രോഹിത് നമ്മെവിട്ടുപോയിട്ടു ഒരുവർഷം !

രോഹിത് നമ്മെവിട്ടുപോയിട്ടു ഒരുവർഷം തികയുമ്പോൾ !

Rohith-Vemula-3.png

രോഹിത്തിന്റെ  യാത്രാ മൊഴി !!! പൂര്‍ണരൂപം.

ഗുഡ് മോണിങ്!,

നിങ്ങള്‍ ഈ കത്ത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കില്ല!. എന്നോട് ദേഷ്യം തോന്നരുത്. നിങ്ങളില്‍ ചിലര്‍ എന്നെ   ശരിക്കും ശ്രദ്ധിക്കുന്നുണ്ടെന്നും, ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും, എനിക്കറിയാം. ആരോടും എനിക്ക് പരാതിയില്ല. എല്ലാം എന്റെ കുറ്റവും പ്രശ്‌നങ്ങളുമാണ്. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അന്തരം  വർദ്ധിക്കുന്നതായി എനിക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. ഞാനൊരു ഭീകരരൂപിയായി മാറിയിരിക്കുന്നു!. ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്‍… എന്നാല്‍ അവസാനം, ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു!…

ഞാന്‍ ശാസ്ത്രത്തെയും,നക്ഷത്രങ്ങളെയും, പ്രകൃതിയെയും സ്‌നേഹിച്ചു.  പ്രകൃതിയില്‍ നിന്നും അകന്ന മനുഷ്യനെ!,   അതറിയാതെ  ഞാൻ  സ്‌നേഹിച്ചു!. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാംതരം മാത്രമാണ്. ഞങ്ങളുടെ സ്‌നേഹം നിര്‍മ്മിതമാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറംപിടിക്കപ്പെട്ടതാണ്!. കൃത്രിമ കലകളിലൂടെയാണ് ഞങ്ങളുടെ മൗലികത സാധുവായിത്തീരുന്നത്.  വ്രണപ്പെടാതെ സ്‌നേഹിക്കുകയെന്നത് തീര്‍ത്തും ബുദ്ധിമുട്ടുള്ളകാര്യമായി മാറിയിരിക്കുകയാണ്!.

Rohith-Vemula-1

പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേയ്ക്ക്, അല്ലെങ്കില്‍, ഒരു വസ്തുവിലേക്ക്‌. എന്നാല്‍ ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല.

നക്ഷത്രധൂളികളില്‍ നിന്നാണ് മഹത്തായ ഏതൊരു വസ്തുവും നിര്‍മ്മിക്കപ്പെടുന്നത്; പഠനങ്ങളിലും, തെരുവുകളിലും രാഷ്ട്രീയത്തിലും, ചേതനവും അചേതനവുമായ എല്ലാ മേഖലയിലും. ഒരു പക്ഷേ എല്ലായ്‌പ്പോഴും ഈ ലോകത്തെ മനസിലാക്കിയതില്‍ എനിക്കു തെറ്റുപറ്റിയതായിരിക്കാം!… സ്‌നേഹവും വേദനയും ജീവിതവും മരണവും മനസിലാക്കുന്നതില്‍!. യാതൊരു അത്യാവശ്യവുമില്ല; എന്നിട്ടും ഞാന്‍ എല്ലായ്‌പ്പോഴും തിക്കിത്തിരക്കികൊണ്ടിരിക്കുകയാണ്. ഒരു ജീവിതം തുടങ്ങാന്‍പോലും നിരാശ. ചിലയാളുകളെ സംബന്ധിച്ച് എല്ലായ്‌പ്പോഴും ജീവിതം എന്നതുതന്നെ ഒരു ശാപമാണ്. എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ കുട്ടിക്കാല ഏകാന്തതയില്‍ നിന്നും മോചനം നേടാന്‍ എനിക്കു കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടിമാത്രമാണ് ഞാന്‍!.

