ഹിന്ദു -ഫാസിസവും ജാതി വ്യവസ്ഥയും

Please read my other posts

1.വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !

2. Listen to Prof.Yogendra

           ഹിന്ദു -ഫാസിസവും ജാതി വ്യവസ്ഥയും

ഹിന്ദുഫാസിസത്തിന്റെ  അടിവേരുകൾ,  ജാതി വ്യവസ്ഥയിൽ തന്നെയാണ്.
നവോത്ഥാന കാലഘട്ടത്തിന്റെ സുവർണ കാലത്ത് വികാസം പ്രാപിച്ച ജനാധിപത്യ-മതേതര – -സോഷ്യലിസ്റ്റ്  ധാരകളുടെ നിർമ്മാർജ്ജനം  തന്നെയാണ് ഫാസിസം ലക്ഷ്യം ഇട്ടത്. ഇറ്റലിയിൽ മുസ്സോളിനിയും, ജർമ്മിനിയിൽ അഡോൾഫ് ഹിറ്റ്‌ലറും വ്യക്തമായി തന്നെ ഇതു പറഞ്ഞിട്ടുണ്ട്.”ജൂതന്മാരുടെ വംശനാശം വരുത്താൻ ദൈവം നിയോഗിച്ച ആളാണ് ഞാൻ” എന്ന് ഹിറ്റ്‌ലർ തന്റെ ആത്മകഥയായ Mein Kampf(‘എന്റെ പോരാട്ടങ്ങൾ, ..Mein Kampf by Adolf Hitler, translated by James Murphy )ൽ പറയുന്നത് . മുസ്ലിംകൾ അല്ലാത്തവരെപ്പറ്റി  ഇസ്ലാമിക് സ്റ്റേറ്റ് ഉം – ഫലത്തിൽ ന്യൂനപക്ഷങ്ങളേ പ്പറ്റി  സംഘ പരിവാറും  ഇതുതന്നെ അല്ലേ പറയുന്നത്  (‘brown shirts’ was the original paramilitary arm of the Nazi party, read the link ->clik here to read more). അവർ വാക്കും, പ്രവർത്തിയും   തിരുത്തിയാൽ  ഞാനും തിരുത്താം!  അതാണ് എന്റെ ആഗ്രഹവും!. അതുവരെ  അവരെ  ഫാസിസ്റ്റ് എന്നുതന്നെ  വിളിക്കുന്നതാണ്  അഭികാമ്യം?. എല്ലാ വർഗ്ഗീകരണങ്ങൾക്കും ന്യൂനീകരണങ്ങളുടെ (reductions) സ്വഭാവിക പരിമിതി ഉണ്ട്. അതു തിരിച്ചറിയുന്നതു  തന്നെ മൗലിക വാദത്തിന്റെ നിഷേധമാണ്. പതിനെട്ടാം  നൂറ്റാണ്ടിനെ കേന്ദ്രീകരിച്ച് , ഏതാണ്ട് മുന്ന് നൂറ്റാണ്ടുകളുടെ ദൈർഘ്യത്തിൽ, സമസ്ത മേഘലകളിലും രീതിശാസ്ത്ര പരിഷ്കാരങ്ങളുമായാണ് യൂറോപ്പിൽ നവോത്ഥാനം അരങ്ങുതകർത്തത് . എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ തുടങ്ങി, ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ അരങ്ങൊഴിഞ്ഞ ഭാരത നവോത്ഥാനം, നമുക്ക് രാഷ്ട്രീയ സ്വാതന്ത്ര്യവും വ്യവസായ സാങ്കേതിക മികവുകളും ശാസ്ത്ര -സാഹിത്യ മേഖലകളിൽ നോബൽ പുരസ്കർത്താക്കൾ ഉൾപെടെ അഭിമാന നേട്ടവും നല്കി, എന്നത് ശരിതന്നെയാണ്.  