പശ്ചിമ ഘട്ട രക്ഷായാത്രയും , പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ദാർശനിക മാനങ്ങളും

 2017 ആഗസ്ത്  പതിനാറിന്  കാസർഗോഡ്  വെള്ളരികുണ്ഡിൽ  നിന്നും  ആരംഭിച്ച്, ഓണം അവധി  ഒഴിവാക്കി, 47  ദിവസങ്ങളിലായി  സംസ്ഥാനത്തെ 14  ജില്ലകളിലും എത്തി;  137  കേന്ദ്രങ്ങളിലായി,   ഏകദേശം  2 ലക്ഷം ജനങ്ങളുമായി  ആശയവിനിമയം  നടത്തി, ഒക്ടോബർ  പതിനാറാം  തീയതി  തിരുവനന്തപുരത്ത് വിഴിഞ്ഞത്തു  സമാപിക്കുന്ന ‘പശ്ചിമ ഘട്ട രക്ഷായാത്ര ‘!.              കേരളത്തിന്റെ നവോത്ഥാന കാല ‘ പ്രതീക്ഷകൾക്ക്  തുടർച്ചയും, കാലികമായ  ഇടർച്ചയും, പുതിയമാനങ്ങളും   രചിച്ചുകൊണ്ട്, എട്ടു ജില്ലകളിലെ  ജനപക്ഷ  ചെറുത്തുനിൽപ്പുകൾക്കു  ആശയും  ആവേശവും, നൽകി പ്രായോഗികവും, ദാർശനികവുമായ ഊർജ്ജം  പകർന്നതിനു ശേഷം, കോട്ടയം  ജില്ലയിലേക്കും  കടക്കുകയാണ്!.  പ്രകൃതി സ്നേഹികൾക്കും! അഴിമതിവിരുദ്ധ സുമനസ്സുകൾക്കും,  പുതിയ   പ്രചോദനവുമായി!. കേരളം  ഉണരുന്നു!. തിരുവനന്തപുരത്ത് സമാപിക്കുന്ന വിമോചന യാത്ര!.  പുതുവൈപ്പിൻ ഐഒസി സമരം!. വിവിധ ദളിത് -ആദിവാസി,  ഭൂ-അധികാര സമര കേന്ദ്രങ്ങൾ,   അതിനുശേഷം  പാണ്ഡവൻപാറയിലെ ഖനന പ്രദേശത്ത്  എത്തി ,  വിഴിഞ്ഞത്ത് വൻപിച്ച ജനമുന്നേറ്റത്തോടെ പുതിയഘട്ടത്തിലേക്ക്!. അഴിമതിക്കെതിരെ!. ഭരണ-പ്രതിപക്ഷ-മാഫിയ കൂട്ടുകെട്ടുകൾക്കെതിരെ!. അന്തസുള്ള ഉദ്യാഗസ്ഥന്മാരെ അവമതിക്കുന്നതിനെതിരെ!. ഗാഡ്ഗിൽ റിപ്പോർട്ടും, രാജമാണിക്യം റിപ്പോർട്ടും തമസ്‌കരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ!. പുതിയ ജനമുന്നേറ്റ സന്ദേശവുമായി!.  കേരളത്തിന്റെ  ഉണ്മയും പ്രകൃതി  വൈവിദ്ധ്യവും  നിലനിർത്താൻ!. ദ്രാവിഡ  താളങ്ങളുടെ  അകമ്പടിയോടെ!. തെരുവുനാടകസംഘം!.  മണ്ണിന്റെയും,  മനുഷ്യന്റെയും  മണമുള്ള,   ദ്രാവിഡ താളങ്ങളും  ഉണർത്തു പാട്ടുകളും!. ഗോത്ര  ഗാനങ്ങൾ!. ബദലുകൾ  സാദ്ധ്യമാണ്  എന്ന്  ഉറക്കെപ്രഖ്യാപിച്ചുകൊണ്ട്  ഒരു  ജനകീയയാത്ര!.  

                              ഏതു  പ്രസ്ഥാനത്തിന്റെ  വളർച്ചയിലും   തുടർച്ചകളുടെയും ഇടർച്ചകളുടെയും, ആവർത്തിച്ചുള്ള    ശ്രേണികൾ    കാണാവുന്നതാണ്!. അതുകൊണ്ടുതന്നെ  1984 ൽ  നടന്ന പശ്ചിമഘട്ട സംരക്ഷണയാത്ര, 2014 ൽ  നടന്ന  പശ്ചിമഘട്ട  സംവാദ യാത്ര!​.  ഇവ​യുടെ  തുടർച്ച  തന്നെയാണ് ​ ‘പശ്ചിമഘട്ട  രക്ഷാ യാത്ര ‘!. ​ എന്നാൽ  ഭക്ഷ്യ സുരക്ഷ!; ജല സുരക്ഷ!;   കാലാവസ്ഥാ സുരക്ഷ!;   തുടങ്ങിയ  മുദ്രാവാക്യങ്ങൾ  ഉയർത്തിക്കൊണ്ട്,  ​അതിജീവനത്തിനായുള്ള ജനസമരങ്ങൾ നടക്കുന്ന  ഇടങ്ങളിൽ  കൂടുതൽ  ശ്രദ്ധ  ചെലുത്തി  നടത്തുന്ന  ജനസമര -ഏകോപന  യാത്ര,  ഘടനയിലും  ചട്ടക്കൂട്ടിലും   വ്യത്യസ്തമാണ്!. അതുകൊണ്ടു  തന്നെ  ജാഥാ  ഉത്ഘാടനം  ചെയ്തത്,​ ഹരിത നൊബേൽസമ്മാനം എന്നറിയപ്പെടുന്ന  ‘ഗോൾഡ്  മാൻ ‘ പുരസ്‌കാര  ജേതാവും , ഒറീസയിലെ  ഖനന  മാഹിയകളോട്  പൊരുതി, ആദിവാസികളുടെ  അതിജീവന  സമരത്തിന്  ദിശാബോധവും ,ഭൂഅധികാര അവകാശവും  നേടിക്കൊടുത്ത മനുഷ്യ സ്‌നേഹിയും  പോരാളിയുമായ ‘ശ്രീ. പ്ര​ഫുല്ല  സമാന്തറെ ‘ യാണ് !.

                       സാങ്കേതികമായി  ജാഥാ  ക്യാപ്റ്റനും,  വൈസ് ക്യാപ്റ്റനും ,ജാഥാ മാനേജരും  ഒക്കെയുണ്ടെങ്കിലും  ജാഥ​ ​നയിക്കുന്നത്  ഒരു പ്രസീഡിയം  ആ​ണ്‌!. വികേന്ദ്രീ കരണത്തിന്റെ​,​ രീതിശാസ്ത്രം  ഉൾക്കൊണ്ടുകൊണ്ട്  ജാഥയുടെ  ജില്ലാതല  നടത്തിപ്പിന്റെ  ഉത്തര​വാ​ദി​ത്വം ​  അതാതു  ജില്ലകൾക്കാണ്​!.  ​ഇതുമായി  ബന്ധപ്പെട്ട് ​പശ്ചിമഘട്ട  ഏകോപന സമിതി ​ തുടക്കത്തിലേ ​തയ്യാറാക്കിയ  വിശദമായ കുറിപ്പിന്റെ   ​പ്രസക്തമായ  പുറം ​   താഴെ  പകർത്തുന്നു !.

notice1.png

​                         ജാഥയുടെ  ഉദ്ദേശ  ലക്ഷ്യങ്ങളെപ്പറ്റി  ഞങ്ങളുടെ  ധാരണകൾ  പങ്കു വയ്ക്കട്ടെ!. ജാഥയുടെ  ഭാഗമായ  വിശദീകരണ  യോഗങ്ങളിൽ അഞ്ചു  മിനിട്ടു മുതൽ  ഏഴുമിനിട്ടുവരെയാണ്   സാധാരണ എടുക്കാൻ  ഉദ്ദേശിച്ചുള്ള  സമയം,  അതുകൊണ്ടു തന്നേ  അല്പം  ആഴത്തിലുള്ള  വിശദീകരണത്തിനു  സാംഗത്യമോ  സൗകര്യമോ ഇല്ല !. മാത്രമല്ല , അത്  അനാവശ്യവും  മാറ്റുള്ളവർക്കുകൂടി  അവകാശപെട്ട  സമയം  അപഹരിക്കുന്നതുകൊണ്ട്   അഴിമതിയുമാണ്!.  മനസ്സിലുള്ളതു പറയുവാനാണല്ലോ  ‘മുഖപുസ്തകത്താളുകൾ’ സവിസ്തരം  കുറിച്ചു  കൂട്ടാം!.   വിസ്താരഭയം  തെല്ലും  ആവശ്യമില്ല !. ശരിക്കും  താൽപ്പര്യം  ഉള്ളവർമാത്രം  ആദ്യാവസാനം  വായിക്കുകയും, മറുകുറിപ്പുകൾ  കോറുകയും ചെയ്യുമല്ലോ!.   വിശദമായ  പഠനങ്ങൾ  ലഘു പുസ്തകങ്ങളിലായി  വിതരണം  ചെയ്യുന്നുണ്ട്!.  അതിലും  ആഴത്തിലുള്ള  ചില  അക്കാദമിക  ചർച്ചകളാണ്,   ഈ അനുബന്ധ  കുറിപ്പിലൂടെ  വ്യക്തമാക്കാൻ  ശ്രമിക്കുന്നത്!. ദയവായി  ഞങ്ങൾ  വരുത്തുന്ന  തെറ്റുകൾ  പൊറുക്കരുതെന്നും, നിശിതമായി  വിമർശിച്ചു തിരുത്തി,  ഞങ്ങളുടെ  ലോകവീക്ഷണത്തെ  മെച്ചപ്പെടുത്തണമെന്നും  താഴ്മയായി  അപേക്ഷിക്കുന്നു !.


                         നായാടി യിൽ നിന്ന്  കാർഷിക സംസ്കാരത്തിലേക്ക്  ഏകദേശം  20,000 വർഷങ്ങൾ  മുൻപ്    എത്തിയപ്പോൾ  പോലും  പ്രകൃതിയുടെ  സ്വാഭാവിക  താളത്തിനും   വൈവിദ്ധ്യത്തിനും  കുറെയൊക്കെ മങ്ങൽ  ഏറ്റി ട്ടുണ്ട്, ഏക കൃഷി , അതു  നെല്ലായാലും,   റബ്ബർ ആയാലും,   ഏതുതരം  തോട്ടവിള,   ആയാലും  അധികകാലം  മുന്നോട്ടു കൊണ്ടു പോകാനൊക്കില്ല  എന്നതാണല്ലോ  നമ്മുടെ  ശാസ്ത്രീയമായ  തിരിച്ചറിവ് !.   