Rohith-Vemula-3

ആളുകള്‍ ചിലപ്പോള്‍ എന്നെ ഒരു ഭീരുവോ, സ്വാര്‍ത്ഥനോ അല്ലെങ്കില്‍ ഒരു വിഡ്ഢിയോ, ആയി കരുതിയേക്കാം. എന്നെ എന്തു വിളിക്കുന്നു എന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. മരണാനന്തര കഥകളിലും പ്രേതങ്ങളിലും ആത്മാവിലും ഞാന്‍ വിശ്വസിക്കുന്നുമില്ല. ഞാന്‍ വിശ്വസിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, ഞാന്‍ വിശ്വസിക്കുന്നു!. എനിക്ക് നക്ഷത്രങ്ങളിലേക്ക് സഞ്ചരിക്കാനാകുമെന്ന്, മറ്റു ലോകങ്ങളെ കുറിച്ച് അറിയാന്‍ സാധിക്കുമെന്ന്.ഈ കത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍, എഴുമാസത്തെ ഫെലോഷിപ്പ് ആയി എനിക്ക് ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ ലഭിക്കാനുണ്ട്. അത് എന്റെ കുടുംബത്തിന് അത് ലഭിച്ചോ?.  എന്ന് നോക്കണം. രാംജിയ്ക്ക് നാല്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും അത് തിരികെ ചോദിച്ചിട്ടില്ല. ആ കാശില്‍ നിന്നും അദ്ദേഹത്തിനുള്ളത് കൊടുക്കണം.

Rohith-Vemula--2

എന്റെ സംസ്‌കാര ചടങ്ങുകള്‍ നിശബ്ദവും ലളിതവും ആകട്ടെ. ഞാന്‍ പെട്ടെന്ന് വന്നു പോയി എന്ന് മാത്രം കരുതുക. എനിക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ സന്തോഷവാനായിരിക്കുന്നതെന്ന് അറിയുക!.

‘നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്’

Rohith-Vemula-4

ഉമ അണ്ണാ, ഇക്കാര്യത്തിന് നിങ്ങളുടെ മുറി ഉപയോഗിച്ചതിന് ക്ഷണിക്കണം.എ.എസ്.എ കുടുംബത്തോട്, എല്ലാവരേയും വിഷമിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നു. നിങ്ങളെന്നെ ഒരുപാട് സ്‌നേഹിച്ചു. നിങ്ങള്‍ക്ക് മികച്ചൊരു ഭാവി ഞാന്‍ ആശംസിക്കുന്നു!.

അവസാനമായി ഒരിക്കല്‍ കൂടി.   ജയ് ഭീം!!

എല്ലാ ഔപചാരികതകളും മറന്നാണ് ഈ കത്തെഴുതുന്നത്. എന്റെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദിയല്ല. വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും ആരും എന്റെ ഈ ചെയ്തിക്കു കാരണമായിട്ടില്ല!. ഇത് എന്റെ തീരുമാനമാണ്. അതിന് ഏക ഉത്തരവാദി ഞാന്‍ മാത്രമാണ്. ഞാന്‍ പോയിക്കഴിഞ്ഞാല്‍ ഇതിന്റെ പേരില്‍ എന്റെ സുഹൃത്തുക്കളെയും ശത്രുക്കളെയും ബുദ്ധിമുട്ടിക്കരുത്!.

എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ കുട്ടിക്കാല ഏകാന്തതയില്‍ നിന്നും മോചനം നേടാന്‍ എനിക്കു കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടിമാത്രമാണ് ഞാന്‍. :രോഹിത്  വെമുല

രോഹിതിന്റെ  വാക്കുകൾ  കണ്ണുനീരോടെ  മാത്രമേ  നമുക്ക്  വായിക്കാനാവുകയുള്ളു  പക്ഷേ  ഞാൻ  വിയോജിക്കുന്നു രോഹിത്! നീ  മരിക്കരുതായിരുന്നു ! പോരാടണമായിരുന്നു ! നീപറയുന്നതിലും  ശരിയുണ്ട് ! ദളിത ആദിവാസി മുന്നേറ്റത്തിനാവശ്യമായ  സാമൂഹിക  ചിന്തയും ! ദാർശനിക  ദിശാബോധവും  ഇനിയും  പ്രായോഗിക  തലത്തിൽ  വളരെയേറെ  മുന്നേറേണ്ടതായുണ്ട് ! മഹാനായ അയ്യൻകാളിയും, ബാബാസാഹിബ്  ഡോ .അംബേദ്കറും, ശ്രീനാരായണ ഗുരുവും , പൊയ്കയിൽ  അപ്പച്ചനുമൊക്കെ  തെളിച്ചവഴിയിൽ  ബഹുദൂരം  ഇനി മുന്നേറേണ്ടതുണ്ട് !