മറ്റേതൊരു ബഹുജനമുന്നേറ്റവും പോലെ തന്നെ ഭാരത-നവോത്ഥാന ചലനങ്ങൾക്കും,  വിവിധ ധാരകളും, വിപരീത ധാരകളും ഉണ്ടായിരുന്നു ! അധികാരം നഷ്ടപ്പെടാം എന്ന് ആധി പൂണ്ടവർ വെള്ളക്കാർ മാത്രമായിരുന്നില്ലല്ലോ? ഉപരിപ്ലവങ്ങളായ വെള്ളപൂശാൽ നടത്തി, ചാതുർവർണ്യം നിലനിർത്താൻ ശ്രമിച്ചവരും, അധികാരം കൈയ്യാളാൻ മാത്രം വന്ന  കള്ളനാണയങ്ങളും, എക്കാലത്തും, എവിടെയും എന്നപോലെ ഇവിടെയും ഉണ്ടായിരുന്നല്ലോ?. 1931ൽ മുസ്സോളിനിയെ കണ്ട് അനുഗ്രഹവും, ഉപദേശവും തേടിയവരും; വാർഷിക സമ്മേളനത്തിന് ലാഹോറിൽ മഹാനായ അംബദ്ക്കറെ ആവർത്തിച്ചു ക്ഷണിച്ച്, ബഹുമാനത്തോടെ അഭ്യർഥിച്ച് ,സമ്മതം വാങ്ങിയശേഷം, പ്രസംഗം എഴുതി കൊടുത്താൽ  നന്നായിരുന്നു എന്നപേക്ഷിക്കുകയും, അതു വാങ്ങി വായിച്ചശേഷം; കാഴ്ചപ്പാടുകൾ മയപ്പെടുത്തി, തിരുത്താൻ അപേക്ഷിക്കുകയും, അതിനു വഴങ്ങാതെ വന്നപ്പോൾ സമ്മേളനം മാറ്റിവച്ച്  ഓടിയവരും! നേതാജിയേയും  ശരച്ചന്ദ്ര ചാറ്റർജിയേയും  ഡോ.അംബദ്ക്കറെയും  തമസ്ക്കരിക്കാൻ നോക്കിയവരും  ഒക്കെയുണ്ടേ!  ചരിത്ര താളുകളിൽ! ചരിത്രപ്രസിദ്ധമായ ലാഹോർ പ്രസംഗം(നടക്കാതെപോയത്); ജാതിനിർമ്മാർജനം എന്നപേരിൽ പ്രസിദ്ധികരിച്ചത്! ചരിത്രരേഖയായി നമ്മുടെ വശം ഉണ്ട് (ലിങ്ക്–> ചരിത്രപ്രസിദ്ധമായ ലാഹോർ പ്രസംഗം). രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, സമൂഹിക പരിഷ്കരണങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയമോ, രാഷ്ട്രീയ കാലാവസ്ഥയോ സൃഷ്ടിക്കപ്പെട്ടില്ല. ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾ ഒരുപരിധിവരെ പരിഹരിച്ചു എന്ന് അവകാശപ്പെടാമങ്കിലും -മഹാനായ അയ്യൻ‌കാളി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി തുടങ്ങിയവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യം  ആയില്ല. ജാതി രാഷ്ട്രീയം, വോട്ടുബാങ്കുകളുടെ നിർമ്മിതിയ്ക്കും ബഹുജന മുന്നേറ്റങ്ങളുടെ പടലപ്പിണക്കങ്ങൾക്കുമാണ് കൂടുതൽ സഹായിച്ചത് കേരളത്തിൽ ഭുമിയുടെ ജന്മാവകാശം; രാജസ്വം ,ബ്രഹ്മ്മസ്വം, ദേവസ്വം എന്നി മൂന്നു തരത്തിലും, അവരുടെ ആശ്രിതർക്ക് ‘കാണം’ എന്ന കൈവശ   അവകാശവും ആയിരുന്നു കല്പിച്ചു കൊടുത്തിരുന്നത്, ഭുപരിഷ്ക്കരണം ഈ വിഭാഗത്തെ ‘ജന്മികൾ’ ആക്കിയെങ്കിലും ഭൂമിയുടെ യഥാർത്ഥ അവകാശികൾക്ക് കുടികിടപ്പ്  മാത്രമാണ്  ലഭിച്ചത്.