 അതിനുശേഷം  ഭാഷയും , അക്ഷരവിദ്യയും  വിവിധ  കാലങ്ങളിലായി  പലദേശങ്ങളിലായി  വികാസം  പ്രാപിച്ചപ്പോൾ,  കവിതകളും, ഇതിഹാസങ്ങളും  ജന്മം  കൊണ്ടു, കണ്വാശ്രമത്തിലെ  ശകുന്തള  മാനിനെയും, മുനിയേയും, മുല്ലവള്ളികളെയും,  തേന്മാവിനെയും, കരിവണ്ടിനേയും,   ദുഷ്യന്തനെയും, തിരിച്ചറിഞ്ഞും,  അറിയാതെയും  പ്രണയിച്ചു !. പ്രകൃതിയുമായി  വൈകാരിക  തലത്തിലുള്ള  ഒരു പാരസ്പര്യം  വളർന്നു!.   ‘കാല്പനികത ‘ എന്ന  കാവ്യരീതിയിൽ,   ചിട്ടപ്പെടുത്തലുകൾക്കും, പഠനങ്ങൾക്കും  വിധേയമായത്  പാന്തേയിസം  എന്ന  ദാർശനിക  നിലപാടായിരുന്നു.   അതിന്റെ  അടിത്തറ സ്പിനോസായിൽ തുടങ്ങി  ഇംഗ്ലണ്ടിൽ ‘വേർഡ്സ് വർത്ത് -കോളിരിഡ്ജ്‌   ,   അതിപ്രഗത്ഭരായ  ചിന്തകന്മാരും  ശാസ്ത്രകാരന്മാരും വ്യത്യസ്തത  നിലനിർത്തിതന്നെ  ‘പന്തേയിസം ‘എന്ന  ദാർശനിക  വീക്ഷണ​ത്തെ  പരിപോഷിപ്പിച്ചു .

Pantheism is the belief that all reality is identical with divinity, or that everything composes an all-encompassing, immanent god. Pantheists do not believe in a distinct personal or anthropomorphic god, and hold a broad range of doctrines differing with regards to the forms of and relationships between divinity and reality.

Pantheism was popularized in Western culture as a theology and philosophy based on the work of the 17th-century philosopher Baruch Spinoza, particularly his book Ethics, published in 1677. The term “pantheism” was coined by Joseph Raphson in 1697 and has since been used to describe the beliefs of a variety of people and organizations.

പ്രകൃതിയെ  ദൈവമായി, സർവ്വശക്തനായി  കണ്ടുകൊണ്ട്.  പിന്നീട്  പ്രകൃതിക്കപ്പുറമായി  ഒരു ദൈവവുമില്ല!.  എന്ന  നിലപാടിലേക്കും, ദാർശിനിക തലത്തിൽ,  ലോകവീക്ഷണം  ആർജിച്ചവർ,  ശാസ്ത്ര  സാങ്കേതിക രംഗത്തും, സാഹിത്യ  ദാർശനിക  മാനവിക  രംഗങ്ങളിലും  സജീവമായി !. അതിന്റെ  തുടർച്ചതന്നെയാണ്  ​ലോകമെമ്പാടും;​നമ്മുടെ  ഭാഷയി​ലും  ധാരാളം ഉത്കൃഷ്ടങ്ങളായ  ​കാല്പനിക   കൃതികളുമുണ്ടായത് !.

 “ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
രു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!.
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ- 
ചിത്രപടകഞ്ചുകം ചീന്തി!.
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍
നിന്നുതിരും ഉതിരമവര്‍മോന്തി! 
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു- 
മാര്‍ത്തലക്കുന്നു മൃദുതാളം! 
അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-  
തരുണന്റെ കഥയെത്ര പഴകീ 
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍  
വസുധയുടെ വസ്ത്രമുരിയുന്നു! 
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-    
മുഴുമുനകള്‍ കേളി തുടരുന്നു!’ …
 
       മഹാനായ  കേരളത്തിന്റെ  കവി  ഒ എൻ വി, ഭൂമിയ്ക്ക്  ചരമ ശാന്തി  ഗീതം  എഴുതുമ്പോൾ , അതിൽ ‘ ശോകാ$ശ്ലോകത്വം ആഗത: എന്ന കാവ്യ -ന്യായമുണ്ട്!.  നല്ല രോഷവുമുണ്ട്!.  വൈകാരികതയുടെയും,  കാല്പനികതയുടെയും,   പരിമിതിയും  ഇവിടെ  നമ്മൾ  തിരിച്ചറിയുന്നു.  ഒരിറ്റു കണ്ണുനീരിൽ  അവസാനിക്കുന്ന  പ്രതികരണമായി അവ  ന്യൂനീകരിക്കപ്പെടുന്നു!.
 

               എന്നാൽ  1852 ൽ  സിയാറ്റിലെ ദ്വാമിഷ്‌  മൂപ്പൻ  അന്ന്  അമേരിക്കൻ  പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിൻ  പിയേഴ്സിന് (Franklin Pierce ) അയച്ച  രണ്ടു കത്തുകളിൽ,   വൈകാരികത ഉണ്ട്!. ചരിത്രബോദ്ധ്യവും, വൈചാരികതയും, കുടിയൊഴിപ്പിക്കപ്പെടുന്നവന്റെ  രോഷവും  പ്രായോഗികമാക്കേണ്ട  ചറുത്തുനിൽപ്പുകളുടെ  കേളികൊട്ടും  ഉണ്ട്!.    വാക്കുകൾ  ശ്രദ്ധിക്കുക!. അവ അറിവിന്റെ  നിറവും  മനവീയതയുടെ  ബലവും  ഉള്ളതാണ് !  chifof seatil

                    “സിയാറ്റിലെ മൂപ്പന്റെ  വാക്കുകൾ നിങ്ങക്കു വിശ്വസിക്കാം!.  അത് ഋതുഭേതങ്ങളുടെ   വരവുപോലെ  ‘വെളുത്ത’ സഹോദരങ്ങൾക്ക്‌   തീർച്ചയാക്കാവുന്നതാണ്!. എന്റെ  വാക്കുകൾ നക്ഷത്രങ്ങളെ പ്പോലെ സ്ഥിരതയുള്ളതാണ്!.  എങ്ങനെയാണ്   ആകാശത്തേ, ഭൂമിയുടെ  ഉർവ്വരതയെ ഒക്കെ    കച്ചവടം   ചെയ്യാനാവുന്നത്?. ആ ആശയം തന്നെ  ഞങ്ങൾക്ക്  അപരിചിതമാണ്!. ശുദ്ധ വായുവും, തെളിമയുള്ള  വെള്ളവും ഒന്നും  നമുക്കുമാത്രം  അവകാശ പ്പെട്ടതല്ലല്ലോ?. അതുപിന്നെ എങ്ങനെയാണു ഞങ്ങളിൽ നിന്നും  നിങ്ങൾക്ക്  വാങ്ങാൻ  ആവുന്നത്?. നാം  ഇത്  വർത്തമാന കാലത്തുതന്നെ  തീർപ്പാക്കേണ്ടതുണ്ട്!.  ഈ ഭൂമിയുടെ   ഓരോ  ഭാഗവും  ഞങ്ങൾക്ക്  പവിത്രമാണ്. പൈൻ മരങ്ങളുടെ  സൂചിയിലകളും, മണൽതിട്ടകളും, കൊടുംകാട്ടിലെ  ഹിമതുള്ളികളും, മുരണ്ടുപായുന്ന വണ്ടുകളും എല്ലാം  ഞങ്ങൾക്ക്  പവിത്രമായ  ഓർമ്മകളും  അനുഭവങ്ങളുമാണ്.  ‘സവർണ്ണർക്ക്’  ഇതു  മനസ്സിലാവില്ല  എന്നറിയാം!. അവർക്ക്  എല്ലാ തുണ്ട്  ഭൂമികളും    ഒരേപോലെയാണ്!.  അവർ  നിശാചാരികളായ, അപരിചിതരായി  വന്ന്,  ഭൂമി തുരന്ന്  വേണ്ടതൊക്കെ  കവർന്നെടുക്കുന്നു!. അവർക്ക്  ഭൂമി  സഹോദരനല്ല!.  മറിച്ച്  ശത്രുവാണ്!. കീഴടക്കിയശേഷം   പുതിയ ഇടങ്ങൾ തേടാനുള്ളതാണ്.  അവന്  പൂർവികരുടെ  കുഴിമാടങ്ങളും  വരും  തലമുറയുടെ   ജന്മാവകാശങ്ങളും മറക്കാനുള്ളതാണ്.   നിങ്ങളുടെ  നഗരക്കാഴ്ചകൾ  ഞങ്ങൾക്ക്  വേദനയുണ്ടാക്കുന്നതാണ്!. അതു പക്ഷേ, ഞങ്ങൾ  ഒന്നും മനസ്സിലാകാത്ത  അപരിഷ്ക്രിതർ ആയതു കൊണ്ടാവാം!. 

                       വെള്ളക്കാരുടെ  നഗരങ്ങളിൽ  ശാന്തതയുള്ള  തുരുത്തുകൾ കിട്ടില്ല!.  വസന്ത കാലത്തെ ഇലയൊച്ചകളും, ശലഭങ്ങളുടെ  ചിറകടിയും കേൾക്കാനവിടെ  ഇടമില്ല!.  അതേ  ഞാൻ പ്രാകൃതനും, ഒന്നും  മനസ്സിലാക്കാൻ കഴിവില്ലത്തവനും,  ആയതുകൊണ്ടാവാം!. അതു കാതുകളിൽ വെറും  ചടപട  ചിലയ്ക്കൽ ആവാം!.  കിളിയോച്ചകളും, രാത്രിയിൽ കുളക്കരയിലേ  തവളകളുടെ  തർക്കവും [൧]   കേൾക്കാൻ കഴിവില്ലെങ്കിൽ  ഈ ജീവിതം  കൊണ്ട്  എന്തു കൃതം?.  ഉച്ചമഴയിൽ  ശുദ്ധീവരുത്തിയ  കാറ്റിന്റെ  കുനുകുനുപ്പ്,   ഞങ്ങൾ  ഇന്ത്യാക്കാർക്ക്  ഏറെ പ്രിയമുള്ളതാണ്!.  നാൽക്കാലികളും, മരങ്ങളും  മനുഷ്യനും,  പങ്കുവയ്ക്കുന്ന  വായു  ഞങ്ങൾ ‘ചുമപ്പന്മാർക്ക്’  വിലപ്പെട്ടതാണ്‌. വെള്ളക്കാരൻ, പക്ഷേ ശ്വസിക്കുന്ന  വായു ശ്രദ്ധിച്ചു കാണില്ല!. എന്നാണ്  തോന്നുന്നത്!.  ആസന്നമൃത്യുവിന്റെ മരവിപ്പിൽ,  ദുർഗ്ഗന്ധം   തിരിച്ചറിയാനാവാത്തതുപോലെ!. ” 

                        കേരളത്തിൽ  ഇത്തരം  ചെറുത്തുനിൽപ്പുകൾ  നാം  ധാരാളം  കണ്ടു!. കാണുന്നു!.  ഇനി  കൂടുതൽ  കാണുകയും  ചെയ്യും!.  ചെയ്യണം!.  അതിനാണീയാത്ര ! 1975 ൽ,  ശ്രീ നാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ  ഗുരു  നിത്യ ചൈതന്യ യതി , Yathi യുക്തിഭദ്രമായി  പറഞ്ഞുതന്നു !. പശ്ചിമഘട്ടത്തിലെ  പാറകൾ,  തണ്ണീർ കുടങ്ങളാണ്  അത്  നശിപ്പിക്കരുത് എന്ന്!; കലഞ്ഞൂര് ഉള്ള  അദ്ദേഹത്തിന്റ  കുടുംബ വീടിനുചുറ്റും  പാറമടകൾ,   ഇന്ന് നരകം  സൃഷ്ഠിച്ചിരിക്കുകയാണ് .  മുൻ  സർക്കാരിലെ  ഒരു മന്ത്രിയാണ്  മുഖ്യ പ്രതി!.  എന്തേ  ധാരാളം  വാഗ്ദാനങ്ങളുമായി  ‘എല്ലാം ശരിയാക്കാൻ വന്ന’ പിണറായി  സർക്കാർ   ഒന്നും ചെയ്യുന്നില്ല?. ‘ഇടതു സർക്കാർ ‘  മറ്റൊന്നുകൂടി ചെയ്തു!.   പാറമടകളുടെ  ദൂരപരിധി  അമ്പതു  മീറ്ററാക്കി കുറച്ചു!. 