അതെന്താണങ്ങനെ ?. സ്വാഭാവികമായ  സംശയമാണ് ! എന്തുകൊണ്ട്  ഇത്രയും അപഹാസ്യമായ  ജാതിവ്യവസ്ഥ?!.   ഇത്രയും  അധികം  കാലം  ഇവിടെ നിലനിന്നു?!. ഇപ്പോഴും  തുടരുന്നു ! ഇതറിയാൻ  ജാതിവ്യവസ്ഥയുടെ അടിവേരുകൾ  അറിയണം !. ഏതാണ്ട്  ഇരുപതിനായിരം  വർഷങ്ങൾ  മുൻപ് ,  സംസാര ഭാഷ, കന്നുകാലി വളർത്തൽ , മൺപാത്ര നിർമ്മാണം  ഇവയിൽ തുടങ്ങി , കലപ്പയുടെ കണ്ടുപിടുത്തത്തോടെ  പുതിയ  കൃഷിസ്ഥലങ്ങൾ  തിരക്കിയുള്ള  യാത്രയിൽ ,ഗോത്രകലഹങ്ങളുടെ  തീച്ചൂളകളിൽ പെട്ട്  പലായനങ്ങളുടെ,  അധിനിവേശങ്ങളുടെ ,വംശഹത്യകളുടെ ചരിത്രത്തിൽ പുതിയ  അദ്ധ്യായങ്ങൾ രചിക്കപ്പെട്ടു!.

ജാതിവ്യവസ്ഥയുടെ വേരുകളാവട്ടെ ; കലപ്പയുടെ പ്രചാരത്തോടെ കൃഷിയുടെ വ്യാപനവും അയി ബന്ധപ്പെട്ട്; കാലാവസ്ഥാ മാറ്റങ്ങളുടെ പട്ടികയും,  കാലഗണനാ സംമ്പ്രദായങ്ങളും വിത്തിടുന്നത് മുതൽ വിളവെടുക്കുന്നതുവരെയുള്ള പുതിയ ചിട്ടവട്ടങ്ങളുമായി എത്തിയവർ, സൂര്യ-ചന്ദ്രന്മാരുടെ ഉദയ-അസ്തമനങ്ങളും, കാലാവസ്ഥാ മാറ്റങ്ങളും പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളും തങ്ങളുടെ യാഗങ്ങളിലും ശ്ലോകങ്ങളിലും ആണ് നിയന്ത്രിക്കപ്പെടുന്നതെന്നും ദൈവത്തിന്റെ ‘മൊബൈൽ നംബർ’ പൂണൂൽ ധരിക്കുന്നവരുടെ കൈയ്യിൽ ആണെന്നുമാണ് പരക്കെ ധരിപ്പിച്ചത് അതിലവർ വിജയിക്കുകതന്നെ ചെയ്തു. ഇന്നും ബ്രാഹ്മണൻ ഒഴികെ  മറ്റാർക്കും പൂജ  ചെയ്യാൻ അനുവാദമില്ലെങ്കിൽ അവിടെ മറ്റുള്ളവർ പോകരുത്!. അതിന് സർക്കാരിന്റെയോ മറ്റാരുടെയെങ്കിലുമോ  സമ്മതം ആവശ്യമില്ല. കാലാവസ്ഥ നിർണയം കാലഗണന, മുതലായവ അനിവാര്യമായതോടൊപ്പം, കൃഷിനാശം,പ്രകൃതി ക്ഷോഭം, പകർച്ചവ്യാധികൾ   ഇവയൊക്കെ    സമൂഹത്തിനു  നിരന്തരം  ഭീഷണിതന്നെയായിരുന്നു !, സൂര്യഗ്രഹണവും,ചന്ദ്രഗ്രഹണവും ,വിത്തിറക്കാനും വിളവെടുക്കാനും ,പറ്റിയസമയം , ഏറക്കുറെ എങ്കിലും  കൃത്യമായി  പറയാനാവുന്നവർക്കു  ദിവ്യത്വം  കൊടുത്തത് , സ്വാഭാവികമായ  അറിവില്ലാഴ്മ !.  അമ്പും  വില്ലും  ഉപയോഗിച്ച്  അകലെനിന്നും,  ഒളിച്ചുനിന്നും  ശത്രുനിഗ്രഹം  വരുത്താനുള്ള  വിദ്യയിൽ  കൂടുതൽ  പ്രാവീണ്യമുള്ളവർ  വേട്ടക്കാരും  എതിർത്തവർ  ഇരകളുമായി !  കാർഷിക വൃത്തിയുമായി  ബന്ധപ്പെട്ട  ‘ഫെർട്ടിലിറ്റി  കൾട്ടുകൾ ‘, ഭൂമിയുടെ  ഊർവ്വരതയുമായി  ബന്ധപ്പെട്ട  അനുഷ്ടാനങ്ങൾ !. ഗോത്ര  ദുരാചാരങ്ങൾ, മാജിക്കുകൾ  ഇവ  എല്ലാ  സമൂഹങ്ങളിലും  ഉണ്ടായിരുന്നു !. കൃഷി സംമ്പ്രദായത്തെ എതിർത്തവരാണ് ‘നായാടികൾ ‘. എവിടെയും  ഉള്ള കായ്കനികൾ അവർ പെറുക്കി -വളർത്തു മൃഗങ്ങളെ വേട്ടയാടി ! (Hunter gatherer!); നമ്മുടെ പൂർവികർ തന്നെ!, പകൽ വെളിച്ചത്തിൽ കണ്ടാലുടനെ തട്ടിക്കളയാനാണ്  തിട്ടുരമിട്ടത്!; പുലത്തിനധിപരും, കൃഷിസ്ഥലം ഒരുക്കിയവരും, ഒരു വലിയ വിഭാഗം, പുതിയ തമ്പ്രാക്കളോടൊപ്പം ആയിരുന്നു. എതിർത്തവർ നാടുവിടുകയോ ക്രൂരമായി കൊല്ലപ്പെടുകയോ ആണ് ഉണ്ടായത്. പിന്നീടാണ് ജാതിവ്യവസ്ഥയുടെ -വർണ്ണാശ്രമ ധർമ്മങ്ങളുടെ, അരിയിട്ടുവാഴ്ച! ഇപ്പോൾ പറയാൻ കാരണമുണ്ട്, ///**വിഭീഷണ-സുഗ്രീവ കഥകളുടെ അടിസ്ഥാനം പോലെ തന്നെ!  അധ:സ്ഥിതരാക്കുകയും   അപമാനിതരാക്കുകയും ചെയ്യപ്പെട്ടവരിൽ അഞ്ചാം പത്തികളും ധാരാളം ഉണ്ടായിരുന്നു. *****//// അതാണല്ലോ അതിന്റെ സ്വാഭാവിക നീതി!, ചാണക്യ തന്ത്രം അവരെന്നും പ്രയോഗിച്ചിരുന്നു . കൃഷി ചെയ്യാൻ, നിലം ഒരുക്കാൻ ,വിത്തിടാൻ, പരിചരിക്കാൻ ,വിളവെടുക്കാൻ ഇതിനൊക്കെ ആളുവേണമല്ലോ?.