       കാർഷികവൃത്തി നടത്തി അന്തസ്സായി കഴിയാൻ ഒരു കുടുംബത്തിനു ഒരേക്കർ ഭൂമി എങ്കിലും നൽകുകയും അതിൽ ആദിവാസി ദളിത വിഭാഗങ്ങൾക്ക് മുന്തിയ പരിഗണന കൊടുക്കുകയും എന്നതാവട്ടെ സാമൂഹിക പരിഷ്കരണത്തിന്റെ അടുത്ത അവകാശ പ്രഖ്യാപനം!. ജയപ്രകാശ് നാരായണൻ നയിച്ച പ്രക്ഷോഭണത്തിന്റെ അവസാന ഭാഗം പോലെതന്നെ ഹിന്ദുത്വ അജണ്ടകളുടെ പുത്തൻ അവതാരങ്ങളെയാണ്, അഴിമതി വിരുദ്ധ സമരങ്ങളുടെയും നീക്കിയിരുപ്പുകളായി ലഭിച്ചത് ! മുപ്പത്തി മൂന്നു ശതമാനം മാത്രം വോട്ടും, മഹാഭൂരിപക്ഷം ലോകസഭാ സ്ഥാനങ്ങളുമായി കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ, അടുത്തനീക്കം  എങ്ങനെയായിരിക്കും എന്നത് യുക്തി ഭദ്രമായി  ചിന്തിച്ചാൽ ബോദ്ധ്യമാകും .  1) വിശാലഹിന്ദു അടിത്തറ ബലപ്പെടുത്തുക. 2) പടലപ്പിണക്കങ്ങൾ ഒതുക്കുക. 3)അധികാരത്തിലെത്താൻ പണമെറിഞ്ഞ വ്യവസയലോബികൾക്ക് വേണ്ടത്  കൊടുക്കുക.  ഇതു മുന്നുമാണ് മുഖ്യ അജണ്ടകൾ –  വിശാലഹിന്ദു;->’നായാടി മുതൽ നംമ്പൂതിരിവരെ’, വൻ വികസന പ്രഖ്യാപനങ്ങൾ, പ്രകൃതിവിഭവങ്ങളുടെ പെരുത്ത ചൂഷണം, കേന്ദ്രീകൃതമായ, ശക്തമായ ‘സദ്-ഭരണസംവിധാനം’ എന്ന മാധ്യമ വിശേഷണം ഇതൊക്കെയാണ് നടത്തിപ്പുകാർ കണ്ടെത്തിയ ആവനാഴിയിലെ ആയുധങ്ങൾ ഇതിന്റെ ഒറ്റവാക്കായി ‘ഫാസിസം’ എന്ന ചട്ടക്കൂട് യുക്തിഭദ്രം തന്നെയാണ്. അത്തരം വിശേഷണങ്ങൾ തന്നെയാണ് അവർ ആഗ്രഹിക്കുന്നതും -കാരണം ‘വിശാലഹിന്ദു’ എന്നതിന്റെ പ്രയോഗം 1)ന്യുനപക്ഷങ്ങളെ ശത്രുക്കായി പ്രഖ്യാപിക്കുക. 2)ദേശീയതയുടെ മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുക. 3)മുസ്ലിം ഭീകരവാദവും ,കേന്ദ്രീകൃതമായ ‘സൽഭരണവും’ കൊണ്ട് അതിനു വിശ്വാസ്യതയും, പ്രയോഗക്ഷമതയും കൊടുക്കുക.  ഭീതി വളർത്താനുള്ള മാർഗങ്ങളായി തന്നെയാണ് ന്യുനപക്ഷങ്ങളെയും, സ്വതന്ത്രരായ ശാസ്ത്ര -സമൂഹിക-ശാസ്ത്ര പ്രതിഭകളെയും, ചിന്തകരെയും നിഷ്ടൂരമായി കൊലചെയ്യുന്നത്, അഞ്ചാം പത്തികളെയും സ്ഥാനമോഹികളെയും കൂടെക്കുട്ടാനും അത് ഉപകരിക്കും. നരേന്ദ്രമോഡി അഴിമതി മുക്തനായി ‘മിസ്റ്റർ ക്ലീൻ ‘ ആയി നിലകൊള്ളും എന്നെനിക്കുറപ്പുണ്ട്. ‘കങ്കാണി മുതലാളിത്ത’ (Crony capitalism)പ്രീണനത്തിനും, വർഗ്ഗീയ വിഷം വിതയ്ക്കാനും,  തലകൊയ്യാനും വരെ  വേറെ ആൾക്കാരുണ്ടല്ലോ! MM Kalburgi, Govind Pansare  Narendra Dabholkar. ഇവരുടെ കൊലപാതകങ്ങൾ  ഒരേ തരം തോക്കു കൊണ്ടും സാഹചര്യത്തിലും ആയിരുന്നു എന്നതിൽ എനിക്ക് അത്ഭുതമില്ല.  ഒരു പക്ഷേ  ഈ തെളിവ്  അടുത്തപരമ്പരയിൽ  കാണണം  എന്നുമില്ല. സ്വതന്ത്ര അന്വേഷണ  ഏജൻസി, ശരിയായ  ജനലോക്പാൽ  ഇവയൊന്നും  ഇല്ലെങ്കിൽ  വളരെ അപകടകരമായ സാഹചര്യത്തിലേക്ക് ആണ് നാം നീങ്ങുന്നത്‌; ഏതാണ്ട് ഇസ്ലാമിക് സ്റ്റേറ്റ് പോലെ , ഇതൊന്നും പ്രധാനമന്ത്രി അറിയണമെന്നു പോലുമില്ല, പ്രവാസിയായ അദ്ദേഹം വാർത്ത മദ്ധ്യമങ്ങളിലൂടെ അറിഞ്ഞെങ്കിലായി!  ഫാസിസം എന്ന ന്യുനവൽക്കരണത്തിലൂടെ ഉള്ള  സാധ്യതകളാണ് ഇവയൊക്കെ.