ആയിരത്തി അറുനൂറോളോം    പാറമടകളാണ്  ഈ  പരിഷ്കാരം  കൊണ്ട് പുതിയതായി  ഉണ്ടാവാൻ   പോകുന്നത്  ഇതിൽ  ഭീമമായ  അഴിമതിയുണ്ട് !കണ്ണൂരിൽ   തൊട്ടിലിൽ  കിടന്നുറങ്ങിയ  ഒരുവയസ്സുകാരന്  പാറമടയിൽ  നിന്നും  ചീളുകൾ  വീണ്  രക്തം  വാർന്നു!.  ഞങ്ങൾ ആ  തൊട്ടി​ലുമേന്തി,  ​  കണ്ണൂരിൽ  പ്രകടനം  നടത്തി ​!. ​ പശ്ചിമഘട്ട  രക്ഷാ യാത്രയ്ക്ക്  ​കുറച്ചു ദിവസങ്ങൾക്കുമുമ്പ് ​!. ​   

​                   വൈകാരികവും, കാല്പനികവുമായ പരിമിതികൾ  തിരിച്ചറിയുമ്പോൾ!  വൈചാരികവും, ബൗദ്ധികവുമായ തലത്തിലെത്തി,  അറിവും നെറിവും  ഉൾക്കൊണ്ട്,  ശാസ്ത്രീയമായ  പഠനങ്ങൾ  നടത്തുമ്പോൾ  കല്ലും, നെല്ലും, പതിരും, വേർതിരിയുന്നതു കാണാം!. പരിസ്ഥിതിയ്ക്ക്  രാഷ്ട്രീയമുണ്ട്!.  സാമ്പത്തിക അടിസ്ഥാന ഘടനയും, അതിന്റെ   രാഷ്‌ടീയ  ഉപരിഘടനയും  ചേർന്ന്  ഇവിടെ  ആര് , എങ്ങനെ , എന്തിനു  ഭരിക്കുന്നു?,  എന്തുകൊണ്ടാണ്  പ്രകൃതിവിരുദ്ധവും,  മാനവ വിരുദ്ധവുമായ ഭ്രാന്തൻ  തീരുമാനങ്ങൾ  എവിടെനിന്നൊക്കെയോ  കെട്ടി ഇറക്കപ്പെടുന്നത് ?!.  ഇത്  അജ്ഞതയോ,  വെറുതേ  അഴിമതികൊണ്ട്  പണം  സമ്പാദിക്കാനുള്ള  ആർത്തിയോ  മാത്രമല്ല ! കൃത്യമായ  അജണ്ടയുണ്ട് ! ചതുരംഗപ്പലകയിലെ കരുനീക്കങ്ങൾ പോലെ  ആലോചിച്ചുറപ്പിച്ച  പദ്ധതികളാണ്  നടപ്പാക്കപ്പെടുന്നത്.  കൊടിയുടെ  നിറമോ,  വിളിച്ച  മുദ്രാവാക്യങ്ങളോ  ഇവിടെ  പ്രസക്തമല്ല !.   സാമ്പ്രദായിക   രാഷ്ട്രീയ  പ്രസ്ഥാനങ്ങളൊക്കെ,  പ്രതേകിച്ചും,   കേന്ദ്രീകൃതമായ  സംഘടനാ  ചട്ടക്കൂടുകൾ  ശക്തമായി  പരിപാലിക്കുന്ന  പ്രസ്ഥാനങ്ങളുടെ  നേതൃത്തം, ആർത്തിപൂണ്ട  കങ്കാണി  മുതലാളിത്തത്തിന്റെ  ആജ്ഞാനുവർത്തികളും  കൂട്ടുകച്ചവടക്കാരുമായിരിക്കുന്നു !  (ക്രോണി  ക്യാപിറ്റലിസത്തിനു  ഞാൻ  കൊടുത്ത പരിഭാഷ -കങ്കാണി  മുതലാളിത്തം  എന്നുതന്നെയാണ് ) വിവിധ  സ്ഥലങ്ങളിലെ  സത്യസന്ധരായ  ജനങ്ങൾ  അപകടം  തിരിച്ചറിഞ്ഞിരിക്കുന്നു!.   ദാർശനികമായ  ഉൾക്കാഴ്ചയോടെ  ഗുരു നിത്യചൈതന്യ യതിയും, കത്തോലിക്കാസഭയുടെ  പരോമോന്നതനായ മാർപാപ്പ   ഫ്രാൻസിസ്  പപ്പായുടെ   ചക്രിക ലേഖനവും ,  പുതിയകാലത്തെ അടിസ്ഥാന  രേഖകളായി  നമ്മൾ  തിരിച്ചറിയണം. തീർത്തും  ശാസ്ത്രീയമായി പഠിച്ചുതയാറാക്കിയ  ഗാഡ്ഗിൽ  കമ്മറ്റി റിപ്പോർട്ടും,   അതിനെ  തമസ്കരിക്കുവാൻ നടത്തിയ  ഉഡായിപ്പുകളും , തിരിച്ചറിയുക  തന്നെവേണം !  ഫ്രാൻസിസ്  പപ്പയുടെ  ചക്രിക  ലേഖനമായ ‘ലൗദാത്തോസി’ യിലേക്കുതന്നെവരാം! 

(Laudato si’ (Medieval Central Italian for “Praise be to you”) is the second encyclical of Pope Francis. The encyclical has the subtitle “On Care For Our Common Home”. In it, the Pope critiques consumerism and irresponsible development, laments environmental degradation and global warming, and calls all people of the world to take “swift and unified global action”.

The encyclical, dated 24 May 2015,  published  on 18 June 2015 accompanied by a news conference.]The Vatican released the document in Italian, German, English, Spanish, French, Polish, Portuguese and Arabic alongside the original Latin.

 Please read  Laudatosi at –>https://laudatosi.com/watch .
                      തികച്ചും  ശാസ്ത്രീയവും  യുക്തിഭദ്രവും  , ആയ  ചക്രിക  ലേഖനത്തിൽ  കൃത്യമായ  റഫറൻസുകൾ ! എങ്ങനെയാണ്,  ഒരു ശാസ്ത്രീയ  ലേഖനം  മനുഷ്യനന്മയ്ക്കായി  എഴുതുന്നത്,   എന്നതിന്റെ  മാതൃകയാണത് !.  ഫ്രാൻസിസ്  പാപ്പയോട്  തൊഴുകൈയ്യോടെ  നന്ദിപറഞ്ഞുകൊണ്ട്, ഈറൺ മിഴികളോടുകൂടിത്തന്നെ ഞാൻതുടരട്ടെ !!.    Praise be to you പാപ്പാ !. ചക്രിക ലേഖനത്തിന്റെ  രണ്ടു  അദ്ധ്യായങ്ങൾ,  ഞാൻ  മലയാളത്തിലേക്ക്  മൊഴിമാറ്റം  നടത്തിക്കഴിഞ്ഞാണ്  വളരെ ഭംഗിയായി  അതിന്റെ  മലയാളപരിഭാഷ  കോട്ടയം  രൂപത  ഇറക്കിയത്. ചങ്ങനാശേരിയിൽ  ബുക്ക് സ്റ്റാളുകളിൽ  ലഭ്യമാണ് – കോട്ടയം  രൂപതതയോടും  നന്ദി  അറിയിക്കട്ടെ ! 
           ഇവിടെ  ഏതെങ്കിലും  രാഷ്ട്രീയപാർട്ടിയുടെ  പ്രവർത്തകരും  അംഗങ്ങളും  ആയുള്ളവർ  ജനസംഖ്യ യുടെ ആറു  ശതമാനം    മാത്രമാണ്  ബാക്കി  തൊണ്ണൂറ്റിനാലു ശതമാനത്തിന്റെ  ശരിയായ  ഐക്യമാണ്  ഏകോപനമാണ് പശ്ചിമഘട്ട  ഏകോപന  സമിതി  ലക്ഷ്യമിടുന്നത് ! ഇത്   നവോദ്ധാനത്തിന്റെ  രണ്ടാം  ഘട്ടം  തന്നെയാണ്, എല്ലാ അർത്ഥത്തിലും വ്യവഹാരത്തിലും . സസ്യ-ജന്തു  ജാലങ്ങളുടെ  ഇടയിലുള്ള  വൈവിദ്ധ്യം പോലെത്തന്നെ  വേണ്ടതാണ് എണ്ണം, പ്രകൃതം  ആരോഗ്യം  പ്രായം ഇവയിൽ ഒരേ ജീവജാതികൾക്കുള്ളിലുള്ള വ്യത്യാസങ്ങൾ !. മനുഷ്യ സമൂഹത്തിന്റെ കാര്യം  എടുത്തുപറഞ്ഞാൽ  വിവിധങ്ങളായ ,വിശ്വാസങ്ങൾ ,ആചാരങ്ങൾ ,വസ്ത്രധാരണ രീതികൾ ,ആഹാര ഇഷ്ടാനിഷ്ടങ്ങൾ ഇവ  വ്യക്തിയുടെ  മൗലിക അവകാശമായും, സമൂഹത്തിന്റെ  ആരോഗ്യ കരമായനിലനില്പിനും  വളർച്ചയ്ക്കും  അത്യന്താപേക്ഷിതമാണ് എന്നും   ഞങ്ങൾ  കരുതുന്നു ! മറിച്ചായാൽ  അതിനേ ഞങ്ങൾ  മൗലികവാദമെന്നും  ഫാസിസമെന്നും  വിളിക്കും,  ചരിത്രപരമായ  കാരണങ്ങൾ കൊണ്ട് , ഇവിടെ മാനും, മരഞ്ചാടിയും ,കഴുതയും  പുലിയും  ചെന്നായും  കഴുതപ്പുലിയുമെല്ലാം  വേണം !  യുദാസിനെ  ഒഴിയാക്കിയാൽ  ബൈബിൾ  എത്ര  ശുഷ്കവും  വിരസവുമായിരിക്കും  അതേപോലെതന്നെയാണ് ,സുഗ്രീവനെയും ,വിഭീഷണനെയുമൊക്കെ ഒഴിവാക്കി  രാമായണ കഥ  പുനർസൃഷ്ഠിച്ചാൽ ! മഹാനായ  അയ്യൻ‌കാളി   Aiyyankali
 വിദ്യാഭ്യാസ  അവകാശത്തിനു വേണ്ടി  ആദ്യത്തെ കാർഷിക സമരം  1912 ൽ  നടത്തിയപ്പോൾ  പറഞ്ഞത്  ഞങ്ങളുടെ വിദ്യാഭ്യാസ അവകാശം  അനുവദിച്ചു തന്നില്ലെങ്കിൽ  കൃഷിയിടങ്ങളിൽ “മുട്ടിപ്പുല്ല് കിളിർപ്പിക്കുമെന്നാണ് ” അല്ലാതെ  നെല്ലോ  പുല്ലോ  കരിച്ചുകളയും എന്നല്ല ! അത്തരം  ലിബറൽ  ഡെമോക്രസി യുടെ  അടിസ്ഥാന പ്രമാണങ്ങളിൽ , ഭാരതത്തിന്  മാർഗ ദർശനം  നൽകിയത്  ഡോ .ബാബാ സാഹേബ്  അംബേദ്കറാണ് (ജാതി ഉന്മൂലനം -ഒരാവർത്തി  വായിക്കുക -നടക്കാതെപോയ  ലാഹോർ  പ്രസംഗം -മലയാള  പരിഭാഷ  ഇതേ  ബ്ലോഗിൽ  തന്നെയുണ്ട്)- നവോദ്ധാനത്തിന്റെ  വർത്തമാനകാല  അനുരണനങ്ങൾ    കേരളത്തിൽ  മാത്രം  ഒതുങ്ങുന്നതല്ല. ഭാരതത്തിലെമ്പാടും, കുടിയിറക്കപ്പെടുന്നവരുടെ  കൂട്ടായ്മ  ദളിത് -ആദിവാസി  ന്യൂനപക്ഷ  ഐക്യം; അതോടൊപ്പം  സ്വതന്ത്ര  ചിന്തയും  മാനവികതയും  ഉൾക്കൊള്ളാൻ  ശ്രമിക്കുന്നവർ; വികേന്ദ്രീകരണത്തിലും  വ്യക്തി സ്വാതന്ത്ര്യ ത്തിലും അടിയുറച്ചുവിശ്വസിക്കുന്ന  മതേതരവിശ്വാസികൾ;   അതുതന്നെയാണ്  നമ്മളുടെ  ലക്ഷ്യം.
                 
