റെ  ചലനശാസ്ത്രം (അങ്ങനെയൊന്നുണ്ടെങ്കിൽ പോലും!) മനസ്സിലാകുന്നത്!.  വർത്തമാനകാല  ചെറുത്തുനിൽപ്പുകളും,  അതിന്റെ  തിരിച്ചടികളും,  കൂട്ടിക്കൊടുപ്പുകളും  എല്ലാം  ഒരു  തുടർ പ്രക്രിയതന്നെയാണ്.   നാം  ചരിത്രത്തിന്റെ  അവസാന  അദ്ധ്യായങ്ങൾ  എഴുതുകയുമൊന്നുമല്ലല്ലോ!?.  പിന്നിൽ  നിന്നു കുത്തിയവരും,  മുന്നിൽനിന്നു  കച്ചവടം  നടത്തിയവരും.  ഈ  നൈരന്തര്യത്തിന്റെ  ഭാഗം  തന്നെയാണ്!. എഴുതപ്പെട്ടതോ  ഇനിയും  കൂട്ടിച്ചേർക്കപ്പെടേണ്ടതായോ, തിരുത്തേണ്ടതായോ  ഉള്ള  മാനവചരിത്രത്തിലുടനീളം  ഇത്തരം  മുറ്റന്നേങ്ങളും അപഭ്രമ്ശങ്ങളും  കാണാം !. H. G. Wells –  The Outline of History : Being a Plain History of Life and Mankind (1920) എന്ന  പ്രസിദ്ധ  പഠനത്തിൽ  പറഞ്ഞത്,  അതുപോലെ  ഉദ്ധരിക്കാം (തർജ്ജിമ  ആരെങ്കിലും  ആവശ്യപ്പെട്ടാൽ  അർത്ഥം  ശരിയായി  മനസ്സിലാക്കിയ  സുഹൃത്തുക്കളോ  ഞാനോ അതു  ചെയ്യാം  അല്ലെങ്കിൽ  കോപ്പി പേസ്റ്റ് ചെയ്ത്  ഗൂഗിൾ  ട്രാൻസ്ലേഷൻ  നടത്തിയാലും  ഏറെക്കുറെ  കാര്യം  പിടികിട്ടും )
quote / “The last twenty-three centuries of history are like the efforts of some impulsive, hasty immortal to think clearly and live rightly. Blunder follows blunder; promising beginnings end in grotesque disappointments; streams of living water are poisoned by the cup that conveys them to the thirsty lips of mankind. But the hope of men rises again at last after every disaster”/unquote .

Alexis de Tocqueville who wrote in mid 1800 ,about the French Revolution ,”Began with a push towards decentralization…[but became,]in the end, an extension of centralization.” It seems to be true in the whole ‘HiStory’!.

അതേ  പോലെത്തന്നെ  19 ഓളോം  സസ്കാരങ്ങളുടെ  വളർച്ചയും ,വിളർച്ചയും  പഠിച്ചു  ബ്രഹത്തായ  ചരിത്രപഠനം  എഴുതിയ  അർണോൾഡ്  ടോയൻബിയേ  ഉദ്ധരിക്കട്ടെ !
“First the Dominant Minority attempts to hold by force—against all right and reason—a position of inherited privilege which it has ceased to merit; and then the Proletariat repays injustice with resentment, fear with hate, and violence with violence when it executes its acts of secession. Yet the whole movement ends in positive acts of creation—and this on the part of all the actors in the tragedy of disintegration. The Dominant Minority creates a universal state, the Internal Proletariat a universal church, and the External Proletariat a bevy of barbarian war-bands.”