                         ഇറ്റലിയിൽ മുസ്സോളിനി ഫാസിസം എന്നപേര് തിരഞ്ഞെടുത്തത് fascismo എന്ന പദം , ഇറ്റാലിയൻ ഭാഷയിൽ കൂട്ടുകെട്ടുക എന്നർത്ഥമുള്ള fascio എന്ന വാക്കിൽനിന്നും ലത്തീൻ ഭാഷയിലെ fasces എന്ന വാക്കിൽനിന്നുമാണ്. ഒരു കോടാലിയുടെ പിടിയ്ക്കു ചുറ്റും കമ്പുകൾ കൂട്ടിക്കെട്ടിയ തരത്തിലുള്ള കെട്ടാണ് fasces. ഇത് പുരാതന റോമൻ മജിസ്ട്രേറ്റുമാരുടെ അധികാരചിഹ്നമായിരുന്നു. അവരുടെ ‘ലിക്ടർമാർ’ എന്ന സേവകർ വഹിച്ചിരുന്ന ഈ ആയുധം മജിസ്ട്രേട്ടിന്റെ ഉത്തരവുപ്രകാരമുള്ള ശിക്ഷകൾ നടപ്പാക്കുന്നതിനും ഉപയോഗിച്ചിരുന്നു. ഇറ്റലിയിലെ സിൻഡിക്കേറ്റു രീതിയിലുള്ള് രാഷ്ട്രീയ സംഘടനകളായ ഫാസിയുമായും ഫാസിസ്മോ(fascismo) എന്ന പദം ബന്ധപ്പെട്ടിരിക്കുന്നു. മതപരമായ അടിത്തറയിലും, അന്ധകാരയുഗങ്ങളുടെ തുടർച്ച അവകാശപ്പെട്ടും , ദേശീയത എന്ന നിർമ്മിതിയിലും മുറുകെപിടിച്ച്, കേന്ദ്രീകൃതമായി, വ്യക്തി സ്വാതന്ത്ര്യത്തെയും, ജനാധിപത്യ മൂല്യങ്ങളെയും ചവുട്ടിമെതിച്ചു, വ്യവസായികളെ സംരക്ഷിക്കുക എന്ന ദൗത്യമാണ് മുസ്സോളിനിയും ഹിറ്റ്‌ലറും ഏറ്റെടുത്തത് ആ അർത്ഥത്തിൽ പേരിൽ അപാകതയില്ല! ഇസ്ലാമിക സ്റ്റേറ്റ് (ISIS ) പ്രതിനിധാനം ചെയ്യുന്നത് എ.ഡി  ആറാം ശതകത്തിലെ  അധികാര മത്സരങ്ങളും കുടിപ്പകകളും ചേർന്ന  ഗോത്ര വൈരങ്ങളുടെ തനിയാവർത്തനങ്ങൾ!