      ‘കുടിയിറക്കുക’ എന്നതിന്  ജാതീയ  മാനവും  ഉണ്ട്. കീഴാളന്റെ  വാസസ്ഥലത്തിനാണ്  നമ്മുടെ  ഭാഷയിൽ ‘കുടി’ എന്നുപറയുന്നത്!. നർമ്മദയും, വിഴിഞ്ഞവും, വല്ലാർപാടവും, അതിരപ്പള്ളിയും  എല്ലാം അടിസ്ഥാനപരമായി  കുടിയൊഴിപ്പിക്കുന്നതിന്റെയും  ഭൂ-അധികാരം കവർന്നെടുക്കുന്നതിന്റെയും പുതിയപാഠങ്ങളാണ് ! ഇവിടെ കലപ്പകൃഷിയും, നിലമൊരുക്കലും, വിപുലമായ കാർഷികവൃത്തിയും  ആരംഭിച്ചവരെ   അസ്പർശരാക്കി കുടിയൊഴിപ്പിച്ചതിന്റെ പുതിയകാല പാഠങ്ങൾ !  പാറമടകൾക്കായി  വിലകൊടുത്തു വാങ്ങി , അമൂല്യവും  ഫലഭൂയിഷ്ടവും  മായ  മേൽമണ്ണ് നീക്കി  പാറമടയാക്കുമ്പോൾ  യഥാർത്ഥ  കർഷകൻ  ഇവിടെ കുടിയൊഴിപ്പിക്കപ്പെടുന്നു !. ഡോ.ബാബാസാഹേബ് Ambedkar_quote പഠിച്ചു  ബോധ്യപ്പെടുത്തിയ ജാതിനിർമ്മാർജ്ജനം തന്നെ യാണ്  ഭൂഅധികാര പുനഃസ്ഥാപനം!. കുട്ടനാട്ടു  കാരനായ  എനിക്കറിയാം  എന്റെ  നാട്ടിലെ  സ്ഥലനാമങ്ങൾ ‘ ചാത്തങ്കരി , കുമരംകേരി , മിത്രക്കേരി , കൈനകരി ,പാണ്ടങ്കേരി , … എന്നോക്കെ  എങ്ങനെ ആയതാണ് 
എന്ന്?! . 
      ഈസാഹചര്യത്തിൽ  യുക്തിഭദ്രമായ  മാർഗം  എന്താണ്  നമ്മൾ ഒരുയാത്ര നടത്തിയാൽ  പശ്ചിമഘട്ടം  പഴയതുപോലെ  ആകുമോ?.  അല്ലെങ്കിൽ തന്നേ  കാലാവസ്ഥാ  മാറ്റം  ഭൂമിയിൽ  പുതിയതൊന്നുമല്ലല്ലോ  ഇവിടെ  ഒരു മാത്രയെങ്കിൽ  ഒരു മാത്രയെങ്കിലും കൂടി  മനുഷ്യവംശം  നിലനിർത്താനാണ്, ഇരകളാക്കപ്പെടുന്നവരുടെ  അവകാശങ്ങൾ  ഉയർത്തുന്നതിനുതന്നെയാണ്!.  നമുക്ക്  ഇനി  എന്തുചെയ്യാൻ  കഴിയും ?.  എന്നത്  പ്രസക്തമാണ്   തികച്ചും  യുക്തിഭദ്രമായ ,  ചോദ്യം  തന്നെയാണ് !. 

നവോത്ഥാന കാലത്തെ,തിളക്കമാർന്ന  ദർശനികനായ   ഇമ്മാനുവൽ  കാന്റ്  വ്യക്തമായി  പറഞ്ഞ  നിർദ്ദേശം  “നിയമപരമായ  ശുഭപ്രതീക്ഷ  ഒരു ധാർമ്മിക  ഉത്തര വാദിത്വം ആയി  ഏറ്റെടുക്കണം ” എന്നതാണ് (“Legal positivism  ought to be  our  moral  responsibility” )  ഇപ്പറഞ്ഞതിന്  കൂടുതൽ  മാനങ്ങളുണ്ട്, നിലവിലുള്ള ജനാധിപത്യത്തെ  പരിഹസിച്ചുകൊണ്ട്  ചിന്തകനും ,നാടക കൃത്തും,  ആക്ഷേപ ഹാസ്യ ത്തിന്റെ  കുലപതിയുമായ  ബെർണാഡ്ഷാ,  പറഞ്ഞ ഉദാഹരണം ഇവിടെ  പ്രസക്തമാണ് .

“അഞ്ചുവർഷം കൂടുമ്പോൾ   വോട്ടുചോദിച്ചുവരുന്നു!.ജയിച്ചു കഴിഞ്ഞാൽ അവർ ആകാശത്തേക്ക്  ഉയർന്നുപോകും ,ചൂട് വായു നിറച്ച  ബലൂണിലെന്ന പോലെ!.  ഭരണകക്ഷിയും,  പ്രതിപക്ഷവും  എല്ലാം  ഒരു കൂട്ടുകെട്ടാണ്  പിന്നവരേ നാം  കാണുന്നത്  അഞ്ചു  വർഷം  കഴിഞ്ഞാണ് ! . “ 

 

ജനം  വെറും  വോട്ടുകുത്തികൾ! എങ്കിലും  ഈ ജനാധിപത്യത്തിലും,  നിയമവ്യവസ്ഥയിലും, നാം  ശുഭപ്രതീക്ഷ  നിലനിർത്തുകയേ  നിവർത്തിയുള്ളൂ!.   മറിച്ചായാൽ  പൂർണ്ണ  അരാജകത്വം  മാത്രമല്ല  വംശ ഹത്യകൾ തന്നേ  അരങ്ങേറും -1946 -47  കാലത്ത്  ‘അസാദ്ധ്യ ജനാധിപത്യം’ എന്നുതന്നെയാണ്  ലോകമെമ്പുമുള്ള  പണ്ഡിതന്മാർ   ഇന്ത്യൻ ജനാധിപത്യത്തെ  വിലയിരുത്തിയത്!.  അപരിഷ്‌കൃതമായ   ജാതിവ്യവസ്ഥയും, അന്ധവിശ്വാസങ്ങളും, അവിശ്വസനീയമായ  വൈവിദ്ധ്യങ്ങളും,  തന്നെകാരണം. എങ്കിലും -യുഗോസ്ലാവിയലെയും ,കിഴക്കൻ യൂറോപ്പിലെയും ,ഏഷ്യയിലെയും,  മിക്കരാജ്യങ്ങളിലും  ജനാധിപത്യവും , ഭരണ സംവിധാനങ്ങളും,  തകർന്നപ്പോഴും   ഇന്ത്യ പരിമിതമായ അർത്ഥത്തിലാണെങ്കിലും    ജനാധിപത്യ  രാജ്യമായി തന്നേ,  ഒരത്ഭുതമായി,   നിലനിൽക്കുന്നു!.   ഇനി  എത്രകാലം!.   അതു  നമ്മേ  ആശ്രയിച്ചു തന്നേ ! സമാധാനകാലത്തുപോലും  വംശഹത്യകൾക്കൊരുങ്ങുന്ന  പ്രവണതകൾ  ഉള്ളപ്പോൾ  എങ്ങനെയാണ്  അരാജകത്വത്തിലേക്ക്  നീങ്ങുന്നത് തടയാനാകുന്നത്!.   ഞങ്ങൾ  അവർത്തിച്ചുപറയുന്നു  ജനാധിപത്യത്തിലും  നിയമവാഴ്ചയിലും  ഉള്ള  ശുഭപ്രതീക്ഷ  നിലനിർത്തിയെ  മതിയാകൂ!.  ഇവിടെ യാണ്  മാവോയിസ്റ്റുകളും  വിവിധ  രീതിയിലുള്ള  ഭീകരവാദികളുമായി  ഞങ്ങൾ  കടുത്ത  വിയോജീപ്പ്‌   പ്രകടമാക്കുന്നത്  പശ്ചിമഘട്ട രക്ഷാ യാത്രയിലുടനീളം ! വലിയ  പോലീസ് സന്നാഹം  ഞങ്ങൾക്ക്  അകമ്പടി യായി  ഉണ്ടായിരുന്നു  എന്നുമാത്രമല്ല  പരിപാടികളെല്ലാം  വളരെ ശ്രദ്ധയോടെ പകർത്തുകയും  വീക്ഷിക്കുകയും ചെയ്തിരുന്നു ! മാവോയിസ്റ്റുകളുടെ  സാന്നിദ്ധ്യം  പരിശോധിക്കാനാകും!.  എന്നത്  സാമാന്യബുദ്ധി  പക്ഷേ അക്കാര്യത്തിൽ  പോലീസ് ഡിപ്പാർട്മെന്റിനെക്കാൾ  ഉത്തരവാദിത്തം  മുകളിൽ  പറഞ്ഞ കാര്യങ്ങൾ കൊണ്ട്  ഞങ്ങൾക്കാണെന്നും, ആശയപരമായി, യുക്തിഭദ്രമായി , എല്ലാ ഭീകരവാദങ്ങളെയും  ഞങ്ങൾ  ഉയർത്തുന്ന സമഗ്ര  വീക്ഷണത്തിലാണ്  പരാജയപ്പെടുത്താനാകുന്നതെന്ന്, ഞങ്ങളെ ശ്രദ്ധിക്കുന്ന  വകതിരിവുള്ള  ഏതൊരാൾക്കും  ബോദ്ധ്യമാകും ! സത്യത്തിൽ  അത്തരം തിരിച്ചറിവുകൊണ്ട്  ഞങ്ങളോട് കൂടുതൽ അടുപ്പവും സൗഹൃദവും  പ്രകടിപ്പിച്ചത്  എല്ലാ ജില്ലകളിലും  ഉള്ള പോലീസ് ഉദ്യോഗസ്ഥന്മാർ  ആയിരുന്നു  പ്രത്യേകിച്ച്  ഉയർന്ന  ഉദ്യോഗസ്ഥന്മാർ !