  ഇത്തരം  ചരിത്ര  ദൃഷ്ട്ടാന്തങ്ങൾക്കു  യുക്തിഭദ്രത  നൽകുന്നത്  കാറൽ മാർക്സും  എൻഗൽസും  ചേർന്ന്  ‘The German Ideology യിൽ   (1845) എഴുതിയ  പ്രൗഢ  ലേഖനമാണ്.
 quote/  We know only a single science, the science of history. One can look at history from two sides and divide it into the history of nature and the history of men. The two sides are, however, inseparable; the history of nature and the history of men are dependent on each other so long as men exist. /unquote
ഇത്തരം അടിസ്ഥാന  രീതിശാസ്ത്ര  മാനദണ്ഡങ്ങൾ  അംഗീകരിക്കാമെങ്കിൽ  ഞാനൊരു  സമസ്യ  പൂരിപ്പിക്കാൻ  പറയും ,ബഹുമാന്യരായ  പി ടി  ഭാസ്കരപ്പണിക്കരെയും, ഗോപിമാസ്റ്ററെയും, ഇപ്പോൾ  നമ്മോടൊപ്പം  വേദിയിലുള്ള  ഡോ .പി  എസ്  പണിക്കരെയും, ഇന്ന്  നിങ്ങളോടു  സംസാരിച്ച  കുസുമം ടീച്ചറെയും, മേദാജിയേയുമൊക്കെ  അടയാളപ്പെടുത്തുന്ന  പൊതു  ഘടകമെന്താണ്?.  H. G. Wells പറഞ്ഞ പോലെ  impulsive, hasty immortal to think clearly and live rightly എന്ന  വിശേഷണമാണോ?, നമ്മുടെ  ഭാഷയിൽ  അതിന്  ഒറ്റവാക്ക്  ലഭിക്കുമോ ? എന്റെ  അറിവിൽ  ഇല്ല!.  പക്ഷേ  അതിന്റെ  വിപരീത  പദം  ഏവർക്കുമറിയാം  ‘ഉടായിപ്പു’!.  ഇതൊരു ‘അർത്ഥ പരമായ(semantics) ഭാഷാ പ്രശ്നമല്ല!.  ചരിത്രപരമായ  സാംസ്‌കാരിക  പ്രശ്നമാണ് !. ‘ഉഡായിപ്പും’  അതിന്റെ  അർത്ഥവും  ഞാൻ  പഠിച്ചത്  2006ൽ,  എന്റെ  ബിരുദ-ബിരുദാനന്തര  വിദ്യാർഥികളിൽ  നിന്നാണ് ! (സഹപ്രവർത്തകരായ  ചില  അദ്ധ്യാപകരെപ്പറ്റി  പറഞ്ഞ  പരാതിയിൽ,  പ്രധാനവാക്ക്  ഇതായിരുന്നു !, പഠിക്കാതെ  പഠിപ്പിക്കാൻ  വരുന്നു  മൊത്തം  ഉടായിപ്പാണ്‌ ! )പക്ഷേ, 20 BCE ൽ  ഗ്രീക്ക്  സംസ്കാര ത്തിന്റെ  അവസാന  നാളുകളിൽ  റോമൻ  കവിയായ  ഹൊറാസ്, ‘സാഫേരേ ഔദേ’ (Sapere aude- Latin) എന്ന  പ്രയോഗം  നടത്തി !.  “Dare to be wise”, or even more loosely as “Dare to think for yourself!”  