                          ജാതിവ്യവസ്ഥയുടെ വേരുകളാവട്ടെ ; കലപ്പയുടെ പ്രചാരത്തോടെ കൃഷിയുടെ വ്യാപനവും അയി ബന്ധപ്പെട്ട് ; കാലാവസ്ഥാ മാറ്റങ്ങളുടെ പട്ടികയും  കാലഗണനാ സംമ്പ്രദായങ്ങളും വിത്തിടുന്നത് മുതൽ വിളവെടുക്കുന്നതുവരെയുള്ള പുതിയ ചിട്ടവട്ടങ്ങളുമായി എത്തിയവർ, സൂര്യ-ചന്ദ്രന്മാരുടെ ഉദയ-അസ്തമനങ്ങളും, കാലാവസ്ഥാ മാറ്റങ്ങളും പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളും തങ്ങളുടെ യാഗങ്ങളിലും ശ്ലോകങ്ങളിലും ആണ് നിയന്ത്രിക്കപ്പെടുന്നതെന്നും ദൈവത്തിന്റെ ‘മൊബൈൽ നംബർ’ പൂണൂൽ ധരിക്കുന്നവരുടെ കൈയ്യിൽ ആണെന്നുമാണ് പരക്കെ ധരിപ്പിച്ചത് അതിലവർ വിജയിക്കുകതന്നെ ചെയ്തു. ഇന്നും ബ്രാഹ്മണൻ ഒഴികെ  മറ്റാർക്കും പൂജ  ചെയ്യാൻ അനുവാദമില്ലെങ്കിൽ അവിടെ മറ്റുള്ളവർ പോകരുത്! അതിന് സർക്കാരിന്റെയോ മറ്റാരു ടെയെങ്കിലുമോ  സമ്മതം ആവശ്യമില്ല.

                            കൃഷി സംമ്പ്രദായത്തെ എതിർത്തവരാണ് ‘നായാടികൾ ‘ എവിടെയും  ഉള്ള കായ്കനികൾ അവർ പെറുക്കി -വളർത്തു മൃഗങ്ങളെ വേട്ടയാടി ! (Hunter gatherer!); നമ്മുടെ പൂർവികർ തന്നെ!, പകൽ വെളിച്ചത്തിൽ കണ്ടാലുടനെ തട്ടിക്കളയാനാണ്  തിട്ടുരമിട്ടത്; പുലത്തിനധിപരും, കൃഷിസ്ഥലം ഒരുക്കിയവരും, ഒരു വലിയ വിഭാഗം, പുതിയ തമ്പ്രാക്കളോടൊപ്പം ആയിരുന്നു. എതിർത്തവർ നാടുവിടുകയോ ക്രൂരമായി കൊല്ലപ്പെടുകയോ ആണ് ഉണ്ടായത്. പിന്നീടാണ് ജാതിവ്യവസ്ഥയുടെ -വർണ്ണാശ്രമ ധർമ്മങ്ങളുടെ, അരിയിട്ടുവാഴ്ച! ഇപ്പോൾ പറയാൻ കാരണമുണ്ട്, ///**വിഭീഷണ-സുഗ്രീവ കഥകളുടെ അടിസ്ഥാനം പോലെ തന്നെ!  അധ:സ്ഥിതരാക്കുകയും   അപമാനിതരാക്കുകയും ചെയ്യപ്പെട്ടവരിൽ അഞ്ചാം പത്തികളും ധാരാളം ഉണ്ടായിരുന്നു. *****//// അതാണല്ലോ അതിന്റെ സ്വാഭാവിക നീതി!, ചാണക്യ തന്ത്രം അവരെന്നും പ്രയോഗിച്ചിരുന്നു . കൃഷി ചെയ്യാൻ, നിലം ഒരുക്കാൻ ,വിത്തിടാൻ, പരിചരിക്കാൻ ,വിളവെടുക്കാൻ ഇതിനൊക്കെ ആളുവേണമല്ലോ?. അതറിഞ്ഞു വേണ്ടതു ചെയ്തു എന്നതാണ്   മഹാനായ അയ്യങ്കാളിയുടെ മഹത്വം. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി!,  മനുഷ്യനായി  പരിഗണിക്കാൻ  ആവശ്യപ്പെട്ട്,  കഴിഞ്ഞ  നൂറ്റാണ്ടിന്റെ  ആരംഭ ദശകത്തിൽ  കാർഷിക -പണിമുടക്കിന് ആഹ്വാനം ചെയ്ത്, നേടിയെടുത്ത അവകാശങ്ങളെ  നന്ദിയോടെ  സ്മരിക്കാൻ  നമുക്ക്  മാനവിക  കൂട്ടായ്മ  ഒരുക്കാം !.