കുട്ടനാട്ടുകാരനായ  എന്റെനാട്ടിലെ സ്ഥലപ്പേരുകൾ , ചാത്തങ്കേരി ,കുമരംകേരി  ചങ്ങങ്കേരി ,പണ്ടങ്കേരി ,മിത്രക്കേരി  എന്നൊക്കെയായതും,  ബുദ്ധമത  ബന്ധമുള്ള  സ്ഥാലനാമങ്ങളും, നൂറുനൂറു  നാമരൂപങ്ങളും  നമ്മളെ പലതും  പഠിപ്പിക്കുന്നു ! ചിലർ  പഠിച്ചില്ലന്നു  നടിക്കുന്നു !

അതറിഞ്ഞു വേണ്ടതു ചെയ്തു!,  എന്നതാണ്   മഹാനായ അയ്യങ്കാളിയുടെ മഹത്വം. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി!,  മനുഷ്യനായി  പരിഗണിക്കാൻ  ആവശ്യപ്പെട്ട്,  കഴിഞ്ഞ  നൂറ്റാണ്ടിന്റെ  ആരംഭ ദശകത്തിൽ  കാർഷിക -പണിമുടക്കിന് ആഹ്വാനം ചെയ്ത്, നേടിയെടുത്ത അവകാശങ്ങളെ  നന്ദിയോടെ  സ്മരിക്കാൻ  നമുക്ക്  മാനവിക  കൂട്ടായ്മ  ഒരുക്കാം !.