എന്നോ  ആഗലേയ  മൊഴിമാറ്റം  നടത്താം , ‘പ്രജ്ഞ  ഉള്ളവനാകാനുള്ള  ധൈര്യം  ഉണ്ടായിരിക്കുക’  എന്ന  മലയാള  തർജ്ജിമ  യുക്തി ഭദ്രമാണ്  എന്ന്  എനിക്കുതോന്നുന്നു!.   നവോത്ഥാന കാലഘട്ടത്തിലെ  ഏറ്റവും  മിഴിവുറ്റ  ദാർശനികനായ  ഇമ്മാനുവൽ  കാന്റ്  തന്റെ  പ്രസിദ്ധമായ ‘ എന്താണ്  എൻലൈറ്റണമെന്റ് ‘എന്ന  ലേഖനത്തിൽ  അത്   ഉദ്ധരിക്കുകയും  നവോത്ഥാന കാല -‘യുദ്ധവിളി’ (War  cry ) യായി  സ്വീകരിക്കുകയും  ചെയ്തു . ഇത്രയും  പറഞ്ഞത്’  മേധാപട്കർ ഉപയോഗിച്ച -രീതിശാസ്ത്ര  വ്യതിചലനം ( ‘Paradigm  shift ‘ in fact she used the term as  ‘Paradigm  change’) എന്ന  നിർദ്ദേശത്തെ  കൂടുതൽ  വ്യക്തമാക്കുന്നതിനുവേണ്ടിയാണ്  ഭൗതിക ശാസ്ത്രജ്ഞനും  ദർശനികനുമായ  തോമസ്  കുൺ  1962 പ്രസിദ്ധീകരിച്ച  The Structure of Scientific Revolutions (1962). എന്ന ബുക്കിലാണ്  ഈപ്രയോഗം  ആധികാരികമായി  ദാർശനിക  ചർച്ചകളിൽ  വരുന്നത് , ഗ്രീസിൽ  ഏതാണ്ട്  അഞ്ഞൂറു വർഷങ്ങൾ  കൊണ്ട്  നടന്ന  ആദ്യ  സാസ്കാരിക  വിപ്ലവം(from BCE 700-BCE 200 )   അതിന്റെ  ആവർത്തനം  എന്നതുപോലെ  നടന്ന  യൂറോപ്പിലെ  നവോത്ഥാനം ,(Renaissance-rebirth  ) ലോകമെമ്പാടും  ഉണ്ടായ,  അതിന്റെ  അനുരണനങ്ങൾ ,  ഇവയെ  ശാസ്ത്രീയമായി  മനസ്സിലാക്കുന്നതിനാണ്  കുൺ  ശ്രമിച്ചത്  അതേ രീതിശാസ്ത്രമുപയോഗിച്ചു   ഏകദേശം ഇരുപതിനായിരം  വർഷങ്ങൾക്കു  മുൻപ്, സംസാരഭാഷ , കലപ്പകൃഷി , കന്നുകാലിവളർത്തൽ, മൺപാത്ര നിർമ്മാണം ,രാജാധികാരം , fertility cults, ritualistic cannibalism. കുടുംബം -സ്വകാര്യ സ്വത്ത് ete etc ( പ്ലേറ്റോയുടെ  കാലത്തുപോലും  ഭൂമി ,സ്ത്രീ ,അടിമകൾ  ഇവയാണ്  സ്വകാര്യ  സ്വത്തിന്റെ നിർവചനത്തിൽ  വരിക, (Ref : Republic vol III -Plato)വർത്തമാനകാല  ബോധ്യങ്ങളുമായി  തുലനം  ചെയ്താൽ  എന്താണ്  ‘Paradigm  shift ‘ എന്നു  മനസ്സിലാകും !)  