                                ജാതിവ്യവസ്ഥ, കപട -ദേശീയത മുതലായ രാജകീയ കള്ളങ്ങളുടെ ശാസ്ത്രം അറിയാൻ അവയുടെ ചരിത്രം തിരിച്ചറിയാൻ -പ്ലേറ്റോ യുടെ ‘റിപ്പുബ്ലിക് ; മുന്നാം അദ്ധ്യായം, വായിക്കുന്നത് നല്ലതാണ്;(Plato -The philosopher king of Greece 428-328 BC) ഇംഗ്ലീഷ് പരിഭാഷ ‘noble lie’ എന്നുതന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ’ എന്നു വിശേഷിപ്പിക്കുന്ന പെരിക്ലിസ്സിന്റെ കാലത്തിനു ശേഷം അരങ്ങേറിയ അരാജകത്വത്തിനു മറുമരുന്നായാണ് പ്ലറ്റൊ ‘രാജകീയ കള്ളം’ വളരെ വളരെ മടിച്ച്, മടിച്ച് ആണെങ്കിലും  അവതരിപ്പിച്ചത് . ചുരുക്കം ഇതാണ്;

“ഭൂമി നമ്മുടെ അമ്മയാണ് ആ അർത്ഥ ത്തിൽ എല്ലാ മനുഷ്യരും സഹോദരങ്ങൾ തന്നെയാണ് -എന്നാൽ ചിലരുടെ ആത്മാവിൽ ദൈവം സ്വർണ്ണം ചേർത്തു അവരാണ് പൂജാരികളും ഭരണകർത്താക്കളും , ചിലരുടെ ആത്മാവിൽ -വെള്ളി ചേർത്തു അവരാണ് യോദ്ധാക്കൾ ,ഇനിയും ചിലരുടെ ആത്മാവിൽ ഇരുമ്പും പിച്ചളയും ആണ് ചേർത്തത്
അവരാണ് സാധാരണക്കാരും കരകൌശലക്കാരും “( Husband men and craftsmen is the English translation. Ref; Republic vol: III page 584 in ‘Great works of Plato)

റിപ്പബ്ളിക്കിന്റെ രചനയിലുമുണ്ട് രാജകീയകള്ളം -‘സോക്രട്ടീസ് – ഗ്ലൌകോണ്‍ സംഭാഷണം ആയാണ് -പ്ലറ്റൊ രാജകീയ കള്ളങ്ങൾ അവതരിപ്പിക്കുന്നത്‌ ! ഇതു ജനം വിശ്വസിക്കുമോ എന്ന് ഗ്ലൌകോണിനു സംശയം .

“മുന്നു തലമുറ ആവർത്തിച്ചാൽ വിശ്വസിച്ചുകൊള്ളും “എന്നാണ് മറുപടി ഇതുപോലെ ഫോനീഷ്യൻ കഥകൾ ഉണ്ടെന്നും ലോകത്ത് പലസ്ഥലത്തും ഇത്തരം കള്ളങ്ങൾ പ്രചാരത്തിലുണ്ടെ ന്നുമാണ് -സോക്രട്ടീസിനെ കൊണ്ട് ആമുഖമായി പറയിപ്പിക്കുന്നത് !