ജാതിവ്യവസ്ഥ, ‘കപട -ദേശീയത’ മുതലായ ‘രാജകീയ കള്ളങ്ങളുടെ’ ശാസ്ത്രം അറിയാൻ അവയുടെ ചരിത്രം തിരിച്ചറിയാൻ -പ്ലേറ്റോ യുടെ ‘റിപ്പുബ്ലിക് ; മുന്നാം അദ്ധ്യായം, വായിക്കുന്നത് നല്ലതാണ്;(Plato -The philosopher king of Greece 428-328 BC) ഇംഗ്ലീഷ് പരിഭാഷ ‘noble lie’ എന്നുതന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ’ എന്നു വിശേഷിപ്പിക്കുന്ന പെരിക്ലിസ്സിന്റെ കാലത്തിനു ശേഷം അരങ്ങേറിയ അരാജകത്വത്തിനു മറുമരുന്നായാണ് പ്ലറ്റൊ ‘രാജകീയ കള്ളം’ വളരെ വളരെ മടിച്ച്, മടിച്ച് ആണെങ്കിലും  അവതരിപ്പിച്ചത് . ചുരുക്കം ഇതാണ്;

“ഭൂമി നമ്മുടെ അമ്മയാണ് ആ അർത്ഥത്തിൽ എല്ലാ മനുഷ്യരും സഹോദരങ്ങൾ തന്നെയാണ് -എന്നാൽ ചിലരുടെ ആത്മാവിൽ ദൈവം സ്വർണ്ണം ചേർത്തു!, അവരാണ് പൂജാരികളും ഭരണകർത്താക്കളും , ചിലരുടെ ആത്മാവിൽ -വെള്ളി ചേർത്തു, അവരാണ് യോദ്ധാക്കൾ , ഇനിയും ചിലരുടെ ആത്മാവിൽ ഇരുമ്പും, പിച്ചളയും ആണ് ചേർത്തത്!. അവരാണ് സാധാരണക്കാരും കരകൌശലക്കാരും “( Husband men and craftsmen is the English translation. Ref; Republic vol: III page 584 in ‘Great works of Plato) റിപ്പബ്ളിക്കിന്റെ രചനയിലുമുണ്ട് ‘രാജകീയകള്ളം’  സോക്രട്ടീസ് – ഗ്ലൌകോണ്‍ സംഭാഷണം ആയാണ്, പ്ലറ്റൊ രാജകീയ കള്ളങ്ങൾ അവതരിപ്പിക്കുന്നത്‌ !,  ഇതു ജനം വിശ്വസിക്കുമോ?, എന്ന് ഗ്ലൌകോണിനു സംശയം .

“മുന്നു തലമുറ ആവർത്തിച്ചാൽ വിശ്വസിച്ചുകൊള്ളും”,  എന്നാണ് മറുപടി .ഇതുപോലെ ഫോനീഷ്യൻ കഥകൾ ഉണ്ടെന്നും,  ലോകത്ത് പലസ്ഥലത്തും ഇത്തരം കള്ളങ്ങൾ പ്രചാരത്തിലുണ്ടെ ന്നുമാണ്, സോക്രട്ടീസിനെ കൊണ്ട് ആമുഖമായി പറയിപ്പിക്കുന്നത് !.