ഇവയിലൂടെ  വികാസം  പ്രാപിച്ചു  (Neolithic revolution ) പിന്നീട്  പതിനായിരം  വര്ഷങ്ങളോളോം  നീണ്ട  അന്ധകാര  ഇടവേളയ്ക്കുശേഷം  വളർന്ന  അക്ഷരവിദ്യ -ഹോമർ – തേയിൽസ് ,അനക്‌സാഡിമാറ്റർ, യൂക്ലിഡ് ,പൈതഗോറസ്, ഡെമോക്രറ്റുസ് – പെരിക്ളീസ് -സോക്രട്ടീസ് -പ്ലേറ്റോ – അരിസ്റ്റോട്ടിൽ  എന്നിങ്ങനെ  വളർന്ന  ഗ്രീസ്സിലെ  സംസ്കാരം  ജനാധിപത്യത്തിന്റെ  ബാലപാഠങ്ങൾ (Ref: History of Western Philosophy -By Bertrand Russell, Rostovtseff ,H.J rose etc )അന്ധകാരയുഗങ്ങൾക്കുശേഷം  യൂറോപ്പിൽ  ഏതാണ്ട്  മൂന്നു നൂറ്റാണ്ടുകൾ  കൊണ്ട്  വികസിച്ചു  കൂമ്പടിഞ്ഞ  നവോത്ഥാനം,(നൂറ്റാണ്ടുകൾക്കുശേഷമാണ്  ഇന്ത്യയുൾപ്പെടെയുള്ള ഭൂവിഭാഗങ്ങളിൽ  അതിന്റെ  അനുരണനങ്ങൾ  എത്തിയത് എന്നത്  സ്വാഭാവികം)  അച്ചടിവിദ്യയും,  ശാസ്ത്രസാങ്കേതി-വ്യവസായ വിപ്ലവവും, കോളനികളും , പ്രകൃതിയുടെ മേലുള്ള  കടന്നാക്രമണവും – കമ്മ്യൂണിസവും  ഫാസിസവും -ഒക്കെ   മനസ്സിലാക്കാനാവും! ഏതാണ്ട്  എല്ലാ  മേഖലകളിലും  പ്രകടമാകുന്ന  തുടർച്ചയുടെയും,  ഇടർച്ചയുടെയും വേർതിരിവുകളുടെ,  ചലന  ശാസ്ത്രം !  ഇടർച്ചകളുടെ കാലത്താണ്  രീതിശാസ്ത്ര  വ്യതിചലനമുണ്ടാവുന്നത്; ഇതുശരിയാണെങ്കിൽ ,   വിവരവിപ്ലവത്തിന്റെ (Information revolution ) വർത്തമാനകാലം,  രീതിശാസ്ത്ര  വ്യതിചലനം  ആവശ്യപ്പെടുന്നു; അതുമാത്രമല്ല  ലോകം  മുഴുവൻ ഒരു  ചെറിയ  ഗ്രാമമെന്നതുപോലെ  പരസ്പരം  ബന്ധപ്പെടുന്നു !. (ആംഗലേയത്തിലേക്കു  മൊഴിമാറ്റം  നടത്താതെ തന്നെ  ഗ്രീസ് ,യൂറോപ്പ് ,അമേരിക്ക , ആസ്‌ട്രേലിയ തുടങ്ങിയ  ഭൂഭാഗങ്ങളിൽ വ്യത്യസ്ത  ഭാഷയും  സംസ്കാരവും  മാതൃകമായോ  പൈതൃകമായോ  വഹിക്കുന്നവർ ,  എന്റെ  മുഖപുസ്തകത്താളിലെ  സുഹൃത്തുക്കൾ,  ഈ  കുറിപ്പ്  വായിച്ചു,  മറുകുറിപ്പ്  എഴുതും  എന്നത്  എന്റെ  അനുഭവം!. എങ്കിലും  അർത്ഥ  ശോഷണം  വരാതിരിക്കുന്നതിനായി  ഇതിന്റെ  ആഗലേയ പരിഭാഷ  എനിക്കുടനെ  എഴുതിയേപറ്റൂ!), നമ്മുടെ രാജ്യത്ത്, സംസ്ഥാനത്ത് ,  കൃത്യമായി  മുന്നോട്ടുവയ്ക്കുവാനുള്ള  രീതിശാസ്ത്ര  പരിഷ്ക്കരണം എന്ത് ?. ഏറ്റവും  പ്രാധാന്യമുള്ളത്  രണ്ടായിരത്തിലധികം  വർഷങ്ങളായി  അരങ്ങുവാഴുന്ന  ജാതിവ്യവസ്ഥയുടെ  ഉന്മൂലനം  തന്നേ!.  ഡോ . ബാബാസാഹിബ്  അംബേദ്ക്കർ  കൃത്യമായി  തിരിച്ചറിഞ്ഞതും  ഗുജറാത്തിൽ  ജനിച്ചുവളർന്ന  ജിഗ്നേഷ്  മേവാനി  ഏറ്റെടുത്തതുമായ  ദൗത്യം!.  