 

 ഇനിയും  സ്വയം  വിമർശനം  എന്ന  നിലയിൽ തന്നേ  ചിലകാര്യങ്ങളിൽ വരുന്ന  അപഭ്രംശങ്ങൾ തുറന്നുപറയാൻ  ആഗ്രഹിക്കുന്നു ! പലപ്പോഴും  മൈക്ക് കൈയിൽ  എടുത്തുകഴിയുമ്പോൾ  സമയ നിഷ്ഠകൾ  പലരും  മറക്കുന്നു ! അതുകൊണ്ടുതന്നെ  അപ്രസക്തമായ കാര്യങ്ങളിലേക്ക്  വഴുതുന്നതും ,അത്  കാഴ്ചപ്പാടുകളെ ബലഹീനമാക്കുന്നതും,  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്!.  ചിലസ്ഥലങ്ങളിൽ  ജനസംഖ്യാ വിസ്പോടനമാണ്എല്ലാ പ്രശ്നങ്ങൾക്കും കാരണം  എന്നുപറയുമ്പോൾ  നിങ്ങളുടെ ജന്മമാണ്‌;  പറയുന്നയാളുടെയും കേൾക്കുന്നവരുടെയും  പ്രശ്നങ്ങൾക്ക് കാരണം; എന്ന വിവക്ഷയുണ്ട്!.  ജനിക്കുന്ന ഓരോകുട്ടിയും  കൈയ്യും  തലച്ചോറുമായിത്തന്നെയാണ്  ജനിക്കുന്നത് ! അതുപോലെതന്നെ വാഹനങ്ങളുടെ പെരുപ്പം , വീടുകളുടെ വലുപ്പവും  എണ്ണക്കൂടുതലും പറയുമ്പോൾ അത്  മുൻപ്  സൂചിപ്പിച്ച  അടിസ്ഥാന പ്രശ്നങ്ങളുമായി  ബന്ധമില്ല  എന്ന്  !നാട്ടിൽ  നാഴിയിടങ്ങഴി മണ്ണില്ലാഞ്ഞവർ  , നാരായണക്കിളി കൂടുപോലെ പോലും  വീടില്ലാഞ്ഞവർ  -വിദേശരാജ്യങ്ങളിലും മറ്റുംപോയി  പണം  സമ്പാദിച്ചു  മറ്റാരേക്കാളും കൂടുതലായി  നമ്മുടെ സമ്പദ് ഘടനയ്ക്കും, നിലനിൽപ്പിനും ജീവിതസൗകര്യങ്ങളുടെ  മെച്ചപ്പെടലിനും  സഹായിച്ചവരാണ് ! അത്തരം വാദഗതികൾ  പ്രായേണ  സാമ്പത്തിക ശാസ്ത്രത്തെ പറ്റിയുള്ള  അജ്ഞത കൊണ്ടാണ്  എന്നാണ് എന്റെ പക്ഷം !.ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള  വാഹനങ്ങൾ  ഇന്നല്ലെങ്കിൽ  നാളെ റോഡിൽ നിന്ന്  ഒഴിവാകും !. വീടുപണിക്ക്  ഉപയോഗിച്ച  കരിങ്കല്ലുകൾ ,പുനരുപയോഗത്തിനു  സാധിക്കുന്നതാണ് എങ്കിലും  കോൺക്രീറ്റ്  ഉപയോഗം  നിയന്ത്രിക്കപ്പെടേണ്ടതുതന്നെയാണ് ,  പക്ഷേ  മുഖ്യപ്രശ്നങ്ങളേ തമസ്കരിക്കുന്നതിനാണ് അത്തരം  വാദങ്ങൾ  സഹായിക്കുക!. പോക്കറ്റടിക്കാരന്റെ പുറകേ ഓടുമ്പോൾ  കൊള്ളക്കാരൻ  രക്ഷപെടുന്നതു പോലെ! അതുകൊണ്ടുതന്നെ  അത്തരം  വാദങ്ങൾ  നിരുപദ്രവമോ  നിഷ്കളങ്കമോ ആവാൻ തരമില്ല!.ആണ്ടിൽ  മുന്നൂറ്റി അറുപത്തിനാല്  ദിവസവും  കാട്ടുകൊള്ളകൾക്കെതിരെ  കുറ്റകരമായ  മൗനം  പൂണ്ടശേഷം  ഒരുദിവസം  പ്രകൃതി  ദിനമായി  ആചരിച്ചതുകൊണ്ട്  എന്തുകൃതം ? . അത്ര  പ്രസക്തമല്ലാത്ത  ചില വിഷയങ്ങളിലേക്ക്  തിരിയുന്നതിന്  ഒരു  അജണ്ട  ഉണ്ട്  എന്നുതന്നെ കരുതണം !. ഇത്തരം  നീക്കങ്ങളെ  ലോല -അതിലോല  പരിസ്ഥിതി  വാദമെന്നോ ,ചെറുകിട  നാമമാത്ര  പരിസ്ഥിതി  വാദമെന്നോ അടയാളപ്പെടുത്തേണ്ടതായി  വരും !.

 

 

ഏറ്റവും കാതലായപ്രശ്നം   ഇപ്പോൾ  ഉയർത്തിയിരിക്കുന്ന   ‘വികസന മുദ്രാവാക്യങ്ങളാണ് ‘ ഏതു  ആംഗലേയപദത്തിന്റെ പകരമാണ്  ഈ  ‘വികസനം’   എന്നുമുതലാണ്  ഇത്തരം  പ്രയോഗങ്ങൾ  കേട്ടുതുടങ്ങിയത് ? ‘expansion’  എന്നവാക്കിന്  വികസനം  ചേരും  -പക്ഷേ  ഇവിടെ  പുരോഗമനം  എന്ന  അർത്ഥത്തിൽ  പ്രയോഗം  വികലമാണ് . ഭാഷ  അങ്ങനെ  പക്ഷപാതിത്തമില്ലാത്തത് ഒന്നുമല്ല ! പ്രകൃതിയിൽ ഉള്ളതിന് ‘പ്രാകൃതം’ എന്നും  അതിനെ  ആശ്രയിക്കുന്നവർ  ‘പ്രാകൃതർ’ എന്നും  പറയുമ്പോൾ  കിണറ്റിലെ  വെള്ളം കുടിക്കുന്നവർ  പ്രാകൃതരും  ,കൊക്കോ – കോളാ ഉപയോഗിക്കുന്നവൻ  സംസ്‌കൃതരും  ആകും;  സൂഷ്മ അർത്ഥവും  വിഗ്രഹവും  നോക്കിയാലും, വ്യാവഹാരിക അർത്ഥം നോക്കിയാലും,  ‘വികസനം ‘ഒരു  അശ്ലീലപദം’  തന്നെയായി തിരിച്ചറിയണം!.വിശേഷേണയുള്ള  ‘കസനം’  എന്നാണെങ്കിലും  വികലമായ  ആസനം  എന്നാണെങ്കിലും  അശ്ലീലം   തന്നേ!..’വി’ എന്ന  ഉപസർഗം  ക്രിയാപദവുമായിച്ചേരുമ്പോൾ  വരുന്ന  അർത്ഥ വ്യത്യാസം  എന്ന്  പാണിനി(ref:അഷ്ടാദ്ധ്യായി )!.ഇത്  ജനത്തെ കബളിപ്പിക്കാൻ  കണ്ടുപിടിച്ച  ഒരു  വികല പ്രയോഗം തന്നെയാണ് . സുസ്ഥിര വികസനം  എന്നപ്രയോഗം തന്നേ  വിപരീത  അർത്ഥമുള്ള  പദങ്ങൾ  ചേർത്ത  സമസ്ത പദമാണ്; ആഗലേയ ഭാഷയിൽ  ഇതിന്  ‘ഓക്സിമറോൺ'(oxymoron)എന്നു  പറയും; ‘ആരോഗ്യദായകമായ  എൻഡോ സൾഫാൻ’ എന്നതു പോലെ!.  അതേ ഞങ്ങൾ ‘വികസന വിരോധികൾ’  മാത്രമല്ല  ‘വികസനം’ എന്ന പ്രയോഗം പോലും  അശ്ലീലമായി  തിരിച്ചറിയുന്നവരാണ് !.

 

        പശ്ചിമഘട്ട രക്ഷായാത്ര ​’മടായി പാറയിൽ ‘ എത്തിയപ്പോൾ രവീന്ദ്രൻ മാഷ് ഭംഗിയായി എടുത്ത് ചിത്രസംയോജനം നടത്തിയ ദൃശ്യ ,ശ്രാവ്യ വിരുന്ന് , ദയവായി കാണുക !കേൾക്കുക !-click to watch the documentary- ->

 

           Watch few more photos-> 

     

    