  ഈ ‘പലസ്ഥലം’  ഏതെന്നു നമുക്കറിയാം  ഇവിടെത്തന്നെ! പ്ലറ്റൊയ്ക്ക് അതറിയാൻ വകുപ്പുമുണ്ട്  (~ B.C.E 320) .  പ്ലേറ്റോ യുടെ കള്ളങ്ങൾ   ഗ്രീസ്സിലോ പിന്നീടു യുറോപ്പിൽ എങ്ങുമൊ  ചിലവായില്ല   നന്ദി പറയേണ്ടത് ആദിമ ക്രൈസ്തവ സഭയോടാണ് ! മാത്രമല്ല പ്ലേറ്റോയുടെ ജാതിക്കൂട്ടിനു പുറത്തായിരുന്ന അടിമകളെ പോലും (അടിമകളെ മനുഷ്യരായി പ്ലാറ്റോ യുടെകാലത്ത് കരുതിയിരുന്നില്ല. ഇന്ത്യയിൽ ജാതിവ്യവസ്ഥയ്ക്ക് പുറത്തായിരുന്ന വലിയജനവിഭാഗത്തെ പോലെതന്നെ) മോചിപ്പിക്കുന്നതിന് ആദിമ ക്രിസ്തവസഭയ്ക്ക് കഴിഞ്ഞു എന്നാൽ  -കോണ്‍സ്റ്റൈന്റെയിൻ  ക്രിസ്താനിയവുകയും,Constantine  27 February c. 272 AD – 22 May 337 AD),  Saint Constantine the Great, Equal-to-the-Apostles) was a Roman Emperor from 306 to 337 AD. ‘ദൈവ ദത്തവും'(Divine right ) കേന്ദ്രീകൃതവുമായ രാജഭരണം സ്ഥാപിച്ചപ്പോൾ, അന്ധകാരയുഗങ്ങളുടെ ആരംഭം ആവുകയായിരുന്നു. മാനവ സംസ്കാരങ്ങളുടെ  ചരിത്രം മുഴുവൻ ഇത്തരം തിരിമറികളിലായിരുന്നു?!  H.G wells ,Arnold Toynbee,Louis Morgan  തുടങ്ങിയവരെല്ലാം  ഇത്തരം വൈരുദ്ധ്യങ്ങൾ  ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തെ പറ്റി ആധികാരികമായി പഠിച്ച  അലക്സ്‌ റ്റൗക്കുവല്ലി(Alex de Toquvelle)  പറഞ്ഞത് -അധികാര വികേന്ദ്രീകരണത്തിനുവേണ്ടി വേണ്ടി  തുടങ്ങി!, കടുത്ത കേന്ദ്രീ കരണത്തിൽ  അവസാനിച്ചു എന്നാണ്.

                        ജനാധിപത്യം, സോഷ്യലിസം,കമ്മ്യൂണിസം തുടങ്ങി സാങ്കേതികമോ അല്ലാത്തതോ ആയ ,ഏതു ചട്ടക്കൂടിനും ,അതിനു പേര് കൊടുത്ത് നിർവചിക്കുമ്പോൾ  ഉള്ള അർത്ഥം ആവില്ല പിന്നീട് കൂടുതൽ അറിയുമ്പോഴും ,ചട്ടക്കൂടുകൾക്കു  തന്നെ രൂപമാറ്റം വരുമ്പൊഴും  അവയെപ്പറ്റിയുള്ള നമ്മുടെ അറിവുകൾ മെച്ചപ്പെടുമ്പോളും ഉണ്ടാകുന്നത്  -അങ്ങനെ നിരന്തരമായ തിരുത്തലുകൾക്ക് വിധേയമാകുന്നത് മാത്രമാണ് ശാസ്ത്രം എന്ന കാൾ പോപ്പരുടെ കാഴ്ചപ്പാടിനോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു -ഇതുകൊണ്ടാണ് ഞാൻ പറയുന്നത്  തെറ്റാണു എന്ന് ബോദ്ധ്യപ്പെട്ടാൽ  ഉടൻ തിരുത്താൻ സന്തോഷമാണുള്ളത്‌  എന്ന്  -മറിച്ചുള്ളതാണ് മൗലികവാദം  അവർക്കു തെറ്റുപറ്റില്ല  -അതുകൊണ്ടുതന്നെ തിരുത്തണ്ട  കാര്യവുമില്ല – ഫാസിസം ,മാർക്സിസം , മത മൗലികവാദ നിലപാടുകളുൾ  ഇവയുടെ പോതുഘടകമായി ഇതുപറയാം – ഇതിനു നേരെവിപരീതമാണ്  തുറന്ന സമീപനം  സ്വീകരിക്കുന്ന  ലിബറൽ ഡമോക്രാറ്റിക്  ചട്ടക്കൂട്  ആ അർത്ഥത്തിൽ എല്ലാക്കാല ത്തേക്കും പറ്റിയ  ഒരു നിലപാടോ  ചട്ടക്കൂടോ ഇല്ല  നിരന്തരം  വികസിക്കുന്ന  എല്ലാ ശാസ്ത്ര സാങ്കേതിക  മേഖലകളേയും   മനസ്സിൽ വച്ചാണ് ഇങ്ങനെ പറയുന്നത്‌
                                 ഫാസിസത്തെ പ്രതിരോധിക്കുന്നതോടൊപ്പം  ഇന്ത്യയിൽ ഇനിയും പൂർത്തീകരിചിട്ടില്ലാത്ത -നവോത്ഥാന മൂല്ല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സാമൂഹികമാറ്റം!