 ദളിത്  ആദിവാസി  ജനവിഭാഗത്തിന്  അർഹതപ്പെട്ട   ഭൂമി  കാർഷിക വൃത്തിക്കായി  കൊടുക്കുക!  വരമ്പുകുത്തിയതും, വാച്ചാലു കീറിയതും, വിത്തിറക്കിയതും,  കളപറിച്ചതും, കൊയ്തതും  മെതിച്ചതും  പത്തായം  നിറച്ചതും  മറ്റാരുമല്ലല്ലോ!.മൂന്നു നേരം വയറുനിറയ്ക്കാൻ അടിസ്ഥാന കർഷകൻ!. അവന് പക്ഷേ, സർക്കാർകണക്കിൽ ഭൂമിയില്ല ! രണ്ടുനേരമോ അതിൽ താഴയോ മാത്രം എന്തെങ്കിലും കഴിച്ചു എന്ന് സമാധാനിക്കാൻ മാത്രം വിധിക്കപ്പെട്ടവർ ! വെറും വോട്ടുകുത്തികൾ !ഈ ഭരണകൂടങ്ങൾ ഒക്കെ വരുന്നതിനുമുമ്പേ ,പെറുക്കിത്തിന്നും ,വേട്ടയാടിയും മറ്റുജീവജാലങ്ങളെ പോലെ ആകാശവും ഭൂമിയും ,വനവും ,ജലവും വായുവും , കടലുമൊക്കെ അവനു സ്വന്തമായിരുന്നു, ഇനിയിപ്പോൾ കടലും ,വായുവും ജലവുമെല്ലാം, പേരിൽ കൂട്ടി കരമടച്ചു പോക്കുവരവു് നടത്തണമെന്നു പറയുമോ ആവൊ ? ‘അന്നദാതാവായ പൊന്നുതമ്പുരാന്’  തിന്നാനല്ലാതെ!. വ്യാഴവട്ടത്തിലൊരിക്കൽ  മുറജപം  നടത്താനും  അതിനുവേണ്ടി, മുലക്കരം, മീശക്കരം, തളപ്പുകരം മുതൽ  കാക്കത്തൊള്ളായിരം തരം  നികുതി ചുമത്തി; ജനത്തെ  മക്കാറാക്കി; നികുതിയൊഴിവാക്കിയ  ദേവസ്വം,ബ്രമ്മസ്വം സ്വത്തുക്കൾ  പെരുപ്പിക്കാനല്ലാതെ!; ഇപ്പോഴോർക്കുമ്പോൾ  നാണക്കേടാകുന്നല്ലേ!?. അതാണ്  രീതിശാസ്ത്ര  വ്യതിചലനം!. നീർത്തടങ്ങളും,വനഭൂമിയും  സംരക്ഷിക്കാൻ  അത്  സ്വന്തം  ഉണ്മയുടെ  ഭാഗമായി  കാണുന്നവരെ  കാര്യക്കാരായി ഏൽപ്പിക്കുക  എന്നതാണ്  യുക്തിഭദ്രമായ നീക്കം!. കുട്ടനാട്ടുകാരനായ  എന്റെ  ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ  സ്ഥലനാമങ്ങൾ  ചാത്തങ്കേരി ,കുമരകേരി ,പണ്ടങ്കേരി ,മിത്രക്കേരി  എന്നൊക്കെയായത്  വെറുതെയല്ല ! .