പശ്ചിമ ഘട്ട  രക്ഷാ യാത്രയിൽ എടുത്ത  ഈ  രണ്ടു  ചിത്രങ്ങളും  എനിക്ക്  ഏറെ  പ്രിയങ്കരങ്ങളാണ്  ഒന്ന്  കാസർഗോഡ് ,മാടായിപ്പാറയിലുള്ള  തടാകത്തിൽ  ഞാൻ  ‘ജലാസനം’ നടത്തുന്നതാണ്.   കുട്ടനാട്ടുകാരനായ  ഞാൻ  നീരേറ്റുപുറത്ത്  മണിമലയാറ്റിൽ  പന്ത്രണ്ടു  വയസ്സു മുതൽ പരിശീലിച്ചതാണ് ജലാസനം , കൂടുതൽ  ആഴമുള്ളിടത്ത്  കൂടുതൽ  എളുപ്പമാണ്!.  എന്നാൽ  കഴിഞ്ഞ  അഞ്ചുവർഷമായി  എനിക്ക്  ഇതു പരിശീലിക്കുവാനായില്ല ! സമീപത്തുള്ള  നദികളൊക്കെയും  അത്രയ്ക്ക്  മലിനമാണ്.  ഇറങ്ങി  കുളിച്ചാൽ  ദേഹമാസകലം  ചൊറിയും!.  മടായി പാറയിലെ  ആഴമുള്ള  ശുദ്ധജല  തടാകം  കണ്ടപ്പോൾ  ആവേശത്തോടെ എടുത്തു  ചാടി !. അതിന്റെ  ചിത്രമാണ്  ആദ്യം , രണ്ടാമത്  തിരുവനന്തപുരത്ത്  വിഴിഞ്ഞത്തിനടുത്ത്  ‘ശാന്തിഗ്രാമിൽ  താമസിച്ചപ്പോൾ  മുസ്തബാ  പള്ളിക്കുന്ന്  ആവശ്യപ്പെട്ടപ്പോൾ  മുസ്തബാ , പ്രഫുല്ല  സാമന്തരേ  എന്നിവരോടൊത്തുള്ള  ചിത്രമാണ് . മലപ്പുറത്ത്  പ്രകൃതി  സംരക്ഷണത്തിന്  കടുത്ത  സാമ്പത്തിക  ബുദ്ധിമുട്ടുകൾക്കിടയിലും  തുനിഞ്ഞിറങ്ങിയ  പരിസ്ഥിതി  പ്രവർത്തകനാണ്  മുസ്തഫ . ലോകമറിയുന്ന  പ്രമുഖ  പരിസ്ഥിതി  പ്രവർത്തകനാണ്  അഡ്വ . പ്രഫുല്ല.  ‘ഹരിത  നോബൽ  സമ്മാനം’  എന്നറിയപ്പെടുന്ന  ‘ഗോൾഡ് മാൻ  പുരസ്ക്കാരം’ നേടിയ  വ്യക്തിയാണ് .  ഒറീസ്സയിലെ  ആദിവാസികളുടെ  ജീവിക്കാനുള്ള  അവകാശം  നേടിക്കൊടുത്തയാളാണ് , ‘വേദാന്ത’ കമ്പനിക്കെതിരെ  പ്രക്ഷോഭണം  സഘടിപ്പിച്ചും,   കേസ്സുപറഞ്ഞും , ആദിവാസികളുടെ  അന്തസ്സുയർത്തിയ  സുവർണ്ണ  വ്യക്തിയാണ്. പശ്ചിമ ഘട്ട  രക്ഷാ യാത്രയുടെ  ഉത്ഘാടകനും  (വെള്ളരിക്കുണ്ടിൽ -കാസർഗോഡ് -16 / 08 / 2017 ) സമാപന  തലേന്ന്  തിരുവനന്തപുരത്ത്  ഗാന്ധി  പാർക്കിൽ(15 /10/ 2017) ,  മുഖ്യ പ്രഭാഷകനായും  അദ്ദേഹമുണ്ടായിരുന്നു , രണ്ടുദിവസം  അദ്ദേഹമൊത്ത്  പ്രഭാത  സവാരി  നടത്തിയത്  മറക്കാനാവാത്ത നല്ല  അനുഭവമായിരുന്നു .

 

–Kris 

 

 

 

Advertisements

Reply by Chief Seattle to President Pierce

 

1854 ലും  പിന്നീട്  1855 ലും  ആയി  ഗോത്രത്തലവനായ  സീയാഹ്യത്  (‘Sealth’… pronounced as  SEE-elth, with a guttural stop at the end)മൂപ്പൻ   ‘ദുവാമിഷ്’ ഭാഷയായ  ലുഷൂറ്റ്സീഡ്ൽ  നടത്തിയ  രണ്ടു  പ്രസിദ്ധമായ  നിവേദങ്ങൾ,  അന്നത്തെ അമേരിക്കൻ പ്രസിഡന്റ്  ഫ്രാങ്ക്ലിൻ പിയേഴ്സ്ന് ഉള്ള  മറുപടി  ആയിരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾക്ക്  ആവേശമായും കുടിയോഴിപ്പിക്കപ്പെടുന്നവരുടെ ഹൃദയതാളമായി,  നൊമ്പരമായി, അധിനിവേശം നടത്തുന്നവരോടുള്ള  താക്കീതായി, ഇന്നും അലയടിക്കുന്നു !
വിഴിഞ്ഞത്തും ,
തിരപ്പള്ളിയിലും, കൂടംകുളത്തും, നർമ്മദയുടെ തീരത്തും, ജാർഘണ്ടിലും, ഓഡിസായിലും, അസ്സമിലും,  വലിയ  പാതകൾ  നിർമ്മിക്കുമ്പൊഴും, എന്തിന്  ലോകത്തിന്റെ  എല്ലാ കോണിലും  കുടിഒഴിപ്പിക്കപ്പെടുന്നവന്റെ  വേദന കാണാം . ഇന്നു ഞാൻ  നാളെ  നീ!.    എന്ന വ്യത്യാസത്തിൽ!. 

                       നമ്മുടെ മലയാളത്തിൽ  കുടിയോഴിപ്പിക്കുക എന്നതിന് ‘ജാതീയ’ മാനവും ഉണ്ട്. ജാതിപ്പേരിന് അനുബന്ധമായി കുടി എന്നുകൂടിപ്പറഞാണ്  ‘കീഴാളന്റെ’ വാസസ്ഥലം തിരിച്ചറിയുന്നത്! 
chief-seattle
ദ്വാമിഷ്‌  മൂപ്പന്റെ  വാക്കുകൾ  ശ്രദ്ധിക്കുക! അറിവിന്റെ  നിറവും  മനവീയതയുടെ  ബലവും  ഉള്ളതാണ് ! ഒരുതുള്ളി  കണ്ണുനീർ!  അതു  ഭൂമിയിൽ തന്നെ വീഴട്ടെ !

 കത്തിന്റെ  മലയാളo!

 To read the English version just click here<->

Continue reading

വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !

Click here ->Read English version of the article “Why I oppose Vizhinjam Mega port project.