 അതിലേക്ക് നയിക്കുന്ന ഏറ്റവും പ്രഥമമായ ആവശ്യമാണ് .

ആദിവാസികളും പാർശ്വവർക്കരിക്ക പെട്ടവരും അയ ജനതയ്ക്ക് ഒരു കുടുംബത്തിനു കുറഞ്ഞത്‌ ഒരു ഏക്കർ കൃഷിഭൂമി എന്നത് .

            ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായിത്തന്നെ  സംവരണ  വിരുദ്ധ  നീക്കങ്ങൾ  ശക്തി പ്പെടുകയാണല്ലോ! എനിക്കുപറയനുള്ളത് .”ശരി  സംവരണം  നിങ്ങൾ എടുത്തുകൊള്ളൂ ആർക്കും കൃഷി വേണ്ടല്ലോ, കൃഷി ഭൂമി  മൊത്തമായി   ആദിവാസികൾക്കും  ദളിതർക്കുമായി  കൊടുത്തേരേ” !ഇവിടെ കൃഷിചെയ്യാൻ പോയിട്ട് മെസ്തിരിപണിവരെ ആർക്കും വേണ്ടല്ലോ?  അത്  വേണമെങ്കിൽ  ചർച്ചയാവാം  എന്നാണ് .

It is difficult and slow to translate my own writings and quotations  to our  own mother toung due to the difficulty in typing and unavailability of right words! -I shall do it later!……

The Outline of History : Being a Plain History of Life and Mankind (1920) is a work by H. G. Wells in which he summarized much which was known or believed in his time about the courses of the world’s history.

The last twenty-three centuries of history are like the efforts of some impulsive, hasty immortal to think clearly and live rightly. Blunder follows blunder; promising beginnings end in grotesque disappointments; streams of living water are poisoned by the cup that conveys them to the thirsty lips of mankind. But the hope of men rises again at last after every disaster”:  H. G. Wells

From the ‘Father of History’ Herodotus (c. 484-425 BCE), to Arnold J. Toynbee ( 1889 – 1975) there are mega volumes of historical studies . 1Lewis Henry Morgan‘s pioneering work has provided volumes of data used extensively by such diverse scholars as Karl Marx, Charles Darwin and Sigmund Freud etc . There is always continuity between revolutions in different epochs. Intervening evolutionary ‘dark ages’ also maintain continuity of centralization.

Historians of different epoch tried to find the dynamics of history with tools and paradigm at hand. ‘An epistemological paradigm shift was attributed to scientific revolution by Thomas Kuhn. Philosopher and great mathematician Bertrand Russell expressed the difficulty in comprehending the Greek mystery3 In all history, nothing is so surprising or so difficult to account for as the sudden rise of civilization in Greece”. Each and every branch of science, technology, epistemology , philosophy ,literature and linguistics has its own History of Evolutions and Revolutions with well related sequences .

Please read my other posts

1.വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !

2. Listen to Prof.Yogendra