ഇതു  മനസ്സിലാക്കിത്തന്നെയാണ്, അംബേദ്കറെ  പഠിച്ചതുകൊണ്ടാണ്,  മഹാനായ  അയ്യൻകാളിയുടെ  മനസ്സറിഞ്ഞതുകൊണ്ടാണ്, സാമ്പത്തിക ശാസ്ത്രവും  ചരിത്രബോദ്ധ്യങ്ങളും  തിരിച്ചറിഞ്ഞതുകൊണ്ടാണ്   കനയ്യകുമാറും, ജിഗ്നേഷ്  മേവാനിയുമൊക്കെ  ഭൂഅധികാരവുമായി  ബന്ധപ്പെട്ട  സമൂർത്ത  നിർദ്ദേശങ്ങൾ  മുന്നോട്ടു വച്ചത്, ജാർഖണ്ഡിലും, വിഴിഞ്ഞത്തും,  കൂടംകുളത്തുമെല്ലാം  കുടി ഒഴിപ്പിക്കലുമായി  ബന്ധപ്പെട്ട  ഭൂഅധികാര വിഷയങ്ങളാണ്  അടിസ്ഥാന പ്രശ്നം!. നമ്മുടെ മലയാളത്തിൽ കുടിയോഴിപ്പിക്കുക എന്നതിന് ‘ജാതീയ’ മാനവും ഉണ്ട്. ജാതിപ്പേരിന് അനുബന്ധമായി ‘കുടി ‘ എന്നുകൂടിപ്പറഞ്ഞാണ് ‘കീഴാളന്റെ’ വാസസ്ഥലം തിരിച്ചറിയുന്നത്!. ഇതിൽ  രണ്ട്  പരസ്പര  വിരുദ്ധമായ  ചേരികൾ  ഉണ്ട്.  ഇതിൽ  ഏതു പക്ഷത്തു  നില്ക്കണം  എന്നത്  വ്യക്തിപരമായ  തിരഞ്ഞെടുപ്പാണ്!. ഇന്ത്യയുടെ  സമ്പത്തിന്റെ  99 %   കൈയാളുന്ന  ഒരുശതമാനത്തിന്റെ കൂടെയോ  മറുചേരിയോ  എന്നത്.   ശരിയാണ്  34 % വോട്ടുകുത്തികൾ, ഏതോ  വിഡ്ഢി  സ്വർഗ്ഗത്തിലാണ്  എന്ന ദുരവസ്ഥ നമുക്കറിയാം!  “നമ്മുടെ  സംസ്കാരം ഇന്നും  ശൈശവാവസ്ഥയിലാണ്”എന്ന്    കാൾപോപ്പർ  പറഞ്ഞ പ്രസ്താവനയെ  അതു  സാധുകരിക്കുന്നു !

quote/”….civilization which might be perhaps described as aiming at
humaneness and reasonableness, at equality and freedom; a
civilization which is still in its infancy, as it were, and which
continues to grow in spite of the fact that it has been so often
betrayed by so many of the intellectual leaders of mankind. It
attempts to show that this civilization has not yet fully recovered
from the shock of its birth—the transition from the tribal or ‘closed
society’, with its submission to magical forces, to the ‘open
society’ which sets free the critical powers of man. It attempts to
show that the shock of this transition is one of the factors that have
made possible the rise of those reactionary movements which have
tried, and still try, to overthrow civilization and to return to
tribalism. And it suggests that what we call nowadays
totalitarianism belongs to a tradition which is just as old or just as