കാട്ടിലെ തടി തേവരുടെ ആന’!,നമുക്കെന്തിനാണ് വോട്ടില്ലത്ത മണ്‍സൂണ്‍!!?
വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും – കേരളത്തെ കുത്തുപാളയെടുപ്പിക്കാൻ  സ്വപ്നം വിറ്റ് കോടികൾ നേടുന്നവർ ! വിഴിഞ്ഞം സ്വപ്ന പദ്ധതി ആണത്രേ ? ഈ സ്വപ്നം കാണാൻ എത്രകാലം ഉറങ്ങണം? ഏത് ഉറക്കത്തിലാണ് ഈ സ്വപ്നം കണ്ടത്? ഉണരുംപോൾ യാഥാർത്ഥ്യം എന്തായിരിക്കും ?  ഈ സ്വപ്നം വിതയ്ക്കാൻ രൂപികരിച്ച പ്രത്യേക കമ്പനിയാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡ് -സ്വപ്നം കാണുംപോൾ അതിൽ പിശുക്ക് പാടില്ലല്ലോ? അന്തർ ദേശിയ നാണയനിധി യുടെ അംഗീകാരമുള്ള ഇന്റർനാഷണൽ ഫിനാൻഷ്യൽ കമ്മിഷനെ(ഐ.എഫ് .സി ) തന്നെ പഠനത്തിനായി നിയോഗിച്ചു -‘ലാഭകരമായിരിക്കില്ല’ എന്നുതന്നെ റിപ്പോർട്ട് കിട്ടി . ജഡ്ജിയെ മാറ്റി വിധി അനുകൂലമാക്കുന്നത് പോലെ തന്നെ -മറ്റൊരു ഏജൻസി യെക്കൊണ്ട് വീണ്ടുമൊരു പഠനം -എയിക്കോം (Architecture Engineering Construction Operations and Management)  അമേരിക്കൻ ഭീമൻ കമ്പനി തന്നെയാണ് -വിഴിഞ്ഞത്തിനുവേണ്ടി പേരുകളയാൻ അവർ തയ്യാറായില്ല ! ഫലം നാസ്തി !ദയവായി വായിച്ചു നോക്കണേ !-> Vizinjam Port Master Planhttp://www.vizhinjamport.in/…/Final-Master-Plan-Report_Nov3…വികസനം ,കമ്മിഷൻ ,തിരഞ്ഞെടുപ്പ് ഇവയൊക്കെ എന്നും മനസ്സിലുള്ള ,ഭരണവും ,പ്രതിപക്ഷവും വെറുതെ ഇരിക്കുമോ , അടുത്ത ഏജൻസി -ഏണസ്റ്റ് ആൻഡ്‌ യങ്ങ് , പേരുപോലതന്നെ ഗംഭീരൻ! പണം നമുക്കൊരു പ്രശ്നമല്ലല്ലോ? ഒന്നാംതരം റിപ്പോർട്ട്‌ !റിപ്പോർട്ട് ഗൂഗിൾൽ കിട്ടുന്നില്ല ! ഇതൊരു റിയൽ എസ്റ്റേറ്റ്‌ കച്ചവടം തന്നെ എന്ന് ആധികാരിക രേഖകൾ. പ്രൊജക്റ്റ്‌ ലാഭകരമല്ല – പക്ഷേ ഇപ്പോൾ ശരിയാക്കാം! പകരം “additional revenues from Port Estate Development, offering a discount of 35% on the Tariff,” സർക്കാർ പണം മുടക്കിനടത്തിയതു തന്നെ! സാദ്ധ്യത പഠനങ്ങളെല്ലാം !. വെറും നൂറ്റിഅഞ്ചു ഏക്കർ റിയൽ എസ്റ്റേറ്റ്‌ തിരുവനന്തപുരത്ത്! പാവം അദാനിക്ക് – ഷോപ്പിംഗ്‌ മാൾ , വലിയ ഹോട്ടൽ ,കോണ്‍ഫറൻസ് ഹാൾ -അങ്ങനെ പലതും -ഇതു പണ്ട് കാൻസർ സെന്റെറിന് പണം വാഗ്ദാനം ചെയ്തതുപോലെ അല്ല! ലാഭം ആദ്യം! മുതൽ പിന്നീട് -അതു പണയം വച്ചിട്ടുവേണം വിഴിഞ്ഞം പണി തുടങ്ങാൻ ! തീർത്താലും ഇല്ലെങ്കിലും! ദുബായ് പോർട്ട്‌ ട്രസ്റ്റ്‌ -വല്ലാർ പാടം പണയം വച്ചത് രണ്ടുവർഷം കഴിഞ്ഞാണ് ഇവിടെ വസ്തു കൈമാറ്റം ആദ്യം തന്നെ ! ‘കടലിൽ കല്ലിടുക’ എന്നപ്രയോഗം -‘കുംഭകോണം’ എന്നപോലെ മലയാളത്തിൽ സുപരിചിതമാണല്ലോ !മൂന്നു കിലോമീറ്ററിൽ അധികം നീളത്തിൽ -മുകളിൽ ഒരുകിലോമീറ്റർ വീതി (താഴത്തെ അളവ് ഇതുവരെ പറഞ്ഞിട്ടില്ല ! എന്താണോ ഉദ്ദേശം!) 20 മീറ്റർ ശരാശരി ആഴം -പത്താം ക്ലാസ് പഠിച്ചവർക്ക് കണക്കു കൂട്ടാം എഴുപതു ലക്ഷം ടണ്‍ പാറവേണം -പശ്ചിമഘട്ടം നീണ്ടു കിടക്കയല്ലേ! -‘കാട്ടിലെ തടി തേവരുടെ ആന’ !- നമുക്കെന്തിനാണ് മണ്‍സൂണ്‍ മണ്‍സൂണിനു വോട്ട് ഉണ്ടോ ?കിഴക്കുനിന്നു  പടിഞ്ഞാറോ ട്ടൊഴുകുന്ന  41 നദി കൾ കേരളത്തിലുണ്ട് -ചിലതൊക്കെ അകാല ചരമം പ്രാപിച്ചെങ്കിലും -ഒഴുക്ക് കുറഞ്ഞെങ്കിലും – പശ്ചിമഘട്ടത്തിലെ -പാറകൾ എല്ലാം തകർത്താലും പൂർവ സ്ഥിതി സ്ഥാപിച്ചു കൊടുക്കാമെന്നു സംസ്ഥാനസർക്കാരും -അദാനിയും   (no stay to Vizhinjam project — on 16/12/2015-verdict from supreme court!)    നമ്മുടെ നദികളിൽ നിന്നും കുത്തി ഒലിച്ചു അറബിക്കടലിൽ എത്തുന്ന  വെള്ളവും, എക്കലും ആണ്ടിൽ നാലുമാസം, തെക്കുഭാഗത്തേക്ക്‌ ശക്തമായി ഒഴുകും ,അടുത്ത എട്ടുമാസം സാവധാനത്തിലുള്ള തിരിച്ചോഴുക്കാണ് ! വിദഗ്ദ പഠനങ്ങൾ ,  ബ്ലോഗിൽ വിവരിച്ചിട്ടുണ്ട് (see the English post below). ഒരുപുലിമുട്ട് (break water ) കെട്ടിയാൽ , വടക്കുഭാഗത്ത് കര കടൽ  കൊണ്ടുപോകും!. തെക്കുഭാഗത്ത്‌ കരയടിയും;വിഴിഞ്ഞത്തും പൂന്തുറയിലും ഉള്ളവർക്ക് അറിയാം; വെറും നാനൂറു മീറ്റർ നീളത്തിൽ മീൻ പിടുത്ത തുറമുഖത്തിനുവേണ്ടി വിഴിഞ്ഞത്ത്‌ പുലിമുട്ട് കെട്ടിയപ്പൊൾ എന്തുണ്ടായി? എന്ന് കിടപ്പാടം നഷ്ടപെട്ടവർ പറയും ,ഇപ്പോൾ പണിയാൻ പോകുന്നത് മൂന്നു  കിലോമീറ്റർ നീളമുള്ള പുലിമുട്ടാണ് ;കളി കടലിനോടാണ് !.  ഇപ്പോൾ എന്തോ പാക്കേജ് പോതിയുന്നുണ്ടത്രേ? വല്ലാർ പാടം ,മൂലംമ്പള്ളി ക്കാരോട് ഒന്നുചോദിച്ചാൽ സംഗതി ബോദ്ധ്യമാകും (അല്പം മാറി നിന്നെ ചോദിക്കാവൂ !) – നമ്മുടെ കടലിൽ വിഴിഞ്ഞത്തുനിന്നു നാൽപതു കിലോമീറ്റർ തെക്ക് മൂവായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ (തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട  ജില്ലകൾ  ചേർന്ന  അത്രയും വലിപ്പം) ഒരു പ്രദേശം കടലിനടിയിലുണ്ട് ‘വാട്ജു് ബാങ്ക്’ എന്നാണ് പേര് – പോഷക സമൃദ്ധമായ എക്കലും, ഒഴുക്കുനീറ്റിലുള്ള ഓക്സിജനും ചേർന്ന് അവിടെ എത്തുമ്പോൾ മത്സ്യങ്ങളുടെയും, ധാരാളം സമുദ്രജീവികളുടെയും പ്രജനനം സാദ്ധ്യമാകുന്ന വിശാല സമുദ്ര അടിത്തട്ടാണ് അത് (ഊത്ത എന്താണ് എന്നറിയാവുന്ന എന്നെ പോലെയുള്ള കുട്ടനാട്ടുകാർക്ക് അത് വേഗം മനസ്സിലാകും). അല്ല മണ്‍സൂണ്‍ നാടുനീങ്ങിയാൽ അതിനു എന്തു പ്രസക്തി? എന്ന് ചോദിക്കാം. ഏതായാലും ഇത് വിഴിഞ്ഞത്തെ ,പൂന്തുറയിലെ, മത്സ്യ തൊഴിലാളികളോട് മാത്രമല്ല ,കേരള സമൂഹത്തോട് ഉള്ള വെല്ലുവിളിയാണ് . ഇപ്പോൾ തന്നെ കുറഞ്ഞു കൊണ്ടിരിക്കുന്ന മത്തി ,അയില , നാരൻ ചെമ്മീൻ, മുതലായവയും അവയുടെ വിപണനം, മത്സ്യ ബന്ധനം തുടങ്ങി നൂറുനൂറു തൊഴിലിൽ ഏർപ്പെട്ട് വീട് പുലർത്തുന്നവരുടെയും കാര്യം ! അതാർക്കാണ് അറിയാൻ താല്പ്പര്യം?.ഒരുദിവസം കൊണ്ട് അദാനി വന്നപ്പോൾ -ഉമ്മൻ ചാണ്ടിയും കൂട്ടരും വാഴ്ത്തപെട്ടവർ ആയതെങ്ങനെ ? എന്ന് എനിക്കു മനസ്സിലാകുന്നില്ല . മൂന്നാറിലെ സ്ത്രി തൊഴിലാളികൾക്ക് മനസ്സിലായത് ;വിഴിഞ്ഞത്തും മനസ്സിലായി തുടങ്ങി എന്നതാണ് സത്യം ! – മഹാനായ അയ്യൻ‌കാളി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭ ദശകത്തിൽ കർഷക തൊഴിലാളി സമരം സംഘടിപ്പിച്ച് ,ആറുമാസം കഴിഞ്ഞപ്പോൾ പാവങ്ങൾ പട്ടിണികൊണ്ട് വിഷമത്തിലായി ! അന്ന് അദ്ദേഹം വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളോട് സഹായം അഭ്യർത്ഥിച്ചു! അവർ ചരിത്ര നിയോഗം ഏറ്റെടുത്തു -ഇന്ന് വിഴിഞ്ഞത്തെ ,പൂന്തുറയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു (വിഴിഞ്ഞത്തുകാർ കൂടുതൽ പേർ അത് ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു . ഫിഷിംഗ് ഹാർബറിന്റെ തെക്കുഭാഗം ഇനി മീറ്റിംഗ് നടത്താൻ കൊള്ളാം എന്നാണ് റിപ്പോർട്ടിൽ!)// “നിങ്ങൾ സത്യം അറിയണം അത് നിങ്ങളെ മോചിതരാക്കും” -യോഹ, 8 :32// 4,089 കോടി മുതൽ മുടക്കുള്ള പദ്ധതി! 2019 തിൽ പൂർത്തിയാക്കുമ്പൊൾ ആ വർഷം വെറും 422 കോടിമാത്രം നഷ്ടം!- പതുക്കെ കുറഞ്ഞ് 2026 ൽ 8 കോടി നഷ്ടം ,പക്ഷേ 2027 ൽ 140 കോടി ലാഭം പിന്നെ 2053 വരെ ലാഭത്തിന്റെ കുത്തൊഴുക്കാണ് 581 കോടി !എനിക്ക് ഒരു പത്തുലക്ഷം രൂപ കടം തരാമോ! കുറച്ചു പാവങ്ങളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാണ് -2053 ൽ 600 കോടി തിരികെ തരാം ! ഇതു തമാശ അല്ല ലിങ്ക് കൊടുത്ത റിപ്പോർട്ടും Projected P&L,Cash flaw,Balance sheet ഇവ വായിച്ചുനോക്കുക ! (need not know much commerce but needs, just common sense ) copy /pasted from report ->
“The project is not financially viable (EIRR is 11.54%) on a standalone basis, i.e. without VGF.However, with substantial funds in the form of VGF up to 60% and offering a discount of 35%on port tariff; the Equity IRR is 15.0%, and accordingly, the project is viable;As per the Viability Gap Funding (VGF) Scheme for financial support to PPPs in Infrastructure the maximum permissible (VGF) is 40% of the Total Project Cost. In our case additional revenues from Port estate Development, offering a discount of 35% on the Tariff,the project is still viable with an Equity IRR of 15.0% with a VGF of 40.7%”

Read more in1. English just move down

1.  Listen to Prof. Yogendra;   Discourse of pure disinterested pursuit of Knowledge ‘ About Liberal democracy 

2. About Dr.Ambedker ,Lahor speech and more etc

3. http://krishgbharath.blogspot.in/

4  സീയാഹ്യത് ലെ മൂപ്പൻ നടത്തിയ രണ്ടു നിവേദനങ്ങൾ!

5   Reply by Chief Seattle to President Pierce

port2 women_protest

Why I oppose Vizhinjam Port —- Prof.Gopalakrishna Panicker

port2vizhinjam

wadge bank

Wadgdge bank having of area 3000 sq: mile  .Total area is grater than the combined area of Trivananthapuram, Kollam ,Patthanamthitta and half of Save Western Ghats and Climate of Keralam.Kottayam district.1.

  1. Please Scroll down or click next to read-> എന്താണ് ചെയ്യേണ്ടത്? പ്രൊഫ.യോഗേന്ദ്രയുടെ  പ്രൗഢ ലേഖനത്തിന്റെ  മലയാള പരിഭാഷ 

    Click next —->To Read the proud essay by Prof. Yogendra  What is to be done ? (English  text)

  2. Listen to Prof.Yogendra – A discourse of disinterested pursuit  of Knowledge………… and other related links  .
  3.    Article about vizhinjam in malayalam വിഴിഞ്ഞം  പദ്ധ്വതി   വികസനം അല്ല വിനാശമാണ് !
 4 . Save Western Ghats and Climate of Keralam.

Vizhinjam port  a disaster to the environment !  Financial burden to the exchequer!

      The official Press release declare it as the ‘Dream Project ‘:

“After the agreement with Adani was signed for, India’s deepest Port, India’s largest container trans- shipment Hub, the biggest infrastructure project in Kerala (pegged at 2 billion dollars) and work begins in 10 months time. All weather, deep-water, Natural port. The Vizhinjam port, situated about 16 km south of Thiruvananthapuram and at 10 nautical miles from international sea routes connecting Europe, Persian Gulf and Far East, when developed would attract a fair share of the container transshipment traffic meant for India, currently handled by international ports at Colombo, Malaysia, Al-Salalah (Oman) and Singapore.

                The official lay out of the project (see the picture or link given  ) , reveal the fact that Vizhinjam is not a natural port. Sixty six hectares of land to be reclaimed from the sea. The material required for phase I reclamation is proposed to be obtained from dredging activity in the sea. This phase requires more than 7 million metric tonnes of stone!.(much more during subsequent phases! ) Sand and soil for construction of a break water stretching almost 3.18 km into the sea, with 1 km width at the top and unspecified width at  bottom!(it cannot be less than top width any way!)  with an average depth of 20m. This material is sought to be sourced from blasting quarries in Thiruvananthapuram and from neighbouring district of Kanyakumari in Tamil Nadu, falling in Western Ghats region. How can they respect the Gadgil Committee report, even in its most compromised format? . Then what about the future of Monsoon in Kerala?. I am agreeing with one point in the official report, the port would surely be an ‘All weather’ one,  provided the monsoon is made totally absent!.