ഈ ‘പലസ്ഥലം’  ഏതെന്നു നമുക്കറിയാം  ഇവിടെത്തന്നെ! പ്ലറ്റൊയ്ക്ക് അതറിയാൻ വകുപ്പുമുണ്ട്  (~ B.C.E 320) .  പ്ലേറ്റോയുടെ ‘കള്ളങ്ങൾ’,   ഗ്രീസ്സിലോ പിന്നീടു യുറോപ്പിൽ എങ്ങുമൊ  ചിലവായില്ല!.    നന്ദി പറയേണ്ടത് ആദിമ ക്രൈസ്തവ സഭയോടാണ്!. മാത്രമല്ല പ്ലേറ്റോയുടെ ജാതിക്കൂട്ടിനു പുറത്തായിരുന്ന അടിമകളെ പോലും (അടിമകളെയും  സ്ത്രീകളെയും മനുഷ്യരായി പ്ലാറ്റോ യുടെകാലത്ത് കരുതിയിരുന്നില്ല. ഇന്ത്യയിൽ ജാതിവ്യവസ്ഥയ്ക്ക് പുറത്തായിരുന്ന വലിയജനവിഭാഗത്തെ പോലെതന്നെ) മോചിപ്പിക്കുന്നതിന് ആദിമ ക്രിസ്തവസഭയ്ക്ക് കഴിഞ്ഞു,  എന്നാൽ  -കോണ്‍സ്റ്റൈന്റെയിൻ  ക്രിസ്താനിയവുകയും (Constantine  27 February c. 272 AD – 22 May 337 AD,  Saint Constantine the Great, Equal-to-the-Apostles) was a Roman Emperor from 306 to 337 AD). ‘ദൈവ ദത്തവും'(Divine right ) കേന്ദ്രീകൃതവുമായ രാജഭരണം സ്ഥാപിച്ചപ്പോൾ, അന്ധകാരയുഗങ്ങളുടെ ആരംഭം ആവുകയായിരുന്നു. മാനവ സംസ്കാരങ്ങളുടെ  ചരിത്രം മുഴുവൻ ഇത്തരം തിരിമറികളിലായിരുന്നു?!  H.G wells ,Arnold Toynbee,Louis Morgan  തുടങ്ങിയവരെല്ലാം  ഇത്തരം വൈരുദ്ധ്യങ്ങൾ  ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തെ പറ്റി ആധികാരികമായി പഠിച്ച  അലക്സ്‌ റ്റൗക്കുവല്ലി(Alex de Toquvelle)  പറഞ്ഞത് , അധികാര വികേന്ദ്രീകരണത്തിനുവേണ്ടി വേണ്ടി  തുടങ്ങി!, കടുത്ത കേന്ദ്രീകരണത്തിൽ  അവസാനിച്ചു എന്നാണ്!.   ഗ്രീസി ലെ  നഗരരാഷ്ട്രങ്ങൾ  തകരുകയും  റോമാസാമ്രാജ്യം  ആധിപത്യം  ഉറപ്പിക്കുകയും  ചെയ്തപ്പോൾ   യൂറോപ്പിൽ,  അടുത്ത  അദ്ധ്യായം  തുടങ്ങി!; സമൂഹത്തിൽ, അടിമകളുടെ  ജനസംഖ്യ  അറുപതുശതമാനത്തോളോം  എത്തി!.   ചുറുത്തുനിൽപ്പുകൾക്കു  പുതിയ  തലങ്ങൾ,  യൂറോപ്പിൽ  ആദിമ  ക്രൈസ്തവ  സഭ , ഭാരതത്തിൽ  ബുദ്ധ മതം, ചൈനയിൽ   മോയിസ്റ്റുകൾ , ഇവയൊക്കെ  മനവ  സംകൃതിയുടെ  തുടർക്കഥകളിൽ  നിര്ണ്ണായകമായ  സ്ഥാനം തന്നെയാണ് !. ആദിമ ക്രൈസ്റ്റവസഭ യുറോപ്പിൽ  നേടിയത്  ഭാരതത്തിൽ  നടന്നില്ല !.  ദ്രാവിഡ സമൂഹങ്ങളുടെ  അനൈക്യവും ! സുഗ്രീവ  വിഭീഷണാദികളുടെ  വഞ്ചനയും  തന്നെ കാരണം!.   ഇവിടെ  ബുദ്ധമതം  പരാജയപ്പെട്ടു ! ക്ഷേത്രങ്ങൾ  മുഴുവൻ  തന്നേ  കവർന്നെടുക്കപ്പെട്ടു !. കൊല്ലവര്ഷാരംഭമാണ്  അതിന്റെ  അടയാളപ്പെടുത്താൽ !(A.D 825)ഒന്നാം നൂറ്റാണ്ടുമുതൽ  അഞ്ചാം  നൂറ്റാണ്ടു വരെ  റോമാസാമ്രാജ്യ ത്തിന്റെ  അതിരുകൾക്കുള്ളി ൽ നടന്നതിന്റെ  നേർ  ചിത്രം  സ്പാർട്ടക്കസിന്റെ  കഥയിൽ  കാണാം !. Click-> Spartacus film

Read more

1.Post-truth, Brexit ,Trump,‘Demon-eti-zation’ and ‘Noble lie’.

2Letter to Jignesh Mevani , carry on with the Great Mission!

3ജാതിയുടെ ഉന്മൂലനം -ഡോ. ബി. ആർ. അംബേദ്കർ

4ഹിന്ദു -ഫാസിസവും ജാതി വ്യവസ്ഥയും

5The land !,The Power! and Equal justice!

6Mother Teresa is right! and Justice Markandey Katju is wrong !

7കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ മലയാള പരിഭാഷ !

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s