young as our civilization itself.”/Unquote. [ Introduction to his ‘Magnum opus’   ‘The Open Society And Its Enemies Karl R. Popper -1962]

ഇപ്പോൾ  കൊട്ടിഘോഷിക്കപ്പെടുന്ന  ‘Demonetization’-,(വിമുദ്രീകരണം എന്ന  ഹിന്ദി  തർജ്ജിമയേക്കാൾ  ഭേദം   ‘അപനാണയീകരണം’ എന്നു  തന്നെയാണ്!) ,’കാശില്ലാ നാണയം’ ഇവ ഉഡായിപ്പിന്‌  മറ്റൊരു ദൃഷ്ടാന്തമാണ്‌ –   ‘I PROMISE TO PAY THE BEARER …എന്ന് വലിയ  അക്ഷരത്തിൽ    എഴുതി  ഒപ്പിട്ടുകൊടുത്തത്,  ഒരു പാതിരാ മുതൽ അസാധുവാണ്  എന്ന്  പ്രഖ്യാപിച്ചതിലുള്ള  നൈതികരാഹിത്യം  ചർച്ചചെയ്യപ്പെടുന്നതേയില്ല! വികസിത  രാജ്യങ്ങളിൽ  ഇത്തരം  ഉടായിപ്പ്  അരങ്ങേറാനാവില്ല!.  സിനിമകാണാൻ  കയറുന്നവർ  ദേശഭക്തി  കാണിക്കാൻ  എഴുന്നേൽക്കണം  എന്ന്  തീട്ടൂരം  നൽകുന്നവർ, മറ്റുപലരാജ്യങ്ങളിലുമുള്ളവർ എത്ര  അഭിമാനത്തോടും  ദേശ ഭക്തിയോടുമാണ്  സ്വന്തം  നാണയത്തെ കാണുന്നന്നത്  എന്ന്  തിരിച്ചറിയുന്നില്ല!.  അതിലും  അപഹാസ്യം  സമൂഹ മാദ്ധ്യമങ്ങളിൽ  വിദ്യാസമ്പന്നരെന്നു മേനിനടിക്കുന്നവർ  നടത്തുന്ന ‘കൂലിത്തള്ളലാണ്’. ഡൽഹിയിൽ നിന്നും  ദേവഗരിയിലേക്കു(Devagari-Daultabad)തലസ്ഥാനം മാറ്റിയ  മുഹമ്മദ് ബിൻ  തുഗ്ലക്കാണ് 1330 ൽ  ഇത്തരം  ‘അപനാണയീകരണം’  ഇവിടെ  ആദ്യം നടപ്പാക്കിയത്!.   പക്ഷേ  അന്നത്തെ  നിലയിൽ  വിദ്യാഭ്യാസമുള്ളവനായിരുന്നതുകൊണ്ട്  അദ്ദേഹമതു തിരുത്തി!  [Please click to read More about Tuglaque in my blog —> Remembering Muhammad-Bin-Tughluq ]

ഞാൻ  പറഞ്ഞതിൽ  തെറ്റുണ്ടെങ്കിൽ  നിശ്ശിതമായി  വിമർശിക്കുക! ഇന്ത്യനൂർ  ഗോപിമാസ്റ്ററുടെ  അനുസ്മരണ  സമ്മേളനത്തിൽ  സംസാരിക്കാനുള്ള  നിയോഗം  ലഭിച്ചതുകൊണ്ടാണ്,  അതിനു  തുടർച്ചയായി  ഇങ്ങനെയൊക്കെ  എഴുതാൻ  തോന്നിയത്  അടുത്തവർഷവും  ഇതുപോലെ  സമ്മേളനം  നടത്തുകയും  കൂടുതൽ  വിശാലമായ  അടിത്തറയിൽ  കാര്യങ്ങൾ  ചർച്ച ചെയ്യാനുള്ള  വേദികൾ  ഒരുക്കണമെന്നും,  ജീവിച്ചിരിപ്പുണ്ടകിൽ  എന്നെയും  കൂടി  വിളിക്കണമെന്നും  അപേക്ഷിച്ചുകൊണ്ടു  ബഹുമാന്യനായ,  ഗോപിമാസ്റ്ററെയും,  പി ടി  ഭാസ്കരപ്പണിക്കർ  സാറിനെയും  ഒരിക്കൽ  കൂടി  സ്മരിച്ചുകൊണ്ട്,  എല്ലാവർക്കും അഭിവാദ്യങ്ങൾ !.” -kris
Read more in my blogs
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s