                 Now read the series of reports submitted by various agencies 1) International financial commission having the recognition of IMF, way back in 2010, submitted their report (Vizhinjam Port strategic option -2010) with an unambiguous conclusion “A port based, primarily on transshipment traffic does not have significant linkage and synergies with local economy” (page 55 ) .2) Just like changing judges to get a favourable judgement another agency was entrusted with the same job!.  In 2013 AECOM , submitted a similar report but requested a huge financial support from the government for its survival!. 3) A third report by Earnest and Young, claimed to have submitted to the government during April 2015, requested a Viability Gap Fund [V.G.F] of 60% “The project is not financially viable on a stand alone basis and needs additional revenues from Port estate, offering a discount of 35% on the Tariff  and VGF of 60%”. For such projects V.G.F cannot be more than 40% as per existing rules and practices! This is another caveat and ‘a real estate deal with Adani. Precious land of 105 Acres,near the capital city of Kerala (30% of the total land acquired ), goes as a gift to Adani, the feasibility report with 126 pages dedicated 12 pages for the detailed description of the real estate project with residential flats (4543 lakhs square feet), retail shopping complexes ,mid market hotels and huge luxury hotels. Total estimated amount is Rs 3360 Cr. Total estimated project cost of  Vizhinjam is 4,089crore. When the first phase is completed in  2019 s projected P&L account shows a loss  422 cr  for that year,  then by 2026 yearly  loss is projected as 8cr  but by  2027 it shall  show profit of 140cr and by 2053 the yearly profit is projected as  581cr please read the Projected P&L,Cash flaw,Balance sheet etc available->http://www.vizhinjamport.in/…/Final-Master-Plan-Report_Nov3. (sorry! they seems to have deleted the link! another proof of dishonesty!, as on 10/12/2015).  Will they give me just few Hundred thousands of Indian Rupee,   I shall pay back the educational loan of few poor unemployed youth  in my locality  and  give  back one million Rs in 2053!.  Report says:-

The project is not financially viable (EIRR is 11.54%) on a standalone basis, i.e. without VGF. However, with substantial funds in the form of VGF up to 60% and offering a discount of 35%on port tariff; the Equity IRR is 15.0%, and accordingly, the project is viable;As per the Viability Gap Funding (VGF) Scheme for financial support to PPPs in Infrastructure, the maximum permissible (VGF) is 40% of the Total Project Cost. In our case additional revenues from Port estate Development, offering a discount of 35% on the Tariff,the project is still viable with an Equity IRR of 15.0% with a VGF of 40.7%”

                 On the West Coast of India, there are no all-weather ports that stand right on the coast, blatantly exposed to the South-west Monsoon’s salt-laden winds. Besides the winds and waves lashing this coast head-on for a significant part of the year, which in itself is a unique feature,  has a long chain of lofty mountains, the Western Ghats or as we call it ‘the Sahyadiri Ranges’, along its entire length of about 2000 km. The seaward face of the Ghats gets, every year, about 3000 mm of rainfall, most of which falls during the four-month long South-west Monsoon season. The hydro-geologists have estimated that annually 250 cubic kilometres or 250 trillion litres of sediment-laden run off, flows down the mountain slopes and then across the coast!. It was found that during Monsoon season there is strong coastal current towards south and rest of the year there is weak reverse flow ,If there is no man-made obstruction, it almost getting compensated! is known as sediment transport. When few breakwaters are constructed like that in Vishinjam fishing harbour with  400m long and few other small ones there were  large scale erosion on northern side of the breakwater and compensating accretion /siltation on the southern side!. Now the proposed Vizhinjam port require a breakwater of length 3.18 km! .It is the root cause of the environmental hazard to natural, beautiful coast of Karala ,habitat of varieties of flora and fauna, sole means of livelihood, of poor fisher folks and thousands making both ends meet with related jobs  . While the breakwater would stop the waves, it cannot stop the salt-laden monsoon winds, which would blow across, not only to disrupt the port operations, but also to cause rampant corrosion of the port’s steel infrastructure. Accretion /siltation on southern side of the port requires ,regular drudging doing further damage and huge recurring expenditure from the part of the government . Area most affected will be Poothura ,Vizhinjam, Nellikunnu, Mulloor, Pulinkudy, Azhimala, Chowra and Adimalathura. Here, I must assert, not withstanding the contrary views held by the ‘coastal experts and orchestrated opinion makers. Every case of beach erosion, currently faced worldwide, without exception, is human engineered, and when the erosion sets in, it is practically irreversible. Seawalls are no solution, except making the coast ugly and unsuitable for any other purpose. The erosion will simply go on and on, till all the sediments on the beach and the land beyond are lost to the sea and bare rocks getting exposed to the waves. It must therefore be a national responsibility to protect every beach, because they are important for variety of reasons, besides being beautiful. The traditional fisher folk, in Kerala and elsewhere, who form the bulk of the coastal populace, simply cannot do without them. It is therefore imperative to notify every beach, small and big, as CRZ-I. Beaches are, in fact, far more vulnerable to human-engineered destruction than all other features listed under CRZ-I. It is also imperative to immediately declare the following mandatory preconditions, besides others, for according environmental clearances to offshore, coastal and inshore projects, howsoever important or strategic: one, no loss of beach, either directly by location or indirectly through induced erosion, and, two, the design must be assuredly siltation-free. Siltation, with the inescapable maintenance dredging that invariably follows, is one of the major causes of ecological damage in the  littoral waters, where the dredged spoils are dumped, year after year. There is hardly a doubt that the proposed port at Vizhinjam will not work, no matter what engineering expertise and technological innovations are brought in, because, one, the site lacks shelter from the strong monsoon winds that blow unceasingly for a third of each year, and two, the design is unmistakably siltation prone.    If this ruthless attempts by crony capitalists and greedy politicians are not prevented ,Kerala’s beautiful beaches would however be lost forever. An ugly structure that can never be dismantled will thereafter remain as a mute testimony to our lack of environmental foresight. Moreover, no one will be held accountable for all that. Instead, the experts will come up with grandiose proposals to somehow keep the port going, much like keeping a comatose white elephant alive, as is being attempted at the Vallarpadom International Port(Kochi ). if Vizhinjam was suitable for an all-weather, natural port, there would have been one there long ago.

Again that the Vizhinjam International Container Transshipment terminal project would destroy the ‘Wadge Bank’,  a 3000 sq: km area which form the breading ground for thousands of varieties fish and other species . Fisheries expert and marine scientist Dr. Sanjeeva Ghosh and other experts like Dr. V.J Vijayan have warned about the impact of the port on the biodiversity of the ‘Wadge Bank’, 45 to 60 km off the Vizhinjam coast. “The largest coral reef in the Indian ocean, the Wadge Bank is the breeding ground for more than 200 varieties of fish. It is also home to more than 60 species of ornamental fishes and oceanic animals. The construction works for the port will destroy the habitat.”We know why famous ‘chakara’ the fishing festive of coastal Kerala is conspicuously absent and in future; I will not be surprised if the common available ‘Matthi’ (Eng->Sardines) and ‘Ayila'(Mackerel) become extinct in Kerala coast as the breeding ground for the same is the sediment rich  ‘Wadge bank’ is disturbed considerably.  Let me again quote a shallow baseless argument put in the public domain   by the greedy proponents of the port, to show the propensity of advertising baseless arguments (just google for ‘wadge bank’ or anything related to Vizhinjam you shall end up in such  posts! and blogs )

“ …. is baseless, according to experts who took part in a symposium on the multi-crore port project here on Wednesday. The east-west international shipping lane is passing through the ‘Wadge Bank,’ and on a daily basis, approximately 100 vessels are already passing over it without affecting it in any way….;

Deepak Benny, port planning consultant, Singapore, said at a symposium organised by the Trivandrum Development Front!. Yes ! International shipping lane has not yet spoiled the ‘Wadge Bank’ completely -‘the Vizhinjam mega -sea port’ will do the job, as it would block the supply chain of oxygen, nutrient rich sediment-laden run off, which flows down to south along the coast of Kerela again modulating  the temperature of the sea bed of the wadge bank.   3.2 KM break water  deflects the flow to western sea,  makes turbulent whirlpools  and erosion to the northern side of it. (see the picture of Kerala coast and ‘wadge bank’). Knowledge of hydrodynamics is not required simple common sense is sufficient to understand the shallowness and dishonesty of the argument quoted above. So is not Adani taking Kerala Government for a ride? Or is there a big underhand deal between Adani and Oommen Chandy with blessings of Modi!. Remember respected O.Rajagopal (veteran BJP leader) recently said, “Kerala ministers are asking commission to Adani for Vizhinjam!

                     The Kerela Government has also apparently taken over the financial burden of building breakwaters (by breaking down some hills in the Western Ghats), to make things easier for Mr. Adani. This will cost the Government Rs.1463 cr. This is not included in the total project cost of Rs.4089cr[TPC] , out of which the Government will provide a grant of 40 percent.

                    The Government’s law advisers claim that Adani’s bid cannot be called a ‘single bid’ as two other companies had also purchased the bid documents, though they never proceeded with it. One of those two companies happen to be Essar Port, which is about to be taken over by Adani Ports. The other one is Srei group, which doesn’t have much experience in building ports. These two were thus proxies  for Adani, who just purchased the documents, to make it look, as if it’s not a ‘single bid’.

                      Commander John Jacob Puthur, Indian Navy (Retired), FIS, FCA, FGS, Hydrographer , is actively against the Vizhinjam project and I have quoted his wise words almost verbatim in my blog above. Mr E.V Sreedharan,  the reputed architect of Kochi Metro is also now voiced against ‘Vizhinjam’. During the formative meetings of ‘Theera Desha -Paschima Ghatta Samrakshanana Samithi ‘ (movement for protecting coast and western ghats) I have described this issue as another manifestation of ‘Farmer’s problem’ taken up by ‘ Swaraj Abhiyan‘ and Prof.Yogendra Yadave -It is the conspiracy to grab the land under the pretext of mega projects which gives them an opportunity to do large scale loot and to acquire large areas of land for doing real estate business. Fisher folks of Poothura and Vizhinjam with their conventional wisdom has realized the gravity of the problem, needs support from the right thinking citizens of our country. Please recollect, it was the fisher folks of Vizhnjam whole heartedly supported the great historical agriculture strike by Mahatma Ayyankali,  the great leader ‘Kerala Renaissance’ during the first decade of the last century, demanding right to education to the marginalised agricultural labours  of Kerala. Fishing folks at Vishinjam offered them jobs related to fishing and good many of them continued the same. Now fishing community along the entire coast is in a struggle for survival. It is an extension of the ongoing farmers struggle elsewhere in India -Adivasis and other marginalised sections of the people ,together with plantation labourer in Kerala is  facing the same problem there is large scale conspiracy to grab land from  them. The unholy nexus between political parties and crony capitalist has declared war!. Questioning their very survival!

Listen to Prof.Yogendra – A discourse of disinterested pursuit  of  pure Knowledge.        ………and other related links

Read my other posts The New Renaissance
women_protest